ഇറാൻ ഇസ്രയേൽ സംഘർഷഭീതി മൂലം പശ്ചിമേഷ്യ ആകെ മുൾമുനയിൽ നിൽക്കെ, ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ സൈനിക തലവൻ രംഗത്ത്. ലെഫ്. ജനറൽ ഹെർസി ഹലെവിയാണ് രൂക്ഷമായ ഭാഷയിൽ, ഇറാന് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
‘ഇസ്രയേലിലേക്ക് കൂട്ടമായി മിസൈലുകൾ അയച്ച ആ തെറ്റ് ഇനിയും അവർത്തിക്കാനാണ് ഇറാന്റെ ഭാവമെങ്കിൽ, ഒരിക്കൽക്കൂടി ഞങ്ങൾക്ക് അതിർത്തി കടക്കേണ്ടിവരും. കഴിഞ്ഞ പ്രാവശ്യം അക്രമിക്കാതെ വിട്ട എല്ലാ സൈനികകേന്ദ്രങ്ങളെയും ഞങ്ങൾ ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും’; ഹലെവി പറഞ്ഞു. വീണ്ടും ഒരു ആക്രമണം കൂട്ടി ഉണ്ടാകുമെന്നത് മുൻകൂട്ടികണ്ടാണ് ചില കേന്ദ്രങ്ങളെ ബാക്കിവെച്ചതെന്നും, ഒന്നും അവസാനിച്ചിട്ടില്ലെന്നും, തങ്ങൾ പകുതി ദൂരം മാത്രമേ എത്തിയിട്ടുള്ളൂവെന്നും ഹലെവി സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



