ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയില്‍ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താന്‍ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവ് ആയത്.
പ്രമേഹ രോഗിയാണ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ നിരവധി സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. തെലങ്കാനയില്‍ ഇന്നലെ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ മാത്രം ഇതോടെ കൊവിഡ് രോഗികള്‍ 153 ആയി Bitnex Crestfort



