Category: Trending News

മധുരയിൽ 28 കാരിയായ പ്രിയദർശിനി എന്ന യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്നാണ് പ്രിയദർശിനി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഉസിലാംപട്ടിക്ക് സമീപമുള്ള പെരുമാൾ കോവിൽപട്ടി സ്വദേശിയായ പ്രിയദർശിനി 2024 സെപ്റ്റംബറിൽ സെല്ലൂരിലെ 30 വയസ്സുള്ള റൂബൻരാജിനെ വിവാഹം കഴിച്ചു. വിവാഹസമയത്ത് സ്ത്രീധനമായി 150 പവൻ സ്വർണം നൽകിയിരുന്നു. എന്നിരുന്നാലും വാഗ്ദാനം ചെയ്‌തതുപോലെ 150 പവൻ കൂടി നൽകാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്നാണ്...

Read More

ഷാജൻ സ്കറിയയെ മർദിച്ച കേസിൽ 4 പ്രതികൾക്ക് ജാമ്യം

മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്ക്‌റിയയെ മർദിച്ച കേസിൽ 4 പ്രതികൾക്ക് ജാമ്യം അനുവദിച്ച് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. ബംഗളുരുവിലെത്തിയാണ് കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിനും തടഞ്ഞുവെച്ച് സംഘം ചേർന്ന് ആക്രമിച്ചെന്നും ഉള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ...

Read More

കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ജീവനക്കാരന് സസ്‌പെൻഷൻ

കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ജീവനക്കാരിക്കുനേരേ ലൈം​ഗികാതിക്രമം നടത്തിയതെന്നാണ് പരാതി.വ്യാഴാഴ്ച്ചയാണ് കളക്ടറേറ്റിൽ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കളക്ടർകൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരേ ലൈം​ഗികാതിക്രമമുണ്ടായത്.ജീവനക്കാരിയെ കെ-സെക്‌ഷനിലെ ഉയർന്ന...

Read More

ട്രംപ് ഉടൻ വൻ പ്രഖ്യാപനം നടത്തുമെന്ന് റിപ്പോർട്ട്; ഉറ്റുനോക്കി ലോകം, ഊഹാപോഹങ്ങൾ ഒട്ടേറെ

വാഷിങ്ടൺ: ഇന്ത്യയുടെ തീരുവ ആശങ്കകൾക്കിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പ്രഖ്യാപനം നടത്താൻ പോകുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. യുഎസ് സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ (ഇന്ത്യൻ സമയം അർധരാത്രി) പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ഇന്ത്യയുടെ മേൽ 50 ശതമാനം തീരുവ ഉയർത്തിയ സാഹചര്യം, എസ്സിഒ ഉച്ചകോടിയിൽ ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള പുതിയ ബന്ധം, റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കാത്ത സാഹചര്യം...

Read More

മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു, എല്ലാ അമ്മമാരെയും കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിച്ചു; വൈകാരികമായി പ്രതികരിച്ച് മോദി

അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും എല്ലാ അമ്മമാരെയും കോൺ​ഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നും മോദി വൈകാരികമായി പ്രതികരിച്ചു. തന്‍റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും മോദി ചോദിച്ചു. തന്‍റെ അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു. ബിഹാറിലെ...

Read More

മോദിയെ കണ്ട് ഷീ യുടെ വലംകൈ; ചൈനയിലെ ഇന്ത്യാ വിരുദ്ധര്‍ക്കുള്ള മുന്നറിയിപ്പ് 

ടിയാൻജിൻ: എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുമായി ഉന്നത ചൈനീസ് നേതാവ് നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ ചൈനയിലെ രാഷ്ട്രീയവൃത്തങ്ങൾക്കിടെയിലെ ചർച്ചാവിഷയം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ വലംകൈ എന്നറിയപ്പെടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ തായ് ചീയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന...

Read More

പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പോലീസ് കൊല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തു

പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. 2 ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പോലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പോലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ...

Read More

ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢിയാക്കുന്നയാള്‍ ഏറ്റവും മികച്ച നേതാവാകും – നിതിന്‍ ഗഡ്കരി 

മുംബൈ: രാഷ്ട്രീയത്തിൽ പൂർണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാൻ കഴിയുന്ന ഒരാൾക്ക് ഏറ്റവും മികച്ച നേതാവാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ മഹാനുഭവ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. കുറുക്കുവഴികൾ സ്വീകരിച്ചല്ല, സത്യസന്ധതയോടെയും സമർപ്പണത്തോടെയും ജീവിക്കാൻ കേന്ദ്രമന്ത്രി ജനങ്ങളോട്...

Read More

 ജുഡീഷ്യറിയെ പിടിച്ചു കുലുക്കി പുതിയ വിവാദം, 2 ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി, ‘ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തി’

അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിർദ്ദേശം. ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. കേസ്...

Read More

വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജം, മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടു

ഇടുക്കി: മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജമെന്ന് കോടതി. ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം വെറുതെ വിട്ടു. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. 2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ...

Read More

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തിന്റെ GPS സിഗ്നൽ നഷ്ടമായി; പിന്നില്‍ റഷ്യയെന്ന് ആരോപണം

സോഫിയ (ബൾഗേറിയ): യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലേയെൻ സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് സിഗ്നൽ ബൾഗേറിയയ്ക്ക് മുകളിൽവെച്ച് നഷ്ടമായി. പിന്നിൽ റഷ്യയുടെ ഇടപെടലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിന്റെ ജിപിഎസ് സംവിധാനത്തെ റഡാർ ജാമർ ബാധിച്ചതായി യൂറോപ്യൻ യൂണിയൻ വക്താവ് അരിയാന പോഡെസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വിമാനം സുരക്ഷിതമായി ബൾഗേറിയയിലെ പ്ലോവ്ഡിവ് വിമാനത്തിൽ...

Read More

‘ശരിയാണ്, ബ്രാഹ്മണരാണ് ലാഭം കൊയ്യുന്നത്’; പീറ്റർ നവാരോയുടെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ഇന്ത്യയിലെ ബ്രാഹ്‌മണ സമൂഹം ഇന്ത്യന്‍ ജനതയില്‍ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുവെന്ന ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവോരോയുടെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ്. മുൻ എംപിയും പാർട്ടിയിലെ ദളിത് നേതാവുമായ ഉദിത് രാജ് ആണ് നവാരോയുടെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയത്. നവരോ പറഞ്ഞത് ശരിയാണെന്നും ഇന്ത്യയിൽ കോർപ്പറേറ്റ് കമ്പനികളുടെ ഉടമകൾ ബ്രാഹ്മണരാണെന്നും ഉദിത് രാജ് പറഞ്ഞു. പീറ്റര്‍ നവോരോ...

Read More
Loading