Author: George Kakkanatt

പസഫിക് സമുദ്രത്തിൽ വീണ്ടും യുഎസ് വ്യോമാക്രമണം; രണ്ട് പേർ കൂടി കൊല്ലപ്പെട്ടു

പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ യുഎസ് സൈന്യം നടത്തിയ പുതിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ലാറ്റിനമേരിക്കൻ മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സമുദ്രത്തിലെ ബോട്ടുകൾക്ക് നേരെ യുഎസ് തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത്. ലാറ്റിനമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎസ് സതേൺ കമാൻഡ് ആണ് തിങ്കളാഴ്ച രാത്രി ആക്രമണ വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ടവർ ‘നാർക്കോ ടെററിസ്റ്റുകൾ’ ആണെന്ന് സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ആധാരമായ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. കിഴക്കൻ പസഫിക്കിലെ മയക്കുമരുന്ന് കടത്ത് പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ബോട്ട് എന്നും യുഎസ് കമാൻഡർ ജനറൽ ഫ്രാൻസിസ് എൽ ഡൊണോവന്റെ ഉത്തരവിനെത്തുടർന്നാണ് ‘കൈനറ്റിക് സ്ട്രൈക്ക്’ നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ സെപ്റ്റംബർ മുതൽ പസഫിക്കിലും കരീബിയൻ കടലിലുമായി യുഎസ് നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 കടന്നു. ഞായറാഴ്ചയും സമാനമായ രീതിയിൽ യുഎസ് രണ്ട് ബോട്ടുകൾ തകർക്കുകയും അഞ്ച് പേരെ വധിക്കുകയും ചെയ്തിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അന്താരാഷ്ട്ര ജലാതിർത്തിയിൽ നിയമവിരുദ്ധമായ കൊലപാതകങ്ങളാണ് നടത്തുന്നതെന്ന് അന്താരാഷ്ട്ര നിയമ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. പലപ്പോഴും സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്. മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടമെന്ന് യുഎസ് അവകാശപ്പെടുമ്പോഴും, തകർക്കപ്പെട്ട ബോട്ടുകളിൽ നിന്ന് മയക്കുമരുന്നോ മറ്റ് അനധികൃത വസ്തുക്കളോ കണ്ടെത്തിയതിനും...

Read More

മാർപ്പാപ്പയ്‌ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി

ലിയോ പതിനാലാമൻ മാർപ്പാപ്പയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളിൽ യുഎസ് ബിഷപ്പുമാരുടെ സമിതി (USCCB) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാർപ്പാപ്പ ട്രംപിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്ന് ബിഷപ്പുമാർ ഓർമ്മിപ്പിച്ചു. മാർപ്പാപ്പ ‘കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലൻ’ ആണെന്നും ‘തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നു’ എന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപ്പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ട്രംപിന്റെ വാക്കുകൾ നിരാശാജനകമാണെന്ന് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി പറഞ്ഞു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനല്ലെന്നും ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, തന്നെ ക്രിസ്തുവിനെപ്പോലെ ചിത്രീകരിക്കുന്ന ഒരു ചിത്രം ട്രംപ് പങ്കുവെച്ചത് വലിയ വിവാദമായി. എന്നാൽ താൻ ഒരു റെഡ് ക്രോസ് പ്രവർത്തകനായാണ് അതിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. ട്രംപുമായി ഒരു തർക്കത്തിന് താനില്ലെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ പ്രതികരിച്ചു. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ മാർപ്പാപ്പ കഴിഞ്ഞ ആഴ്ച അപലപിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം നിലവിൽ അങ്ങേയറ്റം...

Read More

നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നിതിന്റെ സഹപാഠി ആർച്ച. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്. വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും ആർച്ച പറഞ്ഞു.  താൻ ഇതെല്ലാം പറഞ്ഞാൽ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്നും ആർച്ച പറഞ്ഞു. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്.  സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല. ലത ടീച്ചർ കുട്ടികൾ നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ടീച്ചർ ഇത്തരത്തിൽ പെരുമാറില്ലെന്നും നിതിന്റെ സഹപാഠി ആർച്ച...

