ഒ​ഹാ​യോ: 15 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഡ്രൈ​വ​ർ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ഹാ​യോ​യി​ലെ ക്ലീ​വ്‌​ലാ​ൻ​ഡ് ഹൈ​റ്റ്‌​സി​ലെ മോ​ണ്ടി​സെ​ല്ലോ മി​ഡി​ൽ സ്‌​കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​മാ​യെ​ത്തി​യ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

യാ​തൊ​രു​വി​ധ പൊ​ള്ള​ലും ഏ​ൽ​ക്കാ​തെ​യാ​ണ് ബ​സ് ഡ്രൈ​വ​ർ ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന 15 വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തീ ​പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​ർ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി ബ​സി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഡ്രൈ​വ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച​ത് ദു​ര​ന്ത​മൊ​ഴി​വാ​ക്കി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം സ്കൂ​ൾ ജി​ല്ല, അ​ഗ്നി​ശ​മ​ന വ​കു​പ്പ്, സം​സ്ഥാ​ന ഹൈ​വേ പ​ട്രോ​ൾ എ​ന്നി​വ അ​ന്വേ​ഷി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ദ്യം വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് തീ​പി​ടി​ച്ച​തെ​ന്ന് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് സൂ​പ്ര​ണ്ട് ലി​സ് കി​ർ​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

തീ ​ഏ​താ​ണ്ട് വാ​ഹ​ന​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​വും വി​ഴു​ങ്ങു​ക​യും ത​ക​ർ​ന്ന ജ​നാ​ല​ക​ളി​ൽ നി​ന്ന് ക​ന​ത്ത പു​ക ഉ​യ​രു​ക​യും ചെ​യ്തു. സ്കൂ​ൾ ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. തീ ​അ​ണ​യ്ക്കു​ന്ന​തി​ന് മു​ൻ​പ് സ​മീ​പ​ത്തെ മ​ര​ത്തി​ലേ​ക്കും തീ​പ​ട​ർ​ന്നി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും പു​ക നി​റ​ഞ്ഞി​രു​ന്നു.