ന്യൂയോർക്ക്: ഫോമാ കൾച്ചറൽ ഫോറം 2024 -2026 വർഷത്തെ ചെയർമാനായി ഡാനിഷ് തോമസ് (കാലിഫോർണിയ), സെക്രട്ടറിയായി ജെയിംസ് കല്ലറക്കാണിയിൽ (അറ്റ്ലാന്റാ), വൈസ് ചെയർമാനായി ബിനീഷ് ജോസഫ് (ടെക്സസ്), ജോയിന്റ് സെക്രട്ടറിയായി ജിജോ ചിറയിൽ (ഫ്ലോറിഡ), കമ്മിറ്റി അംഗങ്ങളായി ബിഷോയി കൊപ്പാറ (ന്യൂജഴ്സി), ഷാന മോഹൻ (ഷിക്കാഗോ), മിനോസ് എബ്രഹാം (ന്യൂയോർക്ക്) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ കൾച്ചറൽ കമ്മിറ്റിയെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.



