കൊ​ച്ചി: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്രാ​തി​നി​ധ്യ​മാ​ണു മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ത്ത​വ​ണ എ​റ​ണാ​കു​ളം ജി​ല്ല​യ്ക്ക്. മു​ഖ്യ​മ​ന്ത്രി​യും മൂ​ന്നു മ​ന്ത്രി​മാ​രും ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പു​തി​യ മ​ന്ത്രി​സ​ഭ​യി​ല്‍ ജി​ല്ല​യു​ടെ പ്ര​തി​നി​ധി​ക​ളാ​യി ഉ​ണ്ടാ​കും. ഇ​തി​ല്‍ മൂ​ന്നു​പേ​രും ആ​ദ്യ​മാ​യാ​ണു മ​ന്ത്രി​ക്ക​സേ​ര​യി​ൽ.

ആ​റ് ടേ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും വി.​ഡി. സ​തീ​ശ​ന്‍ ആ​ദ്യ​മാ​യാ​ണു മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന​ത്. അ​തും മു​ഖ്യ​മ​ന്ത്രി​യാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് അ​നൂ​പ് ജേ​ക്ക​ബ് ര​ണ്ടാം ത​വ​ണ​യാ​ണു മ​ന്ത്രി​യാ​കു​ന്ന​ത്. 2016 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ ഭ​ക്ഷ്യ​മ​ന്ത്രി​യാ​യി​രു​ന്നു. മൂ​ന്നാം​വ​ട്ട​വും അ​ങ്ക​മാ​ലി​യി​ല്‍​നി​ന്നു ജ​യി​ച്ച റോ​ജി എം.​ജോ​ണ്‍, മു​സ്‌​ലിം ലീ​ഗി​ന്‍റെ ക​ള​മ​ശേ​രി എം​എ​ല്‍​എ വി.​ഇ. അ​ബ്‌​ദു​ള്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ല്‍​നി​ന്നു​ള്ള മ​റ്റ് മ​ന്ത്രി​മാ​ര്‍. ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണു മ​ന്ത്രി​സ​ഭ​യി​ല്‍ എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് പി. ​രാ​ജീ​വ് മാ​ത്ര​മാ​ണ് മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. 2011 ഉ​മ്മ​ന്‍ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞും അ​നൂ​പ് ജേ​ക്ക​ബും മ​ന്ത്രി​മാ​രാ​യി​രു​ന്നു. 2006 വി.​എ​സ്. മ​ന്ത്രി​സ​ഭ​യി​ല്‍ ജോ​സ് തെ​റ്റ​യി​ലും എ​സ്. ശ​ര്‍​മ​യും ജി​ല്ല​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി​മാ​രാ​യി. 2004 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍ മാ​ത്ര​മാ​യി​രു​ന്നു ജി​ല്ല​യി​ല്‍​നി​ന്നു​ണ്ടാ​യി​രു​ന്ന മ​ന്ത്രി.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ സീ​റ്റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​നാ​യ​തും കാ​ബി​ന​റ്റി​ലെ പ്രാ​തി​നി​ധ്യം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി. മൂ​ന്ന് ഘ​ട​ക​ക്ഷി​ക​ള്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് (അ​നൂ​പ് ജേ​ക്ക​ബ്), മു​സ്‌​ലിം ലീ​ഗ് (വി.​ഇ. അ​ബ്‌​ദു​ള്‍ ഗ​ഫൂ​ര്‍) എ​ന്നി​വ​ര്‍​ക്കാ​ണ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്.