Author: George Kakkanatt

വി ഡി സതീശൻ കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തു. വി ഡി സതീശനെ കേരളത്തിന്‍റെ 13-ാം മുഖ്യമന്ത്രിയാക്കി കൊണ്ടായിരിരുന്നു ആദ്യ എഡിറ്റിംഗ്. 2026 മേയ് നാലിന് ചുമതലയേറ്റതെന്നും എഡിറ്റ് ഹിസ്റ്ററിയിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ പേജിൽ വീണ്ടും എഡിറ്റിംഗ് ചെയ്തിട്ടുണ്ട്. ഇപ്പോൾ പരിശോധിച്ചാൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ചുമതയേറ്റ ദിനം 2026 മേയ് നാല് എന്ന് തന്നെയാണുള്ളത്. അതേസമയം, മുപ്പത്തഞ്ച് വര്‍ഷത്തിനിടെ യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടായതെന്ന് വി ഡി സതീശൻ പറഞ്ഞു. 1991 ലും 2001 ലും യുഡിഎഫ് മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. 2005 മുതല്‍ ഒപ്പമില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ ഇത്തവണ യുഡിഎഫിന് പിന്നതുണ പ്രഖ്യാപിച്ചു. പിണങ്ങിപ്പോയവരെയും മാറിപ്പോയവരെയും തിരിച്ചു കൊണ്ടു വരാനായി. അതിന്റെയൊക്കെ ഫലം തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും. രാഷ്ട്രീയമായ അടിത്തറയിലാണ് യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നു പറഞ്ഞത്. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ലഭിക്കാത്ത വിജയമാണ് യുഡിഎഫിനുണ്ടായത്. തെരഞ്ഞെടുപ്പുകളിലുണ്ടായ വിജയവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏത് കേഡര്‍ പാര്‍ട്ടിയെയും തോല്‍പ്പിക്കുന്ന സംഘടനാ മികവും...

Read More

ഇസ്രയേല്‍ ‘പിശാച്’, ‘മനുഷ്യത്വത്തിന് ശാപ’മെന്ന് പാകിസ്ഥാന്‍; തിരിച്ചടിച്ച്‌ നെതന്യാഹു

ഇസ്രായേലിനെ ‘മാനവികതയുടെ ശാപം’ എന്നും പിശാച് എന്നും വിശേഷിപ്പിച്ച പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെത്തുടർന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഖ്വാജ ആസിഫിന്റെ വിവാദ പരാമർശം. ഒരു രാജ്യത്തെ ഇല്ലാതാക്കണമെന്ന തരത്തിലുള്ള പാക് മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രകോപനപരമാണെന്ന് നെതന്യാഹു പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ചർച്ചകൾ പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ പുരോഗമിക്കവെയാണ് ലെബനനിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇതിൽ പ്രകോപിതനായാണ് ആസിഫ് രംഗത്തെത്തിയത്. “യൂറോപ്യൻ ജൂതന്മാരെ ഒഴിവാക്കാൻ പലസ്തീൻ മണ്ണിൽ ഈ അർബുദ രാജ്യം സൃഷ്ടിച്ചവർ നരകത്തിൽ എരിയും” എന്നായിരുന്നു ആസിഫിന്റെ പോസ്റ്റ്. പ്രതിഷേധം കടുത്തതോടെ അദ്ദേഹം പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഒരു രാജ്യത്തുനിന്ന് ഇത്തരം പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സാറും പാകിസ്ഥാനെതിരെ രംഗത്തെത്തി. തങ്ങളെ നശിപ്പിക്കുമെന്ന് ശപഥം ചെയ്ത ഭീകരർക്കെതിരെ ഇസ്രായേൽ പ്രതിരോധം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരമൊരു നേരിട്ടുള്ള വാക്പോര് അപൂർവ്വമാണ്. ഇസ്രായേൽ ലെബനനിലെ ആക്രമണം നിർത്തിയില്ലെങ്കിൽ ശനിയാഴ്ച ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന യുഎസ് – ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ സൂചിപ്പിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി അസിം മുനീറും ഇടപെട്ടാണ് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് കളമൊരുക്കിയത്. എന്നാൽ ലെബനൻ വെടിനിർത്തലിന്റെ ഭാഗമല്ലെന്നാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാട്. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിൽ പാക് മന്ത്രിയുടെ പരാമർശം സ്ഥിതിഗതികൾ കൂടുതൽ...

Read More

വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്

വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി. ഏപ്രിൽ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ. തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് വിവാഹം കഴിച്ചത്. നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി വൈറൽ താരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പൂവാറിലെ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നാണ് താരവും ആൺസുഹൃത്ത് ഫർമാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്നാണ് അന്ന് താരവും ഫർമാനും...

