ഹൈദരാബാദിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്ക് 7 കൗമാരക്കാർ വീണതായി റിപ്പോർട്ട്.
അപകടത്തിൽ 5 പേർ മരിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. 2 പേരെ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതു വരെയും കണ്ടെത്താനായിട്ടില്ല. 5 ആൺ കുട്ടികൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കൗമാരക്കാരായ 7 പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി എന്നും ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പൊലീസ് പറയുന്നു. എന്നാൽ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. നിലവിൽ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള തെരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.



