കേരളത്തിലെ വിവിധ ജില്ലകളിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം. ഇന്ന് അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും തത്സമയം ഇവിടെ ലഭ്യമാകും.
കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ ഡിസിസി അധ്യക്ഷന്മാര്‍ക്കും സ്ഥാനം
ഡിസിസി പ്രസിഡന്‍റുമാർക്ക് ഇനി മുതൽ കേന്ദ്രത്തിലും നിർണ്ണായക റോൾ. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും. സ്ഥാനാർഥി നിർണ്ണയത്തിൽ ഡിസിസി പ്രസിഡന്‍റുമാരുടെ ശുപാർശ പരിഗണിക്കും. എഐസിസി നീക്കത്തിൽ പിസിസി അധ്യക്ഷന്മാർക്കും പാർലമെന്‍ററി പാർട്ടി നേതാക്കൾക്കും അതൃപ്തിയുണ്ട്.
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ മുൻ മന്ത്രിയും ചേലക്കര എംപിയുമായ കെ രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകിയത്. ഇഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17ന് രാധാകൃഷ്ണൻ കൈമാറിയിരുന്നു.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കരുവന്നൂരിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.



