Category: India

പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകളിൽ പൂർണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപ ടികൾക്കായി സേനകൾക്ക് പൂർണപ്രവർത്തനസ്വാതന്ത്ര്യം (ഓപ്പറേഷണൽ ഫ്രീഡം) നൽകിയതായാണ് റിപ്പോർട്ട്. സുരക്ഷാനടപടി ചർച്ചചെയ്യാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച രണ്ട് ഉന്നതതലയോഗ ങ്ങൾ...

Read More

ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കം തകർത്തതായി കരസേന

ശ്രീനഗർ ,റാണികേത് എന്നിവിടങ്ങളിലെ ആർമി പബ്ലിക് സ്കൂൾ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകർത്തത്. പാക്കിസ്ഥാനിൽ നിന്നുള്ള ഐ ഒ കെ ഹാക്കർ എന്ന സംഘമാണ് നീക്കം നടത്തിയത്. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിൽ നിന്നുള്ള ഹാക്കർമാരുടെ ആക്രമണം....

Read More

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് ഡൽഹിയിൽ വോട്ടർ ഐഡിയും പാസ്പോർട്ടുകളും സമർപ്പിക്കണം

ഇനിമുതൽ ഡൽഹിയിൽ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് ആധാർ കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ സ്വീകരിക്കില്ല. പകരം വോട്ടർ ഐഡിയും പാസ്പോർട്ടുകളും സമർപ്പിക്കണമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. കേന്ദ്ര ഗവൺമെന്റിൻറെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ നടക്കുന്ന വെരിഫിക്കേഷൻ കാമ്പയിനിൽ വ്യാജ ആധാർ കാർഡുകളും റേഷൻ കാർഡുകളും ഉപയോഗിച്ച് നിരവധി വിദേശികൾ പ്രത്യേകിച്ച്...

Read More

ചില്ലറ ക്ഷാമത്തിന് പരിഹാരം: എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ വരുന്നു

സാധാരണക്കാർക്ക് 100, 200 രൂപയുടെ കറൻസി നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർണായകമായ ഒരു ചുവടുവയ്പ്പ് നടത്തി. എല്ലാ എടിഎമ്മുകളിലും ഈ നോട്ടുകൾ ലഭ്യമാക്കണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം പുറത്തിറങ്ങിയത്. ബാങ്കുകളും സ്വകാര്യ എടിഎം സേവനദാതാക്കളും (വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർ) ഈ നിർദ്ദേശം ഘട്ടം ഘട്ടമായി...

Read More

‘ഇന്ത്യയോട് മുട്ടാൻ നിൽക്കേണ്ട’; പാകിസ്താനെ ഉപദേശിക്കാൻ നവാസ് ഷെരീഫിനെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെ?

ഇസ്ലാമാബാദ്: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ രൂപപ്പെട്ട സംഘാർഷാവസ്ഥ അയവില്ലാതെ തുടരവേ ഇന്ത്യയെ കൂടുതൽ പ്രകോപ്പിക്കുന്ന നീക്കങ്ങൾക്ക് പാക് ഭരണകൂടം മുതിരരുതെന്ന ഉപദേശവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ നയതന്ത്ര മാർഗങ്ങളാണ് പ്രയോജനപ്പെടുത്തേണ്ടത് എന്നും സഹോദരനും നിലവിലെ പാകിസ്താൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷെരീഫുമായി ഞായറാഴ്ച...

Read More

യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി ചൈനീസ് കമ്പനികള്‍

അമേരിക്കന്‍ താരിഫുകള്‍മൂലം തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍ യു.എസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യു.എസിലെ ഉപയോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇന്ത്യ വഴി ചരക്കുകള്‍ കയറ്റി അയയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ ആലോചിക്കുന്നത്. ചൈനയിലെ ഗ്വാംഗ്ഷോയില്‍ ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റണ്‍ ഫെയര്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. യു.എസിലേക്ക് ചരക്ക്...

