ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ക​ൽ​പ്പ​റ്റ എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ൽ ഒ​രു​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ൽ ആ​ദ്യ​ഘ​ട്ട താ​മ​സം ജൂ​ൺ ആ​ദ്യ​വാ​രം ആ​രം​ഭി​ച്ചേ​ക്കും. ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ലു​ള്ള 178 കു​ടും​ബ​ങ്ങ​ളാ​ണ് പു​തി​യ വീ​ടു​ക​ളി​ലേ​ക്ക് മാ​റു​ന്ന​ത്. നി​ല​വി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ട​ക​വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​വ​ർ ഒ​രേ​ദി​വ​സം ടൗ​ൺ​ഷി​പ്പി​ൽ താ​മ​സം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ആ​കെ സ​ജ്ജ​മാ​യ വീ​ടു​ക​ളി​ൽ 123 എ​ണ്ണ​ത്തി​ന്‍റെ കൈ​മാ​റ്റം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. അ​വ​ശേ​ഷി​ക്കു​ന്ന 55 വീ​ടു​ക​ൾ കൂ​ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റു​ന്ന​തോ​ടെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഒ​ന്നി​ച്ച് താ​മ​സം തു​ട​ങ്ങും. കി​ഫ്‌​കോ​ൺ, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് വീ​ടു​ക​ൾ കൈ​മാ​റി​യ​ത്.

എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത 64.4075 ഹെ​ക്ട​ർ ഭൂ​മി​യി​ലാ​ണ് ടൗ​ൺ​ഷി​പ്പ് ഒ​രു​ങ്ങു​ന്ന​ത്. 44.33 കോ​ടി രൂ​പ കോ​ട​തി​യി​ൽ കെ​ട്ടി​വെ​ച്ചാ​ണ് സ​ർ​ക്കാ​ർ ഈ ​ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഓ​രോ കു​ടും​ബ​ത്തി​നും ഏ​ഴ് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. അ​ഞ്ച് സോ​ണു​ക​ളി​ലാ​യി ആ​കെ 410 വീ​ടു​ക​ളാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്.

ടൗ​ൺ​ഷി​പ്പി​ന്‍റെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം 2026 മാ​ർ​ച്ച് ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു. വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വാ​സ​യോ​ഗ്യ​മാ​കു​ന്ന​തി​ന് മു​ൻ​പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തും ചി​ല വീ​ടു​ക​ളു​ടെ ടെ​റ​സി​ൽ വി​ള്ള​ലു​ക​ൾ ക​ണ്ടെ​ത്തി​യ​തും നേ​ര​ത്തെ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ പ​രി​ഹ​രി​ച്ചാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ൾ കൈ​മാ​റു​ന്ന​ത്.

2025 മാ​ർ​ച്ച് 27ന് ​ത​റ​ക്ക​ല്ലി​ട്ട ഭ​വ​ന​പ​ദ്ധ​തി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൈ​മാ​റാ​ൻ ക​ഴി​യു​ന്ന​ത് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്. ജൂ​ൺ ആ​ദ്യ​വാ​ര​ത്തോ​ടെ ടൗ​ൺ​ഷി​പ്പ് പൂ​ർ​ണ​മാ​യും സ​ജീ​വ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.