റിയാദ്: സൗദിയില്‍ സ്വദേശി പൗരനെ അടിച്ചു കൊന്ന കേസില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളെയാണ് ശിക്ഷിച്ചത്. യൂസുഫ് ബിൻ അബ്ദുല്‍ അസീസ് ബിൻ ഫഹദ് അല്‍ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന അബ്ദുല്‍ ഖാദര്‍.

വ്യാഴാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. കൊലപാതകത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 

ശിക്ഷയില്‍ ഇളവ് തേടി സുപ്രീം കോടതിയെയും റോയല്‍ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.