Category: Latest

അശുദ്ധമാക്കപ്പെട്ട സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരിഹാരകർമ്മങ്ങൾ ചെയ്തു

അശുദ്ധമാക്കപ്പെട്ട സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരിഹാരകർമ്മങ്ങൾ പൂർത്തിയാക്കി. ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും വത്തിക്കാൻ സിറ്റിയിലെ മാർപാപ്പയുടെ വികാരി ജനറലുമായ കർദിനാൾ മൗറോ ഗാംബെറ്റി, പള്ളിയുടെ പ്രധാന അൾത്താരയിൽ നടന്ന പരിഹാരകർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. ഒക്ടോബർ പത്തിനാണ് ഗുരുതരമായ അപകീർത്തികരമായ പ്രവൃത്തി ഉണ്ടായത്. ഉച്ചയ്ക്ക് 12.45 ന് ആരംഭിച്ച അനുതാപപ്രദക്ഷിണത്തിനു ശേഷം ബലിപീഠത്തിൽ...

Read More

രണ്ടു വർഷത്തെ നരകയാതനകൾക്കുശേഷം ജീവിതത്തിന്റെ പുതിയ ഒരധ്യായം തുറന്ന 20 പേരുടെ തിരിച്ചുവരവ്

രണ്ട് വർഷങ്ങൾക്ക് ശേഷം ചിരിക്കുന്ന മുഖങ്ങളായിരുന്നു ഇസ്രയേലിൽ ഇന്നലെ കാണാൻ സാധിച്ചത്. 738 ദിവസങ്ങൾക്ക് ശേഷം, പ്രതീക്ഷയുടെ സമാധാനത്തിന്റെ ഒരു ഒക്ടോബർ 13- ആ ദിനം ഇസ്രയേലികൾ ഒരിക്കലും മറക്കില്ല. കണ്ണിൽ കണ്ണുനീരും ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ സന്തോഷവും ഒരുമിച്ചെത്തിയ ദിവസം. ഉറ്റവരെ കണ്ട ഓരോരുത്തർക്കും പുതുജീവൻ ലഭിച്ച കാഴ്ചകൾ. ആ കാഴ്ചകളിൽ ഏറ്റവും ഹൃദ്യമായിരുന്നു മോചിതനായ മകൻ മതൻ സാംഗൗക്കറിനെ കണ്ട...

Read More

ഹമാസ് ബന്ദിയാക്കിയ നാല് പേരുടെ മൃതദേഹങ്ങൾ ഫോറൻസിക് കേന്ദ്രത്തിൽ എത്തിച്ചു

ഹമാസ് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങൾ ഐഡന്റിറ്റിയും മരണകാരണവും സ്ഥിരീകരിക്കുന്നതിനായി ഇന്നലെ രാത്രിയോടെ ഫോറൻസിക് കേന്ദ്രത്തിൽ എത്തിച്ചു. ഷിരി ബിബാസിന് പകരം ആദ്യം ഹമാസ് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം അയക്കുകയും പിന്നീട് ഷിരിയുടെ മൃതദേഹം റെഡ് ക്രോസ് വഴി എത്തിക്കുകയും ചെയ്തു. “മരിച്ച ബന്ദികളുടെ നാല് ശവപ്പെട്ടികൾ നിലവിൽ ഐഡിഎഫും ഐഎസ്എയും സേനകളുടെ അകമ്പടിയോടെ ഇസ്രായേലിലേക്ക് കൊണ്ടുപോകുകയാണ്. അവിടെ...

Read More

യൂറിക് ആസിഡ് നിയന്ത്രിച്ച് നിർത്താൻ ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം? അറിഞ്ഞിരിക്കണം ഈ അളവ്

ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ് . പ്യൂരിനുകൾ എന്ന സംയുക്തങ്ങൾ വിഘടിക്കുമ്പോളാണ് ഇത് രൂപപ്പെടുന്നത്. ഭക്ഷണ പദാർത്ഥങ്ങളിലും പാനീയങ്ങളിലും ഈ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. സാധാരണഗതിയിൽ, ഈ യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് പതിവ്.  എന്നിരുന്നാലും, ശരീരത്തിൽ യൂറിക് ആസിഡ് അമിതമായി ഉത്പാദിപ്പിക്കപ്പെടുകയോ, അല്ലെങ്കിൽ കിഡ്നികൾക്ക് അത്...

Read More

തന്ത്രപ്രധാന മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

തന്ത്രപ്രധാന മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഇന്ത്യ. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം ( Notice to Airmen -NOTAM) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15-നും 17-നും ഇടയില്‍ ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്ന മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്ററോളം ആകാരം.  നോട്ടാം മുന്നറിയിപ്പ് പ്രകാരം ഇന്ത്യ അഗ്‌നി-5 മിസൈലിന്റെ പ്രഹരപരിധി കൂടിയ പരിഷ്‌കരിച്ച...

Read More

ബിഎസ്എൻഎൽ 5ജി യുഗം വരുന്നൂ; പൈലറ്റ് പരീക്ഷണം പൂർത്തിയാക്കി

രാജ്യവ്യാപകമായി 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പൈലറ്റ് പരീക്ഷണം പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ പൂർത്തിയാക്കി. ബിഎസ്എൻഎല്ലിന്റെ അഞ്ചാം തലമുറ (5ജി) നെറ്റ്‌വർക്ക് വിന്യാസത്തിനായുള്ള പരീക്ഷണ പദ്ധതി പൂർത്തിയായതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ വിവേക് ദുവ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ‘5ജിക്കായുള്ള പരീക്ഷണം ഞങ്ങൾ ഇതിനകം...

