Author: George Kakkanatt

ഒടുവില്‍ കര്‍ണാടകത്തില്‍ ചികിത്സയ്‌ക്ക്‌ അനുമതി

കോവിഡ് അല്ലാത്ത രോഗങ്ങള്‍ ബാധിച്ചവരെ ചികിത്സയ്ക്ക് കര്‍ണാടകത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആംബുലന്‍സില്‍ വരുന്ന രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോകണം. ഏത് ആശുപത്രിയിലേക്കെന്ന് പറയണം. കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘം തലപ്പാടി ചെക്ക്പോസ്റ്റിലുണ്ടാകും. അവര്‍ പരിശോധിച്ചശേഷം കടത്തിവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതിനാല്‍ കാസര്‍കോട് ജില്ലയില്‍നിന്നുള്ള ഡയാലിസിസ് രോഗികളുടെ ചികിത്സയടക്കം മുടങ്ങി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു. ഒന്നിലേറെ തവണ കത്തയച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും നിലപാട് തിരുത്താന്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടു. ഏതാനും രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകത്തിലെ ബൈരക്കുപ്പ, മച്ചു, തമിഴ്നാട്ടിലെ പന്തല്ലൂര്‍, ഗൂഢല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ചികിത്സയ്ക്കായി വരുന്നത്. ഇതാണ് കേരളത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാല് ദിവസംകൊണ്ടാണ് സൗകര്യമൊരുക്കിയത്. ആദ്യഘട്ടത്തില്‍ 200 കിടക്കയും പത്ത് ഐസിയു കിടക്കയുമാണുള്ളത്. 100 കിടക്കയും പത്ത് ഐസിയു കിടക്കയും ഉടന്‍ സജ്ജമാക്കും. ഏഴ് കോടിയുടെ അത്യാധുനിക സംവിധാനം ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ സൗകര്യമൊരുക്കാന്‍ കെഎസ്‌ഇബി 10 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി...

Read More

കേരളം അതിജീവിക്കുന്നു ; രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി

കോവിഡ്–-19 ബാധിച്ച്‌ വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്ബോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി. 17 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച ഏഴ് വിദേശികളില്‍ നാലുപേര്‍ക്ക് രോഗം ഭേദമായി. മൂന്നുപേര്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ ഒമ്ബതിനും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84 ശതമാനവും രോഗമുക്തരായി. റാന്നിയിലെ വൃദ്ധദമ്ബതികളുടെയും ഗുരുതര സ്ഥിതിയിലായ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീലിന്റെയും ജീവന്‍ രക്ഷിക്കാനായതും കേരളത്തിന്...

Read More

യൂറോപ്പില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്തകള്‍; സ്‌പെയിനിലും ഇറ്റലിയിലും മരണം കുറയുന്നു, ജപ്പാനില്‍ ആറു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

റോം: കൊവിഡ് 19 സംഹാരതാണ്ഡവമാടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒടുവില്‍ ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ താരതമ്യേന കുറഞ്ഞു. ഇറ്റലിയില്‍ 22 ശതമാനത്തോളം മരണനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. 132,547 പേര്‍ക്കാണ് ഇതുവരെ ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ചത്. 16,500 ഓളം പേര്‍ മരിച്ചു. സ്‌പെയിനില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് കുറഞ്ഞു. 136,675 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചത്. 13,341 പേര്‍ മരിച്ചു. ഓസ്ട്രിയയില്‍ 14 മുതല്‍ ചെറുകടകള്‍ തുറക്കാന്‍ അനുമതി നല്‍കി. രോഗികള്‍ നാലായിരത്തിലേക്ക് അടുത്തതോടെ ടോക്കിയോ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ ജപ്പാന്‍ ആറു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും...

Read More

കോവിഡ്19 ;ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വൈ​റ​സ് ബാ​ധ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.ഇത്തരത്തില്‍ പരിശോധന നടത്തിയതിനാലാണ് ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗ ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും അദ്ദേഹം വ്യക്തമാക്കി 1.79 മി​ല്യ​ണ്‍ പേ​ര്‍​ക്കാ​ണ് കൊ​റോ​ണ പ​രി​ശോ​ധ​ന​ക​ള്‍ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള​ത്. വൈ​റ​സ് ബാ​ധ​യേ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ജ്ജ​മാ​ണ് രാ​ജ്യ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചു​വെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ള്‍ പോ​ലും ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന്തു​ഷ്ട​രാ​ണെ​ന്നും അ​ദ്ദേ​ഹം...

Read More

ദുബായില്‍ അപകടത്തില്‍പ്പെട്ട മലയാളിക്ക്‌ നാല്‌ കോടി രൂപ നഷ്ടപരിഹാരം

കുന്നംകുളം: ദുബായില്‍ വെച്ച്‌ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളിക്ക്‌ 4.14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചേലക്കര സ്വദേശിയായ ലത്തീഫിന്‌ ഇന്‍ഷൂറന്‍സ്‌ തുക നല്‍കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടത്‌. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി വീല്‍ച്ചെയറിലാണ്‌ ലത്തീഫിന്റെ ജീവിതം. 2019 ജനുവരിയില്‍ ജബല്‍അലിക്ക്‌ സമീപം വെച്ചായിരുന്നു അപകടം. കോണ്‍ക്രീറ്റ്‌ മിക്‌സിങ്‌ യൂണിറ്റില്‍ സൈറ്റ്‌ ടെക്‌നീഷ്യനായി ജോലി ചെയ്‌തു വരികയായിരുന്നു. കെട്ടിട നിര്‍മാണ സ്ഥലത്തേക്ക്‌ കോണ്‍ക്രീറ്റ്‌ നിറച്ച ലോറിയില്‍ സഞ്ചരിക്കവെ വാഹനം മറിഞ്ഞായിരുന്നു അപകടം. ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിച്ചതായിരുന്നു അപകടകാരണം. അപകടത്തില്‍ സുഷുമ്‌ന നാഡിക്കേറ്റ തകരാര്‍ മൂലം ശരീരം തളര്‍ന്ന നിലയിലായി പിന്നീടുള്ള ലത്തീഫിന്റെ ജീവിതം. നാട്ടിലേക്ക്‌ എത്തിച്ച ലത്തീഫിനെ ആദ്യം വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്കും പിന്നീട്‌ തിരൂര്‍ സിഎസ്‌ഐ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിന്‌ കാരണക്കാരനായ ഡ്രൈവര്‍ പിഴയടച്ച്‌ കുറ്റവിമുക്തനായി. ഈ വിവരം അറിഞ്ഞതോടെ ലത്തീഫ്‌ അപ്പീല്‍ കോടതിയെ...

Read More