ക​​​​​ണ്ണൂ​​​​​ർ: ക​​​​​ണ്ണൂ​​​​​ർ ഡെ​​​​​ന്‍റ​​​​​ൽ കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ർ​​​​​ഥി നി​​​​​തി​​​​​ൻ രാ​​​​​ജി​​​​​ന്‍റെ മ​​​​​ര​​​​​ണം ലോ​​​​​ൺ ആ​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് അ​​​​​ധ്യാ​​​​​പി​​​​​ക സൈ​​​​​ബ​​​​​ർ സെ​​​​​ല്ലി​​​​​ന് പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യെ​​​​​ന്ന് ഡെ​​​​​ന്‍റ​​​​​ൽ കോ​​​​​ള​​​​​ജ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്.

ജാ​​​​​തിവി​​​​​വേ​​​​​ച​​​​​ന ആ​​​​​രോ​​​​​പ​​​​​ണം തെ​​​​​ററ്റാണെന്നും നി​​​​​തി​​​​​ൻ രാ​​​​​ജ് കോ​​​​​ള​​​​​ജി​​​​​ൽ ചേ​​​​​ർ​​​​​ന്ന് മ​​​​​രി​​​​​ക്കു​​​​​ന്ന ദി​​​​​വ​​​​​സം വ​​​​​രെ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ലെ ഏ​​​​​തെ​​​​​ങ്കി​​​​​ലും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ​​​​​ക്കോ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കോ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നോ എ​​​​​തി​​​​​രാ​​​​​യി യാ​​​​​തൊ​​​​​രു പ​​​​​രാ​​​​​തി​​​​​യും ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും എം​​​​​ഡി പ്ര​​​​​ഫ. ഡോ. ​​​​​അ​​​​​ദി​​​​​നാ​​​​​ൻ സി​​​​​ദ്ദി​​​​​ഖ് പ​​​​​റ​​​​​ഞ്ഞു.

നി​​​​​തി​​​​​ൻ രാ​​​​​ജ് എ​​​​​ടു​​​​​ത്ത ലോ​​​​​ണു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് കോ​​​​​ള​​​​​ജി​​​​​ലെ അ​​​​​ധ്യാ​​​​​പി​​​​​ക​​​​​യ്ക്ക് നി​​​​​ര​​​​​ന്ത​​​​​രം കോ​​​​​ളു​​​​​ക​​​​​ളും സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ളും ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നാ​​​​​യി നി​​​​​തി​​​​​നെ നേ​​​​​രി​​​​​ട്ട് വി​​​​​ളി​​​​​പ്പി​​​​​ച്ച​​​​​പ്പോ​​​​​ൾ സ​​​​​ഹോ​​​​​ദ​​​​​രീ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നു വേ​​​​​ണ്ടി​​​​​യാ​​​​​ണ് ലോ​​​​​ണെ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്നാ​​​​​ണ് പ​​​​​റ​​​​​ഞ്ഞ​​​​​ത്. അ​​​​​ധ്യാ​​​​​പി​​​​​ക സൈ​​​​​ബ​​​​​ർ സെ​​​​​ല്ലി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. പ​​​​​രാ​​​​​തി എ​​​​​ഴു​​​​​തി​​​​​ത്തു​​​​​ട​​​​​ങ്ങി​​​​​യ സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് നി​​​​​തി​​​​​ൻ മു​​​​​റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്തു​​​​​ പോ​​​​​യി കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ചാ​​​​​ടി​​​​​യ​​​​​തെ​​​​​ന്നും മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.