പാകിസ്ഥാനില്നിലെ മോസ്‌കിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. ഖൈബര്‍ പ്രവിശ്യയിലെ “യൂണിവേഴ്‌സിറ്റി ഓഫ് ജിഹാദ്” എന്നറിയപ്പെടുന്ന മോസ്‌കിലാണ് സ്‌ഫോടനം നടന്നത്. ഉന്നത പുരോഗിതന്‍ ഹമീദ് ഉള്‍ ഹഖും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സ്‌ഫോടനം. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 18 പേര്‍ക്കാണ് പരിക്കേറ്റത്.
പെഷവാറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് യൂണിവേഴ്‌സിറ്റി ഓഫ് ജിഹാദ് എന്ന മോസ്‌ക് സ്ഥിതി ചെയ്യുന്നത്. നടന്നത് ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.



