Author: George Kakkanatt

തെലങ്കാനയില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു: സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയില്‍ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താന്‍ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവ് ആയത്. പ്രമേഹ രോഗിയാണ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ നിരവധി സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. തെലങ്കാനയില്‍ ഇന്നലെ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ മാത്രം ഇതോടെ കൊവിഡ് രോഗികള്‍ 153 ആയി Bitnex...

Read More

കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാ​​​ഴ്​ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരള കഫേ, വെള്ളിമൂങ്ങ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്​ ദി സെയിന്‍റ്​ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. നാടകവേദിയില്‍ നിന്ന്​ ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു. പ്രഭാവതിയാണ്​ ഭാര്യ. പിതാവ്: ചന്ദ്രശേഖരന്‍ നായര്‍, മാതാവ്​: സുകുമാരി. Bitnex...

Read More