ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് തീരത്ത് ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ഒരാളെ വെള്ളത്തിൽ കാണാതായി. ഇയാൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ക്വീൻസ് റോക്ക്‌അവേ പെനിൻസുലയുടെ അറ്റത്തുള്ള ബ്രീസി പോയിന്റിൽ നിന്ന് ഏകദേശം അഞ്ച് മൈൽ തെക്കുകിഴക്കായി ആംബ്രോസ് ചാനലിലാണ് ബോട്ട് മറിഞ്ഞത്. ഉടൻ തന്നെ  മൂന്ന് രക്ഷാ ബോട്ടുകളും ഒരു ഹെലികോപ്റ്ററും സംഭവസ്ഥലത്തേക്ക് വിന്യസിച്ചു.

രക്ഷപ്പെടുത്തിയ അഞ്ച് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് പേർ മരിച്ചതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് (NYPD)  പറഞ്ഞു. ബോട്ട് മറിഞ്ഞതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.