കാണികളെ ആവേശ ഭരിതരാക്കി സ്റ്റേജില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് യുഎസ് റാപ്പര്‍ ഫാറ്റ്മാന്‍ സ്‌കൂപ്പ് കുഴഞ്ഞുവീണത്. ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
‘ബി ഫെയ്ത്ത്ഫുള്‍’, ‘ഇറ്റ് ടേക്ക്‌സ് സ്‌കൂപ്പ്’ എന്നീ ഹിറ്റ് ട്രാക്കുകള്‍ക്ക് പേരുകേട്ട 53 കാരനായ സ്‌കൂപ്പ്, കണക്റ്റിക്കട്ടിലെ ഹാംഡന്‍ ടൗണ്‍ സെന്റര്‍ പാര്‍ക്കിലെ പരിപാടിക്കിടെയാണ് സ്റ്റേജില്‍ കുഴഞ്ഞുവീണത്.
സെലിബ്രിറ്റി വാര്‍ത്താ സൈറ്റായ TMZ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സ്റ്റേജില്‍ വീണപ്പോള്‍ത്തന്നെ തന്നെ മെഡിക്കല്‍ സംഘം സിപിആര്‍ നല്‍കാന്‍ ശ്രമിച്ചിരുന്നുവെന്നും അബോധാവസ്ഥയില്‍ തുടര്‍ന്നതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്നാണ് വിവരം.