ഇ​ന്ത്യ​ൻ വം​ശ​ജ​നും അ​മേ​രി​ക്ക​യി​ലെ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (എ​ഫ്.​ബി.​ഐ) ഡ​യ​റ​ക്ട​റു​മാ​യ കാ​ഷ് പ​ട്ടേ​ൽ സ്ഥാ​നം രാ​ജി​വെ​ച്ചേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം. എ​ഫ്.​ബി.​ഐ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡാ​ൻ ബോ​ങ്കി​നോ​യു​ടെ രാ​ജി അ​ഭ്യൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് കാ​ഷ് പ​ട്ടേ​ൽ സ്ഥാ​ന​മൊ​ഴി​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

വാ​ഷി​ങ്ട​ൺ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​റ്റോ​ണി ജ​ന​റ​ൽ പാം ​ബോ​ണ്ടി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് സു​പ്ര​ധാ​ന പ​ദ​വി​യി​ൽ​നി​ന്നു​ള്ള കൂ​ട്ട​രാ​ജി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. അ​ഭി​ഭാ​ഷ​ക​നാ​യ കാ​ഷ്, ട്രം​പി​ന്റെ അ​ടു​ത്ത അ​നു​യാ​യി ആ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ശ്യ​പ് പ​ട്ടേ​ൽ എ​ന്നാ​ണ് പേ​രെ​ങ്കി​ലും കാ​ഷ് പ​ട്ടേ​ലെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.