Read More

​’യുദ്ധം മതിയാക്കൂ’: ലോകനേതാക്കൾക്ക് മുന്നറിയിപ്പുമായി ലെയോ പാപ്പ

​ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന യുദ്ധഭീതിക്കും അക്രമങ്ങൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സമാധാന പ്രാർഥനാ യോഗത്തിലാണ് മാർപാപ്പ ലോകനേതാക്കളോടും ജനങ്ങളോടും സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്തത്. ​​’സ്വയം ആരാധിക്കുന്നതും പണത്തോടുള്ള ആർത്തിയും മതിയാക്കൂ. അധികാരപ്രകടനങ്ങൾ അവസാനിപ്പിക്കൂ. യുദ്ധങ്ങൾ മതിയാക്കൂ’ – പാപ്പ പറഞ്ഞു. ജീവനെ സംരക്ഷിക്കുന്നതിലാണ് യഥാർഥ കരുത്തെന്നും ​ആയുധങ്ങൾക്കും അക്രമങ്ങൾക്കും പകരം ചർച്ചയിലേയ്ക്കും മധ്യസ്ഥതയിലേയ്ക്കും നേതാക്കൾ മടങ്ങിവരണമെന്നും ആയുധങ്ങൾ വർധിപ്പിക്കുന്നതിലല്ല സമാധാനം കെട്ടിപ്പടുക്കുന്നതിലാണ് രാജ്യങ്ങളുടെ ഉത്തരവാദിത്തമെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവർത്തിച്ച പാപ്പ, യുദ്ധം മൂലം ഭൂമിയിൽ ശവക്കുഴികൾക്ക് കുറവില്ലാത്ത അവസ്ഥയാണെന്നും മനുഷ്യർ പരസ്പരം ക്രൂശിക്കുന്നത് അവസാനിപ്പിക്കണമെന്നും വികാരാധീനനായി പറഞ്ഞു. ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധങ്ങൾക്കെതിരെയാണ് മാർപാപ്പ തന്റെ ഏറ്റവും ശക്തമായ ഈ നിലപാട്...

Read More

യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ നമുക്ക് ധാർമ്മിക ബാധ്യതയുണ്ട്: മാർപാപ്പ

യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ധാർമ്മിക ബാധ്യതയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന റെജീന കേലി പ്രാർഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. അതേസമയം, അന്താരാഷ്ട്ര നിയമങ്ങളിൽ അംഗീകരിക്കപ്പെട്ട മാനവികതയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ജൂലിയൻ കലണ്ടർ പ്രകാരം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്ന കിഴക്കൻ സഭകൾക്ക് മാർപാപ്പ സമാധാന ആശംസകൾ നേർന്നു. യുദ്ധം മൂലം കഷ്ടത അനുഭവിക്കുന്ന ഉക്രേനിയൻ ജനതയെ ലോകം മറക്കരുതെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ വെളിച്ചം പീഡിതഹൃദയങ്ങൾക്ക് ആശ്വാസം നൽകട്ടെ എന്ന് ആശംസിച്ച പാപ്പ, ഉക്രൈനിലെ ദുരന്തത്തിനു നേരെ അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ലെബനനിൽ നിലനിൽക്കുന്ന ഭീതിയുടെയും ദുഃഖത്തിന്റെയും സാഹചര്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പ, അവിടെ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും സമാധാനപരമായ പരിഹാരം കണ്ടെത്താനും ബന്ധപ്പെട്ട കക്ഷികളോട് അഭ്യർഥിച്ചു. അതേസമയം, ഏപ്രിൽ 13 തിങ്കളാഴ്ച ആരംഭിക്കുന്ന ആഫ്രിക്കൻ അപ്പസ്തോലിക യാത്രയ്ക്കു വേണ്ടി പാപ്പ വിശ്വാസികളുടെ പ്രാർഥന അഭ്യർഥിച്ചു. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് ഈ അപ്പസ്തോലിക യാത്രയിൽ പാപ്പ സന്ദർശിക്കുന്നത്. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി നടത്തുന്ന ഈ യാത്ര ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സംഘർഷഭരിതമായ മേഖലകളിൽ മാറ്റമുണ്ടാക്കുമെന്നാണ്...

Read More