അഡ്ലെയ്ഡ് ടെസ്റ്റിൽ 10 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം ഓസീസ് 3.2 ഓവറിൽ മറികടന്നു. 5 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൺസിൻ്റെ മികവിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 175 റൺസിൽ ഓസീസ് അവസാനിപ്പിച്ചിരുന്നു. 42 റൺസ് നേടിയ നിതീഷ് കുമാർ റെഡിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

സ്കോർ – ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 180, രണ്ടാം ഇന്നിംഗ്സ് 175. ഓസ്ട്രേലിയ – ഒന്നാം ഇന്നിംഗ്സ് 337, രണ്ടാം ഇന്നിംഗ്സ് 19/0