Author: George Kakkanatt

ഏലിയാമ്മ പോത്തൻ്റെ സംസ്കാരം മക്കളുടെ അഭാവത്തിൽ നടത്തി

കല്ലൂപ്പാറ പുതുശ്ശേരി മുവക്കോട് മഞ്ഞനാംകുഴിയിൽ പരേതനായ എം.ജെ.പോത്തൻ്റെ ഭാര്യ ഏലിയാമ്മ പോത്തൻ്റെ സംസ്കാരം മാർച്ച് 21, ശനിയാഴ്ച 9-30 ന് ഭവനത്തിലെ ശുശ്രൂ’ഷകൾക്ക് ശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാർ ഐറേനിയോസ് തിരുമനസ്സിൻ്റെ നേത്രത്തിലും  ഇടവക വികാരി Rev. Fr. Bino John, അസിസ്റ്റന്റ് വികാരി Rev. Fr. Liji P. Cherian ന്റെയും സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു. COVID-9 നോടനുബന്ധിച്ച് നാട്ടിലുള്ള പ്രതിരോധ നടപടികളോട് പൂർണ്ണമായും സഹകരിച്ച് അമേരിക്കയിലുള്ള മക്കളായ സാലി ഏലിയാസ്സ്, എബ്രഹാം പോത്തൻ, അലക്സ് പോത്തൻ, അലക്സ് പോത്തൻ, സജി എം. പോത്തൻ (Northeast American Diocese Council Member, FOKANA NAtional Committee Member) എന്നിവർ എല്ലാവരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി. പ്രിയ മാതാവിനെ അവസാനവട്ടം ഒന്നുകൂടെ കാണുവാനുള്ള വ്യഥ മസ്സിൽ ഒതുക്കി, നാടിൻറെ ആരോഗ്യ പ്രവർത്തനങ്ങളോട് സഹകരിച്ചു അവരുടെ നല്ല മനസ്സിനെ അവരും പ്രശംസിച്ചു. നാട്ടിലുള്ള മൂത്ത മകൻ എം. പി. ജോൺ (സണ്ണി) (Malankara Orthodox Sabha Managing Committee Member) തന്റെ മറ്റു സഹോദരങ്ങളുടെ അഭാവത്തിൽ വേദനകൾ കടിച്ചമർത്തി എല്ലാവർക്കും വേണ്ടി പ്രിയ അമ്മയെ യാത്രയാക്കി. ശവസംസ്കാരത്തിലും ഭവനത്തിലെ ശുശ്രൂഷയിലും നാട്ടിൽ നിലവിലുള്ള സാമൂഹിക അകലം പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായി ശാരീരിക ബുദ്ധിമുട്ടുകളുമായി കിടപ്പിലായിരുന്ന അമ്മച്ചിയെ മലങ്കര ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവാ, ബോംബെ ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് , നിരണം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ക്രിസോസ്തമോസ്, യു.കെ /യൂറോപ്പ് ഭദ്രാസനാധിപൻ അഭി . മാത്യൂസ് മാർ തീമോത്തിയോസ്, അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സക്കറിയാ മാർ നിക്കോളവോസ്,  ബ്രംഹന്നവാർ  ഭദ്രാസനാധിപൻ അഭി. യാക്കോബ് മാർ ഏലിയാസ് , ബാംഗ്ഗുർ ഭദ്രാസനാധിപൻ അഭി. എബ്രാഹം മാർ സെറാഫീം തുടങ്ങിയവരും മറ്റ് അനേകം പ്രമുഖ വ്യക്തികളും ഭവനത്തിലും ആശുപത്രിയിലും സന്ദർശിച്ചിരുന്നു. ഒരു വർത്തോളമായി അമ്മയുടെ കൂടെ ആശുപത്രിയിലും വീട്ടിലും കൂടെ നിന്ന് അമ്മയുടെ പ്രാഥമിക ആവശ്യങ്ങൾ അടക്കം പരിചരിച്ചിരുന്ന അമേരിക്കയിൽ ഉള്ള മക്കൾ നമുക്കെല്ലാം ഒരു മാതൃകയാണ്, ശവസംസ്കാര ശുശ്രൂഷകൾക്ക് ഭവനത്തിലും പള്ളിയിലും അഭി. മാത്യൂസ് മാർ തിമോഥിയോസ്, യൂഹാനോൻ മാർ ക്രിസോസ്ത മോസ്, ഗീവർഗ്ഗീസ് മാർ കൂറിലോസ്, യാക്കോബ് മാർ ഐറേനിയോസ് തുടങ്ങിയവർ നേതൃത്വം നൽകി. കൂടാതെ മുൻ മന്ത്രി  Mathew T. Thomas, കേരള കോൺഗ്രസ് നേതാവ്  Joseph M. Puthusseri തടങ്ങി സാമൂഹിക സാമുദായിക രാഷ്ട്രീയ രംഗത്തെ അനേകം പ്രമുഖർ  നേരിട്ടും അല്ലാതേയും അവരുടെ അനുശോചനം അറിയിച്ചു. അഭി. സഖറിയാ മാർ നിക്കോളവോസ്  തിരുമേനിയുടെ അനുശോചനം Rev. Fr. Juby John Kadavumanil വായിച്ചു.. പ്രിയപ്പെട്ട മാതാവിൻ്റെ രോഗാവസ്ഥയിലും വേർപാടിലും നേരിട്ടും അല്ലാതേയും ആശ്വസിപ്പിച്ച അഭിവന്ദ്യ മെത്രാപ്പോലിത്തമാർ, Rev. Fr. M. K. Kuriakose ( Vicar St. Thomas Orthodox Church Philadelphia) Rev. Fr. Dr Raju Varghese ( Vicar St. Mary’s Orthodox Church Suffern NY), Rev. Fr. Sujith Thomas ( Asst. Vicar At. Thomas Orthodox Church Philadelphia), Rev. Fr. Gheevarghese Chalisserry (Vicar St. Peter’s Jacobite Church Philadelphia)  എന്ന ബഹു. വൈദീകർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടുമുള്ള നിസ്സീമമായ നന്ദിയും സ്നേഹവും കടുംബത്തിനു വേണ്ടി...

