നടിയുടെ ആരോപണത്തിന് പിന്നാലെ ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്. ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും കെ.പി.സി.സി നിയമസഹായ സെല്ലിൻ്റെ ചെയർമാൻ സ്ഥാനവും ചന്ദ്രശേഖരൻ ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന് നൽകി.
നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്റെ പേരും നടി പറഞ്ഞത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു വെളിപ്പെടുത്തല്‍.
രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്കട്ടെയെന്നും രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയത്. അതേസമയം, ആരോപണമുന്നയിച്ച നടിയെ പരിചയമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവർ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണെന്നും അഡ്വ. ചന്ദ്രശേഖരന് പറഞ്ഞു.



