തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ.വി.കെ.എസ്.ഇളങ്കോവൻ അന്തരിച്ചു. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്നു. ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആണ്. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം
മകന്‍റെ മരണത്തിന് ശേഷമാണ് ഇവികെഎസ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവതയാണിത്. വീണ്ടും അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും. ജയലളിതയുടെ വിമർശകൻ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. നെഹ്‌റു കുടുംബത്തോട് അടുപ്പം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം.



