പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്ക് പണം നൽകിയെന്നതാണ് വിവാദമായ ഹഷ് മണി കേസ്. 2006 ലാണ് ട്രംപുമായി സ്റ്റോമിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നത്. ഈ ബന്ധം മറച്ചുവയ്ക്കാനായി 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ട്രംപ്, 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.

34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. വിചാരണക്കൊടുവിൽ ട്രംപ് കുറ്റക്കാരനാണെന്നായിരുന്നു കോടതി വിധിച്ചത്. പക്ഷേ ഇത്തവണത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ചത് ട്രംപിന് വലിയ ഗുണമായി. ഇതാണ് 4 വർഷത്തെ ജയിൽ ശിക്ഷയിൽ നിന്നും ട്രംപിനെ രക്ഷിച്ചത്. ആ നാല് വർഷം അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനം വഹിക്കാമെന്നതാണ് ട്രംപിന് കിട്ടിയ മെച്ചം.