കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബം ഇന്ന് വൈകിട്ടോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജർ എത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചിൽ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചിൽ നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം.
അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ ഉള്ള ചെലവ് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് അർജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി. ഡ്രഡ്ജർ കൊണ്ട് വരാൻ ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.



