കൊച്ചി: ദമ്പതികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി മറ്റൊരാളെ മർദിക്കുന്നത് അക്രമണത്തിന് ഇരയായ വ്യക്തി തടയുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആസിഡ് ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എ ഷൈൻ കുമാർ എസ്ഐമാരായ കെ.കെ രാജേഷ്, പിഎ സിബി, എഎസ്ഐമാരായ കെ.പി സജി, ഷിനോജ്, ടി.പി ജോളി,ബേസിൽ ജോസഫ്, സിപിഒമാരായ എ.ജെ ജിസ്മോൻ, പി.കെ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.