ന്യൂഡൽഹി: ‘പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ’ സൂപ്പർഹിറ്റ് പാട്ടിനൊപ്പം തകർപ്പൻ ഡാൻസ്. ചുവടുവെച്ചതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ. സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ് റീൽസ്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരാണ് റീൽസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. അനിൽ സഹപ്രവർത്തകർക്കൊപ്പം ചുവടുവെക്കുന്നതാണ് വീഡിയോയിൽ.
സൂപ്പർഹിറ്റ് മലയാളചിത്രം ഫ്രണ്ട്സിലെ ഗാനമാണ് റീലിൽ. ‘നിർത്ത് നിർത്ത് ഇമ്മാതിരി തക്കിട തരികിട പാട്ടൊന്നും പാടി ഷൈൻ ചെയ്യേണ്ട, എന്നെപ്പോലെ സാധാരണക്കാർക്കും പാടാൻ പറ്റുന്ന പാട്ട് പാടിയാ മതി’.- ശ്രീനിവാസന്റെ ഈ സംഭാഷണത്തോടെയാണ് റീൽസ് ആരംഭിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നൃത്തം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/share/v/19gQpiTm7N/?mibextid=wwXIfr