ഹംബർഗ്: ഹംബർഗ് റെയിൽവെ സ്റ്റേഷനിൽ കത്തിയുമായി അക്രമി. ഇയാൾ ആളുകളെ വിവേചന രഹിതമായി 12 പേരെ കുത്തി. ഇതിൽ 6 പേരുടെ പരിക്കുകൾ ഗുരുതരമാണ്. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹംബർഗ്. അക്രമി പിടിയിലായി. നിലവിൽ ആക്രമിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്താണ് ആക്രമണത്തിന്റെ പിന്നിലെ കാരണമെന്ന് വ്യക്തമല്ല. അടുത്തിടെ ജ‍ർമനിയിൽ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി കൊണ്ട് ആക്രമണങ്ങൾ നടന്നു വന്നിരുന്നു. എന്നാൽ ഇതിന് അതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.