Author: George Kakkanatt

കോവിഡ് 19 : രാജ്യത്ത് ഇന്ന് 15 മരണം, പുതുതായി രോഗം സ്ഥിരീകരിച്ചത് 398 പേര്‍ക്ക്

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് ഇന്ന് 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ എട്ട് പേരും ഗുജറാത്ത്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ രണ്ട് പേര്‍ വീതവും തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലായി ഓരോരുത്തരും മരിച്ചു. ഇന്ന് 398 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യമെമ്ബാടുമായി 5649 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 502 പേര്‍ രോഗമുക്തി നേടി. കേരളത്തില്‍ ഒമ്ബത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 345 പേര്‍ രോഗബാധിതരായപ്പോള്‍ 84 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ 117 പേര്‍ക്ക് കൂടി രോഗം ബാധിച്ചു.ആകെ 1135 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 79 പേര്‍ രോഗമുക്തി നേടി. ഇതുവരെ 72 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 48 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 738 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 21 പേര്‍ രോഗമുക്തി നേടി. എട്ട് മരണം. തെലങ്കാനയില്‍ 49 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 453 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 45 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 11. രാജസ്ഥാനില്‍ 20 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ 363 പേരെ രോഗം ബാധിച്ചപ്പോള്‍ രോഗമുക്്തി നേടിയവര്‍ 25 ആണ്. രണ്ട് മരണം. ഉത്തര്‍പ്രദേശില്‍ 29 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 361 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 31 പേര്‍ രോഗമുക്തരായി. നാല് മരണം. ആന്ധ്രപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്കാണ്. ആകെ 348 പേര്‍ രോഗബാധിതരായപ്പോള്‍ ആറ് പേര്‍ രോഗമുക്തി നേടി. മൂന്ന് പേര്‍ മരിച്ചു. ഗുജറാത്തില്‍ 11 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 186 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 25 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 16. കര്‍ണാടകത്തില്‍ ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 181 പേരാണ് രോഗബാധിതരായത്. രോഗമുക്തി നേടിയത് 25 പേര്‍. അഞ്ച് പേര്‍ മരിച്ചു. ഹര്യാനയില്‍ 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 167 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രോഗമുക്തി നേടിയത് 32 പേരാണ്. രണ്ട് മരണം. ജമ്മുകാശ്മീരില്‍ ഇന്ന് 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 158 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രോഗമുക്തി നേടിയത് ആറ് പേരാണ്. മൂന്ന് പേര്‍ മരിച്ചു. പഞ്ചാബില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 106 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ എട്ട് പേര്‍ രോഗമുക്തി നേടി. പശ്ചിമബംഗാളില്‍ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 99 പേര്‍ രോഗബാധിതരായപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13. അഞ്ച് പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 33 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ അഞ്ച് പേര്‍ രോഗമുക്തി നേടി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 11 പേരാണ്...

Read More

കൊറോണ വൈറസ് വ്യാപനം; മസ്കറ്റില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി

മസ്‌കത്ത്; കോവിഡ് 19 വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഒമാന്‍. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 22 വരെ മസ്‌കത്ത് ഗവര്‍ണറേറ്റ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി സുപ്രീം കമ്മിറ്റി ഉത്തരവിറക്കി. മസ്കത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ എല്ലാ വഴികളും അടക്കും. അമീറാത്ത്, ബോഷര്‍, മസ്കത്ത്, മത്റ, ഖുറിയാത്ത്, സീബ് എന്നീ വിലായത്തുകള്‍ ഉള്‍പ്പെട്ടതാണ് മസ്കത്ത് ഗവര്‍ണറേറ്റ്. മറ്റ് ഗവര്‍ണറേറ്റിലെ ചെക്ക് പോയിന്റുകളും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള തീരുമാനവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ...

Read More

പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍,​ മാസ്ക് ഇല്ലെങ്കില്‍ കര്‍ശന നടപടി

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. വീടിനു പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. തുണി കൊണ്ടുള്ള മാസ്‌കും ധരിക്കാമെന്ന് കെജരിവാള്‍ പറഞ്ഞു. കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന അടിയന്തരയോഗത്തിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. സദര്‍ മേഖലയില്‍ കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ അവിടം അടയ്ക്കാന്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡല്‍ഹിയില്‍ 20 ഹോട്ട് സ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ മേഖലകളില്‍നിന്ന് ആര്‍ക്കും പുറത്തേക്ക് ഇറങ്ങാനോ ആര്‍ക്കും ഇവിടേക്ക് പോകാനാ അനുമതി നല്‍കില്ലെന്നും അദ്ദേഹം...

Read More

ലോകാരോഗ്യ സംഘടനയ്ക്കെതിരെ ഭീഷണിയുമായി ട്രംപ്

വാഷിംഗ്​ടണ്‍: ലോകാരോഗ്യ സംഘടനയ്ക്ക്​ അമേരിക്ക നല്‍കുന്ന ഫണ്ട്​ നിറുത്തലാക്കുമെന്നും ശക്​തമായ നടപടിയെടുക്കുമെന്നും ഭീഷണി മുഴക്കി യു.എസ്​ പ്രസിഡന്റ് ഡൊണാള്‍ഡ്​ ട്രംപ്​. രോഗബാധ തടഞ്ഞു നിറുത്തുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും, അത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്​ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്​ ​ട്രംപി​​ന്റെ പരാമര്‍ശം. തുടക്കംമുതല്‍ തന്നെ ചൈനയ്ക്ക് ഒപ്പമായിരുന്നു സംഘടനയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ട്രംപ്​ ഭരണകൂടത്തിന്​ പറ്റിയ പിഴവുകള്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ്​ യു.എസ്​ പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്നാണ്​ സൂചന. അതേസമയം, യു.എസില്‍ കൊവിഡ്​ ബാധിതരുടെ എണ്ണം നാല്​ ലക്ഷം കടന്നു​. ഇതുവരെ 12, 854 പേര്‍ മരിച്ചു. അതേസമയം, ട്രംപിന്റെ ആരോപണം പൂര്‍ണമായും തെറ്റാണെന്നും അദ്ധ്യക്ഷന്‍ ടെഡ്രോസ് അദാനത്തിന്റെ കീഴില്‍ ലോകാരോഗ്യ സംഘടന മികച്ച പ്രവര്‍ത്തനമാണ് ലോകമെമ്ബാടും നടത്തുന്നതെന്നും യു.എന്‍ വക്താവ് സ്റ്റെഫാനി ദുജാറിക്...

Read More

കോവിഡ് 19: തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത് മാള സ്വദേശിക്ക്

തൃശൂര്‍: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സൂറത്തില്‍ നിന്നെത്തിയ ഇവരുടെ പിതാവിന് നേരത്തെ രോഗം...

Read More