കളമശ്ശേരി സ്വദേശി ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്ബാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് പ്രതി രാത്രിയില്‍ ഭാര്യയുടെ വീട്ടിലെത്തി ചിത്രങ്ങള്‍ മൊബൈലില്‍ പകർത്തിയത്. ഭാര്യ മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനിടെ ഒളിച്ചിരുന്ന് പകർത്തിയ ചിത്രങ്ങൾ ആണ് ഡിപി ആക്കിയതെന്നാണ് പ്രതി പറയുന്നത്
ദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും, ഇത് വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ചർ ആയി ഇടുകയും ചെയ്യുകയായിരുന്നു. ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്ബാവൂർ പൊലീസ് കേസടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തൃക്കാക്കരയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടി കൂടിയത്