Author: George Kakkanatt

കോ​ട്ട​യ​ത്ത് പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി

കോ​ട്ട​യം: പ​ഴ​കി​യ മീ​ൻ പി​ടി​കൂടി. പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് 600 കി​ലോ പ​ഴ​കി​യ മീ​ൻ കോ​ട്ട​യ​ത്ത് നി​ന്നും പി​ടി​കൂ​ടി​യ​ത്. തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നു​മാ​ണ് മീ​ൻ കൊ​ണ്ടു​വ​ന്ന​ത്. പാ​ലാ​യി​ൽ ഇ​റ​ക്കി​യ​തി​ന് ശേ​ഷം മീ​ൻ കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ സി​ദ്ധി​ഖ്, ക​ണ്ണ​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ്...

Read More

നി​ല ഗു​രു​ത​രം, ബോ​റി​സ് ജോ​ണ്‍​സ​ണെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റ​ണം; ആ​രോ​ഗ്യ വി​ദ​ഗ്ധർ

ല​ണ്ട​ൻ: കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് ബോ​റി​സ് ജോ​ണ്‍​സ​ണെ ല​ണ്ട​നി​ലെ സെ​ന്‍റ്. തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ക്കു​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ആ​ണ് വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് അ​റി​യി​ച്ച​ത്. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​കു​ന്ന​തി​നാ​ല്‍ ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​മാ​ണ്. അ​തി​നു​വേ​ണ്ടി​യാ​ണ് വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ള്‍ താ​ത്ക്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ന്‍ ബോ​റി​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്...

Read More

ക​ണ്ണൂ​ര്‍ ഡി​എ​ഫ്ഒ​യ്‌​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശിപാ​ര്‍​ശ

ക​ണ്ണൂ​ര്‍: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് സം​സ്ഥാ​നം വി​ട്ട ക​ണ്ണൂ​ര്‍ ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (ഡി​എ​ഫ്ഒ) കെ.ശ്രീ​നി​വാ​സി​നെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ. വ​നം​വ​കു​പ്പ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് മ​ന്ത്രി​ക്ക് കൈ​മാ​റി. കെ. ​ശ്രീ​നി​വാ​സ് ഏപ്രിൽ നാലിന് വി​ല​ക്ക് ലം​ഘി​ച്ച് തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​യ​ത്. മേ​ല​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഡി​എ​ഫ്ഒ കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ല്‍ തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​ന്‍​പേ ഇ​ദ്ദേ​ഹം അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും...

Read More

മു​ൻ​പെ​ങ്ങും ഇ​തു​പോ​ലൊ​ന്ന് കേ​ട്ടി​ട്ടി​ല്ല; ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രെ ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ മ​രു​ന്ന് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി മു​ൻ​പെ​ങ്ങും ഒ​രു രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രി​ൽ​നി​ന്നും ഉ​ണ്ടാ​ക​ത്ത​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി. പ​തി​റ്റാ​ണ്ടുകളായു​ള്ള ത​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​ത്തി​ലെ​ങ്ങും ഇ​തു​പോ​ലൊ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ ഭീ​ഷ​ണി കേ​ട്ടി​ട്ടി​ല്ല. ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ ത​ല​വ​നോ രാ​ഷ്ട്ര​മോ മ​റ്റൊ​ന്നി​നെ ഇ​തു​പോ​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ല. മി​സ്റ്റ​ർ, ട്രം​പ്.., മ​രു​ന്ന് ഇ​ന്ത്യ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ മാ​ത്ര​മേ അ​ത് നി​ങ്ങ​ളു​ടേ​താ​വൂ എ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ലേ​റി​യ​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ അ​യ​യ്ക്കു​വാ​ൻ ട്രം​പ് മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. “ഞാ​യ​റാ​ഴ്ച രാ​വി​ലെ ഞാ​ന്‍ മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ മ​രു​ന്ന് എ​ത്തി​യി​ട്ടി​ല്ല. മ​രു​ന്ന് അ​യ​ച്ച് നൽ​കു​മെ​ന്ന് അ​റി​യി​ച്ച​തി​ൽ ന​ന്ദി പ​റ​യു​ന്നു. മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മി​ല്ല. പ​ക്ഷേ, ത​ക്ക​താ​യ തി​രി​ച്ച​ടി ഇ​ന്ത്യ നേ​രി​ടേ​ണ്ടി വ​രും. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും’. ‌എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. ട്ര​പി​ന്‍റെ ഭീ​ഷ​ണി എ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ 24 മ​രു​ന്നു​ക​ള്‍​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. മ​നു​ഷ​ത്വ​പ​ര​മാ​യ സ​മീ​പന​മാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​തെ​ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ...

Read More

ജോസഫ് ജോൺ ചൂണ്ടക്കാരൻ ലോസ് ആഞ്ചലസിൽ നിര്യാതനായി

ജോസഫ് ജോൺ ചൂണ്ടക്കാരൻ (ജോണി – 74) ഏപ്രിൽ മൂന്നിന് ലോസ് ആഞ്ചലസിൽ നിര്യാതനായി. തൃശൂർ വരാന്തരപ്പള്ളി സ്വദേശിയായ ജോസഫ് ജോൺ നാലു പതിറ്റാണ്ടിലേറെയായി ലോസ് ആഞ്ചലസ് മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായിരുന്നു. ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകാംഗമാണ്. കണ്ണൂർ മറ്റപ്പള്ളി കുടുംബാംഗം ആനിയാണ് ഭാര്യ. ലെസ്റ്റർ ഏക മകനാണ്. ബ്ലെസ്സി മരുമകൾ. മാലക്കായ്, മകെയ്‌ല, മാക്സിമസ് എന്നിവരാണ് പേരക്കുട്ടികൾ. ജോസഫ് ജോണിന്റെ നിര്യാണത്തിൽ ലോസ് ആഞ്ചലസ് സമൂഹത്തിലെ നാനാതുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. ശവസംസ്‌കാരം പിന്നീടെന്ന് കുടുംബാംഗങ്ങൾ...

Read More