കൊച്ചി: ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പുറത്തിറക്കിയ സർക്കുലർ വിവാദമായി. ഇതോടെ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഗവര്‍ണറുടെ ഓഫീസില്‍നിന്നു നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ അതേപടി പാലിച്ചു തയാറാക്കിയ പരിഷ്കരിച്ച സര്‍ക്കുലറാണ് സര്‍വകലാശാല ഇന്നലെ പുറപ്പെടുവിച്ചത്.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ 10.30ന് മുമ്പുതന്നെ യൂട്ടിലിറ്റി ഹാളില്‍ എത്തിച്ചേര്‍ന്നു യഥാസ്ഥാനങ്ങളില്‍ ഇരിക്കുക, മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കുക, പരിപാടി അവസാനിക്കുന്നതു വരെ ആരും ഹാള്‍ വിട്ടു പുറത്തു പോകരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ മാത്രമാണ് ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.



