ഹൂസ്റ്റൺ: ഹൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് പുതിയ നേതൃത്വം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ, സെക്രട്ടറി വിനോദ്‌കുമാർ നായർ, ട്രഷറർ സുരേഷ് കരുണാകരൻ നായർ, വൈസ് പ്രസിഡന്റ് ഡോ. രാംദാസ് കണ്ടത്ത്, ജോയിന്റ് സെക്രട്ടറി മീര ആനന്ദൻ ഡൈസ്, ജോയിന്റ് ട്രഷറർ ദീപ നായർ എന്നിവരും മറ്റ് അംഗങ്ങളായി ഡോ. രാജി പിള്ള, ജിത്ത് ഗോവിന്ദൻ, രാജൻ വി എൻ, ജയ കണ്ണോളിൽ, രാജേഷ് ആർ നായർ, സുരേഷ് കണ്ണോളിൽ, അനിൽ കെ ഗോപിനാഥൻ, ഡോ. ഉണ്ണികൃഷ്ണൻ പിള്ള എന്നിവർ ജനുവരി ഒന്നിന് ചുമതലയേറ്റു. 

പുതിയ ഭരണസമിതി അംഗങ്ങൾ കൂപ്പുകൈകളോടെയും വിനീതഹൃദയത്തോടെയും ക്ഷേത്രത്തിന്‍റെ പവിത്രതയും സമൂഹത്തിന്‍റെ ആത്മീയ ക്ഷേമവും പരിപോഷിപ്പിക്കുന്നതിനുള്ള ദൗത്യവും ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഭക്തിയുടെയും സേവയുടെയും പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൂട്ടായ പ്രയത്നത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം  തന്റെ പ്രസംഗത്തിൽ പ്രസിഡന്റ്  സുബിൻ ബാലകൃഷ്ണൻ പറഞ്ഞു.