Read More

പഹല്‍ഗാമും ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണവും തമ്മില്‍ സാമ്യതയെന്ന് ഇസ്രയേല്‍ അംബാസഡര്‍

പഹല്‍ഗാം ഭീകരാക്രമണത്തിനും ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ഹമാസ് ഭീകരാക്രമണത്തിനും തമ്മില്‍ വ്യക്തമായ ഒരു സമാനതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍. 2023 ല്‍ നോവ സംഗീതമേളയില്‍ നടന്ന കൂട്ടക്കൊല ലോകമെമ്പാടുമുള്ള ഭീകര സംഘടനകള്‍ക്ക് പ്രചോദനത്തിന്റെ അപകടകരമായ തരംഗമായിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 7 ലെ കൂട്ടക്കൊലയ്ക്ക് ശേഷം പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍...

Read More

പഹൽഗാം ഭീകരാക്രമണം: സിപ് ലൈൻ ഓപ്പറേറ്റർ കസ്റ്റഡിയിൽ

പഹൽഗാം ഭീകരാക്രമണത്തിൽ പഴുതടച്ച അന്വേഷണവുമായി കേന്ദ്രഏജൻസികൾ മുന്നോട്ട് പോകുകയാണ്. ഭീകരാക്രമണത്തിന്  പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നാണ് എൻഐഎ ഇപ്പോൾ പരിശോധിക്കുന്നത്. ഇതിനിടെ  സിപ് ലൈൻ ഓപ്പറേറ്ററെ എൻഐഎ  കസ്റ്റഡിയിൽ എടുത്തു.   സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ...

Read More

ഭീകരാക്രമണ സാധ്യത: ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഇൻലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനെതുടർന്നാണ് ഇത്തരത്തിൽ ഒരു നടപടി. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ തീവ്രവാദികളുടെ വീടുകൾ തകർത്ത നടപടിയിൽ പ്രതികാരമായി കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ആക്രമണ ഭീഷണി കൂടുതലുള്ള ഗുൽമാർഗ്, സോനമാർഗ്, ദാൽ...

Read More

കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ മതം നിർണായക ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി

കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ മതം നിർണായക ഘടകമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. സ്വാഭാവിക രക്ഷിതാവ് എന്ന നിലയിൽ കുട്ടിയുടെ സംരക്ഷണാവകാശം മുസ്‍ലിം നിയമപ്രകാരം തനിക്ക് നൽകണമെന്ന കുട്ടിയുടെ പിതാവിന്റെ വാദം നിരാകരിച്ചു കൊണ്ടാണ് ഹൈകോടതി വിധി പറഞ്ഞത്. ഡൽഹിയിൽ അമ്മയോടൊപ്പം താമസിക്കുന്ന മൂന്ന് വയസ്സുള്ള മകളുടെ സംരക്ഷണം നൽകണമെന്ന മുസ്‍ലിം മതവിഭാഗത്തിൽപെട്ട പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി...

Read More

ആരാണ് ഹാഷിം മൂസ? ഗറില്ലാ യുദ്ധതന്ത്രജ്ഞൻ; പാക് പട്ടാളത്തിൽ നിന്ന് ലഷ്കറിലേക്കെത്തി; 2 വർഷമായി ഇന്ത്യയിൽ

ന്യൂഡൽഹി: പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹാഷിം മൂസ എന്നയാളിലേക്കാണ് പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യയുടെ അന്വേഷണം ചെന്നു നിൽക്കുന്നത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് ഈ മുൻ പട്ടാളക്കാരനാണെന്ന് ഇന്ത്യൻ അന്വേഷകർ അനുമാനിക്കുന്നു. ഗറില്ലാ യുദ്ധമുറകളില്‍ പ്രാവീണ്യമുള്ള ആളാണ് ഹാഷിം മൂസ എന്നാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്. പാകിസ്താന്റെ പ്രത്യേക...

Read More

കസ്റ്റഡിയിലെടുത്ത ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ; ജവാനെ അതിര്‍ത്തി മേഖലയില്‍നിന്ന് മാറ്റി

ആറ് ദിവസത്തിന് ശേഷവും അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പ്രകോപനം സൃഷ്ടിച്ചു പാകിസ്ഥാൻ. ജവാന്‍ കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് വരെ ഇതുവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.  അതേസമയം പിടിയിലായ ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് മാറ്റി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ്...

Read More
Loading