Read More

വനിതാ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക

വനിതകളുടെ ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 233 റൺസ് പിന്തുടർന്ന അവർ അവസാന ഓവറിലാണ് ജയം നേടിയത്. 233 റൺസ് വിജയലക്ഷ്യം 49.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. അർദ്ധ സെഞ്ച്വറികൾ നേടിയ ഷ്‌ളോയി ട്രയോൺ 62(69), മരിസെൻ ക്യാപ് 56(71) എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ആദ്യ മത്സരത്തിൽ...

Read More

കോവിഡ് കാലം കഴിഞ്ഞിട്ടും മാനത്ത് നൂറുകണക്കിന് ‘പ്രേത ഫ്ലൈറ്റുകൾ’: യാത്രക്കാരില്ലാത്ത വിമാനങ്ങൾ ഇന്നും ആകാശത്ത് ചുറ്റിക്കറങ്ങുന്നത് എന്തിന്?

നിങ്ങൾ തിരക്കേറിയ ഒരു വിമാനത്താവളത്തിൽ നിന്ന് കണ്ണെടുക്കാതെ ആകാശത്തേക്ക് നോക്കിയിരിക്കുകയാണെന്ന് സങ്കൽപ്പിക്കുക. എയർലൈനിൻ്റെ ലോഗോ പതിച്ച, തിളങ്ങുന്ന ഒരു ജെറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നു. എന്നാൽ, ആ വിമാനത്തിൻ്റെ ക്യാബിനിൽ ഒരു യാത്രക്കാരൻ പോലും ഇല്ലെങ്കിലോ? ഒരു ഹൊറർ സിനിമയിലെ കഥാപാത്രത്തെപ്പോലെ തോന്നാമെങ്കിലും, ‘ഗോസ്റ്റ് ഫ്ലൈറ്റുകൾ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം അന്താരാഷ്ട്ര വ്യോമയാന...

Read More

ഫ്ലിപ്കാർട്ടിന്റെ’ബിഗ് ബില്യൺ ഡേയ്‌സ്’ വിൽപ്പനയ്ക്കിടെ വൻ മോഷണം; 1.21 കോടി രൂപയുടെ ഐഫോണുകളും മറ്റ് സാധനങ്ങളും ട്രക്കിൽ നിന്ന് അപ്രത്യക്ഷമായി

രാജ്യത്തെ ഇ-കൊമേഴ്‌സ് ഭീമന്മാരിൽ ഒരാളായ ഫ്ലിപ്കാർട്ടിന് അവരുടെ ഏറ്റവും വലിയ വിൽപ്പന മേളയായ ‘ബിഗ് ബില്യൺ ഡേയ്‌സ്’ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വൻ തിരിച്ചടി. 1.21 കോടി രൂപയിലധികം വിലവരുന്ന ഐഫോണുകളും, വസ്ത്രങ്ങളും, പെർഫ്യൂമുകളും അടക്കമുള്ള വിലയേറിയ സാധനങ്ങൾ ഒരു ട്രാൻസ്‌പോർട്ട് ട്രക്കിൽ നിന്ന് മോഷണം പോയ സംഭവത്തിൽ പഞ്ചാബ് പോലീസ് കേസെടുത്തു. ട്രക്ക് ഡ്രൈവർക്കും, സഹായിക്കുമെതിരെയാണ് കേസ്...

Read More

കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അബിൻ, ആവശ്യം തള്ളി സണ്ണി ജോസഫ്

കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്‍ററ് സണ്ണി ജോസഫ്. കേരളത്തിൽ പ്രവർത്തിക്കണം എന്നായിരുന്നു ആ​ഗ്രഹമെന്നും കേരളത്തിൽ പ്രവര്‍ത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വര്‍ക്കി ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറിയായി ഇന്നലെയാണ് തീരുമാനിച്ചത്. അബിന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

Read More

വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ചന്ദന തടികള്‍ കാണാനില്ല, ചിതലെടുത്ത് ദ്രവിച്ചുപോയെന്ന് അധികൃതര്‍

മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ 26 കിലോയോളം ചന്ദന തടികൾ കാണാനില്ലെന്ന് ആക്ഷേപം. ചന്ദനത്തടികൾ ക്ഷേത്രത്തിലെ ഉന്നതർ കടത്തിയെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, ചന്ദനത്തടികൾ ദ്രവിച്ചു പോയതാണെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തിയ മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ രേഖകൾ പരിശോധിച്ചു. 2014 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വള്ളിയൂർക്കാവ് ക്ഷേത്ര...

Read More

വൈക്കം മഹാദേവക്ഷേത്രത്തിലും സ്വർണക്കൊള്ള: വഴിപാടായി ലഭിച്ച 28 പവൻ കാണാനില്ല

പ്രശസ്തമായ വൈക്കം മഹാദേവക്ഷേത്രത്തിലും സ്വർണക്കൊള്ള. വഴിപാടായി ലഭിച്ച 255 ഗ്രാം (ഏകദേശം 28 പവൻ) സ്വർണം കാണാതായതായി കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ദേവസ്വം ബോർഡ് പ്രതികരിച്ചില്ല. 2020-2021 വർഷത്തെ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് സ്വർണം കാണാതായത് കണ്ടെത്തിയത്. 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന് ഓഡിറ്റ്...

Read More
Loading