ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പേസറായി ഭുവനേശ്വർ കുമാറിനെ എത്തിക്കാനുണ്ടായ കാരണം വിശദീകരിച്ച് മുൻ താരം ദിനേശ് കാർത്തിക്ക്. ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴും ജസ്പ്രീത് ബുംമ്ര കഴിഞ്ഞാൽ ഏറ്റവും മികച്ച പേസർ ഭുവനേശ്വർ കുമാറാണ്. കാർത്തിക് പ്രതികരിച്ചു.
ഐപിഎൽ ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കിയിരിക്കുന്നത്. ബെംഗളൂരു നിരയിൽ മുഹമ്മദ് സിറാജിന് പകരക്കാരനാകുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഭുവനേശ്വറിനെ കാത്തിരിക്കുന്നത്.
റോയൽ ചലഞ്ചേഴ്സിൽ തിരിച്ചെത്തുന്നതിൽ ഭുവനേശ്വർ കുമാറും ആവേശത്തിലാണ്. 2009ൽ താൻ കരിയർ തുടങ്ങിയ ടീമിൽ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ട്. തന്നെ വലിയൊരു താരമായി കണ്ടതിൽ സന്തോഷമുണ്ട്. മികച്ച ഒരു സീസൺ ആർസിബിക്ക് ഒപ്പം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഭുവനേശ്വർ കുമാർ വ്യക്തമാക്കി.



