സിബിൽ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോൺ, കാർ ലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ലോൺ എടുക്കാൻ പ്ലാനുണ്ടെങ്കിൽ നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ എങ്ങനെ സിബിൽ സ്കോർ പരിശോധിക്കണമെന്ന് അറിയാമോ? പലരും വായ്പ എടുക്കാൻ നേരത്താണ് സിബിൽ സ്കോർ പരിശോധിക്കാൻ തയ്യാറാകുന്നത്. സിബിൽ ഇടയ്ക്കിടക്ക് പരിശോധിച്ചാൽ, മുന്നോട്ടുള്ള സാമ്പത്തിക കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് ധാരണ ഉണ്ടാകും. 

ഗൂഗിൾ പേ വഴി ഈസിയായി സിബിൽ സ്കോർ പരിശോധിക്കാൻ കഴിയും. ഇത് തീർത്തും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. ഗൂഗിൾ പേയിൽ സിബിൽ സ്കോർ കാണിക്കുക മാത്രമല്ല, നിശ്ചിത മാസവും വർഷവും ഉൾപ്പെടെ, കാലതാമസം നേരിടുന്ന പേയ്‌മെൻ്റുകളുടെ വിശദാംശങ്ങളും നൽകുന്നു. ഗൂഗിളിന്റെ റിപ്പോർട്ട് അനുസരിച്ച്, സിബിൽ സ്കോർ പരിശോധിക്കാനുള്ള ഫീച്ചർ ആരംഭിച്ചതു ശേഷം 5 കോടിയിലധികം ഇന്ത്യക്കാർ ഇത് ഉപയോഗിച്ച് എന്നാണ്.