Read More

കോവിഡ് 19: മലേറിയയ്ക്കുള്ള മരുന്ന് ഉപയോഗിക്കാന്‍ തീരുമാനം, ന്യൂയോര്‍ക്കില്‍ മരണം അയ്യായിരം കടന്നു

ഡോ. ജോര്‍ജ് എം. കാക്കനാട്ട് ഹൂസ്റ്റണ്‍: ന്യൂയോര്‍ക്കില്‍ മരണം അയ്യായിരം കടന്നതോടെ കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് സംസ്ഥാനം. ന്യൂയോര്‍ക്ക് സിറ്റിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഏപ്രില്‍ 29 വരെ സ്‌കൂളുകളും ആവശ്യമില്ലാത്ത സ്‌റ്റോറുകളും അടച്ചിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്താകെ ഇതുവരെ മരണം 10,943 ആയി. രോഗബാധിതര്‍ 3,67,650 പേര്‍. ലോകത്താകമാനം കോവിഡ് 19 ബാധിച്ചത് 1,347,646 പേര്‍ക്കാണ്. ഇതില്‍ പത്തുലക്ഷവും മറ്റു 180 രാജ്യങ്ങളിലാണ്. അമേരിക്കയെ ഭയപ്പെടുത്തുന്നതും ഈ പകര്‍ച്ചയുടെ കണക്കുകളാണ്. അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയ്‌നിലാണ് കൂടുതല്‍ രോഗബാധിതര്‍. ഇവിടെ 136,675 പേരും ഇറ്റലിയില്‍ 132,547 പേര്‍ക്കും ജര്‍മ്മനിയില്‍ 103,375 പേര്‍ക്കും രോഗമുണ്ട്. ഒരു ലക്ഷം പട്ടികയിലേക്ക് ഫ്രാന്‍സും നടന്നടുക്കുന്നു. ഇവിടെ നിലവില്‍ 98,010 പേര്‍ക്ക് കോവിഡ് 19 ഉണ്ട്. എന്നാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 81740 പേര്‍ക്ക് മാത്രമേ ആകെ രോഗം ബാധിച്ചിട്ടുള്ളു. ഇവിടെ 211 പേര്‍ മാത്രമേ ഗുരുതരവാസ്ഥയിലുള്ളു, ആകെ മരണം 3331. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്നത് 8,983 പേരാണ്. ഇവരെല്ലാം തന്നെ വെന്റിലേറ്ററിലുമാണ്. അമേരിക്കയിലെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്ക് പ്രതിസന്ധിയെ നിയന്ത്രിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്നു ഗവര്‍ണര്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പറയുന്നു. മരണനിരക്കും രോഗികള്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ നിരക്കും സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ക്യൂമോ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കിലെ ദൈനംദിന മരണസംഖ്യ ശനിയാഴ്ച 630 ആയി ഉയര്‍ന്നെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത് 600 എന്ന സംഖ്യയില്‍ തന്നെ നിന്നു. ഒട്ടും വര്‍ദ്ധിച്ചില്ലെന്നതാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്ന കമ്യൂവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനം. ആശുപത്രി എമര്‍ജന്‍സി റൂമുകളിലേക്ക് രോഗികളുടെ തുടര്‍ച്ചയായ ഒഴുക്ക് ക്യൂമോയെപ്പോലുള്ള അധികൃതര്‍ക്ക് കടുത്ത വെല്ലുവിളിയാണ് സമ്മാനിച്ചത്. ന്യൂയോര്‍ക്കുകാര്‍ അച്ചടക്കബോധം കാത്തുസൂക്ഷിക്കുകയും പാര്‍ക്കുകളിലോ തെരുവുകളിലോ ഒത്തുകൂടാനുള്ള അവരുടെ സ്വാഭാവിക പ്രേരണയെ അടിച്ചമര്‍ത്തുകയോ ചെയ്താല്‍ മാത്രമേ സംസ്ഥാനത്തിനു പുരോഗതി തുടരാനാകൂ എന്നും ക്യൂമോ മുന്നറിയിപ്പ് നല്‍കി. വസന്തകാല കാലാവസ്ഥ മെച്ചപ്പെടാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലേക്കും പാര്‍ക്കുകളിലേക്കും ഇറങ്ങുന്ന സ്വഭാവ സവിശേഷതയാണ് ന്യൂയോര്‍ക്കിനുള്ളത്. പാന്‍ഡെമിക് അതിന്റെ രണ്ടാം മാസത്തിലേക്ക് കടക്കുകയും ഫെഡറല്‍ ഉേദ്യാഗസ്ഥര്‍ അതിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതിനുള്ള നിര്‍ണായക നിമിഷം എന്ന് വിളിക്കുകയും ചെയ്തപ്പോഴാണ് ഗവര്‍ണറുടെ സമ്മിശ്ര വിലയിരുത്തല്‍. അതേസമയം, ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ വൈറസിന്റെ ആകെ എണ്ണം ഇപ്പോഴും ആശങ്കാജനകമാണെന്നാണ് സൂചന. സംസ്ഥാനത്ത് 120,000ത്തിലധികം താമസക്കാര്‍ക്ക് പോസിറ്റീവ് പരീക്ഷിച്ചു, 16,000ത്തിലധികം പേര്‍ ആശുപത്രിയില്‍. ഇതില്‍ നിരവധി മലയാളികളുമുണ്ട്. രാജ്യത്തുടനീളം, പല സംസ്ഥാനങ്ങളിലും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. മതിയായ ജീവനക്കാരില്ലാതെ, വര്‍ദ്ധിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാനാവാതെ വിരമിച്ചവരെയും വോളന്റിയേഴ്‌സിനെയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ആത്യന്തികമായി രാജ്യത്താകമാനം ഒരു ലക്ഷത്തിലധികം ആളുകളെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍, അടുത്ത ദിവസങ്ങളില്‍ മരണങ്ങളുടെയും അണുബാധകളുടെയും എണ്ണത്തില്‍ ഭയാനകമായ വര്‍ദ്ധനവ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഫ്‌ളോറിഡ, ഇന്ത്യാന, ലൂസിയാന എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഇരട്ടിയായി. അമേരിക്കയില്‍ ആദ്യമായി വൈറസ് ഉയര്‍ന്ന വെസ്റ്റ് കോസ്റ്റില്‍ സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകളും ഉണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ ഗവര്‍ണര്‍മാര്‍ തങ്ങള്‍ കരുതി വച്ചിരിക്കുന്ന വെന്റിലേറ്ററുകള്‍ കൂടുതല്‍ ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്ന് അറിയിച്ചു. കണക്കുകളുടെ ഗതിവിഗതികള്‍ വിശദീകരിക്കാന്‍ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് സൃഷ്ടിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലുകളാണ് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ്, വീട്ടില്‍ അസുഖം മൂലം മരിക്കുന്നവര്‍ ന്യൂയോര്‍ക്കില്‍ ഏറെയുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പലര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന് പോലും അറിയില്ല. സാമൂഹിക അകലം പാലിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഉേദ്യാഗസ്ഥര്‍ എല്ലാ ഡോഗ് പാര്‍ക്കുകളും ഡോഗ് റണ്ണുകളും അടയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഒപ്പം, ശവസംസ്‌കാര ചടങ്ങുകള്‍ ഇല്ലാതാക്കുമെന്നും സിറ്റി അധികൃതര്‍ പറഞ്ഞു. ബ്രൂക്ലിനിലെ ബൊറോ പാര്‍ക്കില്‍ വൈറസ് ബാധിച്ച് മരണമടഞ്ഞ പ്രമുഖ അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂത റബ്ബിയുടെ അന്ത്യകര്‍മങ്ങള്‍ പോലീസ് നിര്‍ത്തിവയ്പിച്ചിരുന്നു. സാമൂഹിക അകല നിയമങ്ങള്‍ അവഗണിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് 19 മൂലം തകര്‍ന്ന ആശുപത്രി സംവിധാനം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തുടനീളം നിര്‍ണായക വൈദ്യസഹായങ്ങളുടെ അഭാവം അനുഭവിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാച്ച്‌ഡോഗ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ...

