കോംഗോയില്‍നിന്നു ഇന്ധനവുമായി പോയ ബോട്ടിനു തീപിടിച്ച് 148 പേര്‍ മരിച്ചു. നിരവധി ആളുകളെ കാണാതായി. എച്ച്ബി കൊംഗോളോ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് അഞ്ഞൂറോളം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. രക്ഷപെട്ടവരില്‍ 150ലധികം പേര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട് മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

റുക്കി – കോംഗോ നദിയുടെ സംഗമസ്ഥലമായ എംബണ്ടകയ്ക്ക് സമീപമാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഏറെ പേരെ രക്ഷിച്ചുവെങ്കിലും മിക്കവര്‍ക്കും സാരമായി പൊള്ളലേറ്റിരുന്നു. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. 

റെഡ് മാസും സര്‍ക്കാര്‍ സംവിധാനങ്ങളും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ് എംബാന്‍ഡക ടൗണിനു സമീപത്തുവച്ചാണ് ബോട്ടിന് തീപിടിച്ചത്. മതാന്‍കുമു പോര്‍ട്ടില്‍ നിന്നും ബൊളോംബ ഏരിയയിലേക്ക് പോവുകയായിരുന്ന എച്ച്ബി കോംഗോളോ എന്ന ബോട്ടാണ് അപകടത്തിലായത്.

കപ്പലില്‍ പാചകത്തിനിടെയുണ്ടായ തീയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരം കൊണ്ടുള്ള ബോട്ടില്‍ തീ ആളിപ്പടര്‍ന്നതോടെ കുട്ടികളടക്കമുള്ള യാത്രക്കാര്‍ പലരും വെള്ളത്തിലേക്ക് ചാടി. തീ കണ്ടു ഭയന്ന് വെള്ളത്തിലേക്ക് ചാടിയവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് കോംഗോ റിവര്‍ കമീഷണര്‍ പറഞ്ഞു.

കോംഗോയില്‍ ബോട്ട് അപകടങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. നിരന്തരമായി ബോട്ടപകടങ്ങള്‍ നടക്കുന്ന രാജ്യമാണ് കോംഗോ. രാത്രിയിലുള്ള അനധികൃത യാത്രകളും അനുവദനീയമായതിലും അധികം ആളുകള്‍ യാത്ര ചെയ്യുന്നതുമാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നു. ബോട്ട് വഴിയുള്ള യാത്രാമാര്‍ഗമാണ് കോംഗോയില്‍ സാധാരണമായുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോംഗോയിലെ കിവു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 78 പേര്‍ മുങ്ങി മരിച്ചിരുന്നു.