Read More

മിഡിൽ ഈസ്റ്റിൽ ഇറാനിയൻ ഡ്രോണുകളെ വെടിവെച്ചിട്ട് യുക്രെയ്ൻ സൈന്യം

മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഇറാൻ നിർമ്മിത ഷഹീദ് ഡ്രോണുകളെ തങ്ങളുടെ സൈന്യം വെടിവെച്ചിട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെളിപ്പെടുത്തി. യുദ്ധമുഖത്ത് ഇറാൻ വലിയ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക പ്രസ്താവന പുറത്തുവന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ഈ പുതിയ വെളിപ്പെടുത്തൽ വഴിതുറന്നിരിക്കുന്നത്. ഇത് കേവലം ഒരു പരിശീലന ദൗത്യത്തിന്റെ ഭാഗമായിരുന്നില്ലെന്ന് സെലെൻസ്‌കി വ്യക്തമാക്കി. മറിച്ച് അത്യാധുനികമായ ഒരു വ്യോമ പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള പിന്തുണയായിരുന്നു. യഥാർത്ഥ യുദ്ധസാഹചര്യത്തിൽ കൃത്യമായി പ്രവർത്തിക്കുന്ന പ്രതിരോധ നിരയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യക്ക് ഇറാൻ വലിയ തോതിൽ ഡ്രോണുകൾ കൈമാറുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ വെച്ച് തന്നെ ഡ്രോണുകൾ തകർക്കാൻ സാധിച്ചത് യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ യുക്രെയ്ൻ സൈന്യം സജീവമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ആധുനിക യുദ്ധതന്ത്രങ്ങളിൽ ഡ്രോണുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഷഹീദ് ഡ്രോണുകൾ യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അതിനാൽ തന്നെ ഇത്തരം ആയുധങ്ങളെ നേരിടാൻ വിദേശ രാജ്യങ്ങളുടെ സഹായവും യുക്രെയ്ൻ തേടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ ഈ സംഭവവികാസങ്ങളെ നിരീക്ഷിക്കുകയാണ്. ഇറാനുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ യുക്രെയ്ന്റെ ഈ നടപടി ഗൗരവത്തോടെയാണ് ലോകം കാണുന്നത്. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇത്തരം സൈനിക നീക്കങ്ങൾ ഉണ്ടാകുന്നത്. യുക്രെയ്ൻ സൈനികർക്ക് മറ്റ് രാജ്യങ്ങളിൽ വെച്ച് ഇത്തരം ഓപ്പറേഷനുകൾ നടത്താൻ സാധിച്ചത് അവരുടെ പ്രാവീണ്യം തെളിയിക്കുന്നു. തങ്ങളുടെ വ്യോമ പ്രതിരോധ മേഖല ശക്തമാക്കാൻ എല്ലാ മാർഗങ്ങളും തേടുമെന്ന് സെലെൻസ്‌കി ആവർത്തിച്ചു. സൈനികമായ കരുത്ത് പ്രകടിപ്പിക്കുന്നത് വഴി റഷ്യയുടെ ആക്രമണങ്ങളെ തടയാൻ സാധിക്കുമെന്നാണ് വിശ്വാസം. ഇറാൻ നിർമ്മിത ആയുധങ്ങൾ പലയിടത്തും ഭീഷണി ഉയർത്തുന്നുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു. തങ്ങളുടെ മണ്ണിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രതിരോധം മാത്രം പോരെന്ന നിലപാടിലാണ് യുക്രെയ്ൻ. അതുകൊണ്ടാണ് അതിർത്തികൾക്ക് പുറത്തും ഇത്തരം നടപടികൾക്ക് അവർ തയ്യാറാകുന്നത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് പദ്ധതി. ഷഹീദ് ഡ്രോണുകളെ തകർക്കാൻ ആവശ്യമായ സാങ്കേതിക വിദ്യ തങ്ങളുടെ പക്കലുണ്ടെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വേദികളിൽ ഈ വിഷയം ഉന്നയിക്കാനാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്. ഇറാനിയൻ ആയുധങ്ങൾ ആഗോള സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് അവർ വാദിക്കുന്നു. സൈനിക സഹകരണം വർദ്ധിപ്പിക്കാൻ സെലെൻസ്‌കി സഖ്യകക്ഷികളോട്...

Read More

പി സി ജോര്‍ജ് അവസരവാദി, രാഷ്ട്രീയത്തിന് മാനക്കേട്: കാഞ്ഞിരപ്പള്ളി രൂപത

സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കാഞ്ഞിരപ്പള്ളി രൂപത. പി സി ജോര്‍ജ് അവസരവാദിയാണെന്നാണ് രൂപതയുടെ മറുപടി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പി സി ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. സഭയെ തന്റെ ആവശ്യങ്ങള്‍ക്കായി പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണ്. പി സി ജോര്‍ജ് അവസരവാദിയാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ മാനക്കേടാണ്. സഭയക്കും മെത്രാന്‍മാര്‍ക്കും എതിരെ ഇത്തരം നിലപാട് തുടര്‍ന്നാല്‍ നിലപാട് കടുപ്പിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്നറിയിപ്പ് നല്‍കി. മെത്രാന്മാര്‍ ഊളത്തരം കാണിക്കുന്നെന്നും, രാഷ്ട്രീയം പറഞ്ഞാല്‍ രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു പി സി ജോര്‍ജ് ഉയര്‍ത്തിയ വിമര്‍ശനം. മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു- പി സി ജോര്‍ജിന്റെ പ്രതികരണം. പാലാ പിതാവ് ഇന്നു വരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും ഇന്നുവരെ പറഞ്ഞിട്ടില്ല. മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് പറഞ്ഞത്. പക്ഷെ കാഞ്ഞിരപ്പള്ളി പിതാവ് യുഡിഎഫിന് വോട്ടു ചെയ്യാന്‍ പറഞ്ഞു. അത് വിവരക്കേടാണ്. അങ്ങനെ പറയാന്‍ പാടുണ്ടോ?. മഠങ്ങളില്‍ വിളിച്ചാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതുകൊണ്ട് മഠങ്ങളിലെ വോട്ടെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും പി സി ജോര്‍ജ്...

Read More