Read More

കേരളത്തിലെ വന്യജീവികള്‍ക്കോ, മൃഗശാലയിലെ മൃഗങ്ങള്‍ക്കോ കൊവിഡ് ഭീഷണിയില്ല : വനം മന്ത്രി

തിരുവനന്തപുരം : മൃഗങ്ങളിലെ കൊവിഡ് ബാധ സംബന്ധിച്ച്‌ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം മന്ത്രി കെ.രാജു. എന്നാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ലോക് ഡൗണ്‍ കഴിഞ്ഞാലും മൃഗശാലകളില്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും മൃഗശാലകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു . അമേരിക്കയില്‍ മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍,വനം മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു . കേരളത്തിലെ വന്യജീവികള്‍ക്കോ മൃഗശാലയിലെ മൃഗങ്ങള്‍ക്കോ നിലവില്‍ കൊവിഡ് ഭീഷണിയില്ല. എന്നാല്‍ ലോക് ഡൗണിന് ശേഷവും മൃഗശാലകളിലെ നിയന്ത്രണങ്ങള്‍ തുടരും. മൃഗശാല ജീവനക്കാര്‍ ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.പൂച്ച, കുരങ്ങ് വിഭാഗത്തിലെ മൃഗങ്ങളെപാര്‍പ്പിച്ചിരിക്കുന്ന കൂടുകള്‍ക്ക് ചുറ്റും ഒന്നിടവിട്ട് അണുവിമുക്തമാക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി . തിരുവനന്തപുരം, തൃശൂര്‍ മൃഗശാല പരിസരം സോഡിയം ഹൈപോ ക്ലോറേറ്റ് ഉപയോഗിച്ച്‌ ആഴ്ച്ചയിലൊരിക്കല്‍ അണുവിമുക്തമാക്കും.ആവശ്യപ്പെടുന്ന മുറയ്ക്ക് വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം നല്‍കും.വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം സംശയിച്ചാല്‍ പാലോട് ലാബില്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു...

Read More

പേടിച്ചിട്ടല്ല, മനുഷ്യത്വമാണ് കാരണം; വിശദീകരണവുമായി ഇന്ത്യ

ന്യുഡല്‍ഹി: ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നല്ല മനുഷ്യത്വം പരിഗണിച്ചാണ് മലേറിയ മരുന്ന് കയറ്റി അയക്കാന്‍ തീരുമാണിച്ചതെന്ന് ഇന്ത്യ. ട്രംപിന്റെ ഭീഷണിയില്‍ പേടിച്ചാണ് ഇന്ത്യ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്ന വിവാദങ്ങളെ തുടര്‍ന്നാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. അമേരിക്കയിലേക്ക് മാത്രമല്ല കോറോണ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്ന മറ്റു രാജ്യങ്ങളിലേക്കും ഈ മരുന്ന് കയറ്റി അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ മനുഷ്യത്വം പരിഗണിച്ച്‌ പാരാസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ചില മരുന്നുകളും അവയുടെ ഘടകങ്ങളും ഉള്‍പ്പെടെ 26 മരുന്നുകളുടെ കയറ്റുമതിയ്ക്ക് മാര്‍ച്ച്‌ മൂന്നോടെയാണ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് 24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണമാണ് ഇന്ത്യ നീക്കിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നില്‍ പാരാസെറ്റമോള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്ക് നീക്കിയ പട്ടികയില്‍ പാരാസെറ്റമോള്‍...

Read More

ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ല; ലോകാരോഗ്യ സംഘടന

ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, ഡോക്ടര്‍ ടെര്‍ഡോസ് അഥാനോം ഗബ്രീസസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 21 ആം നൂറ്റാണ്ടില്‍ ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നത് അസ്വസ്ഥമാക്കുന്നുവെന്ന് ഡബ്യൂഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കൊറോണ വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് വംശീയ വിവേചനമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഡബ്യൂഎച്ച്‌ഒ രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരായ പ്രൊഫസര്‍ ജീന്‍ പോള്‍ മിറാ, പ്രൊഫസര്‍ കാമിലെ ലോച്ച്‌ എന്നിവരാണ് ആഫ്രിക്കയില്‍ മരുന്ന് പരീക്ഷിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞത്. വൈറസിനെതിരേ കാര്യമായ പ്രതിരോധ സൗകര്യങ്ങളില്ലാത്ത ജനതയെന്ന നിലയില്‍ ആഫ്രിക്കക്കാരില്‍ വേണം വാക്സിന്‍ പരീക്ഷിക്കാനെന്നായിരുന്നു ജീന്‍ പോള്‍ മിറായുടെ...

Read More