Author: George Kakkanatt

‘ഇന്ത്യ ആരെയും കൈവിടില്ല’: മരുന്നുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനം അറിയിച്ചിരുന്നു, വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഭീഷണി വരുന്നതിന് മുന്‍പായിരുന്നു ഇന്ത്യ ഈ തീരുമാനം എടുത്തത്.ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ മിശ്ര അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.’ആഫ്രിക്കന്‍ രാജ്യങ്ങളിലെ 80 ലക്ഷം രോഗികള്‍ക്കായി ഇന്ത്യ എച്ച്‌.ഐ.വി മരുന്നുകള്‍ കയറ്റി അയക്കുന്നുണ്ട്. യു.കെയ്ക്ക് പാരസെറ്റമോള്‍ മരുന്നുകളും നല്‍കുന്നുണ്ട്. മാലിദ്വീപുകള്‍, മൗറീഷ്യസ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ 80 ശതമാനം മരുന്നുകളും വരുന്നത് ഇന്ത്യയില്‍ നിന്നുമാണ്. അമേരിക്ക, സ്‌പെയിന്‍ ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യ കയറ്റി അയക്കാന്‍ പോകുകയാണ്. ഇത് ഞങ്ങള്‍ അമേരിക്കയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖയില്‍ ഉള്ളതാണ്.’ കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. 14 മരുന്നുകളുടെ കയറ്റുമതി തടഞ്ഞുകൊണ്ടുള്ള നടപടിയെ ഉപേക്ഷിച്ചുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകളും പാരസെറ്റമോളും കയറ്റുമതി ചെയ്യാന്‍ അനുവദിക്കാനാണ് കമ്മിറ്റി തീരുമാനമെടുത്തത്. ആഭ്യന്തര ആവശ്യവും നിലവിലെ മരുന്നുകളുടെ സംഭരണവും വിലയിരുത്തിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ നോട്ടീസ് ഇറക്കാന്‍ ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിരുന്നതായും ഉദ്യോഗസ്ഥന്‍ പറയുന്നു. ലോകം കൊവിഡ് ബാധയോട് പോരാടുന്ന വേളയില്‍ മരുന്നുകള്‍ എത്തിക്കാനുള്ള ഉദ്യമത്തില്‍ നിന്നും ഇന്ത്യ പുറകോട്ട് പോകില്ലെന്നുള്ള സന്ദേശമാണ് കയറ്റുമതി പുനരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നിലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണനയുടെ പേരിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും രോഗം രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ മരുന്നുകള്‍ എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും...

Read More

മുന്‍കരുതലില്ലെങ്കില്‍ രോഗിയില്‍നിന്ന് 30 ദിവസത്തിനകം 406 പേര്‍ രോഗബാധിതരാകും

ന്യൂഡല്‍ഹി: മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഒരു കോവിഡ് 19 രോഗിയില്‍നിന്ന് 30 ദിവസത്തിനകം 406 പേര്‍ രോഗബാധിതരാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി​​െന്‍റ (ഐ.സി.എം.ആര്‍) പഠന റിപ്പോര്‍ട്ട്. ഒരു രോഗി ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു രണ്ടും കര്‍ശനമായി പാലിച്ചാല്‍ ഇതേ കാലയളവില്‍ രോഗികളുടെ എണ്ണം 2.5 ആക്കി നിയന്ത്രിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ രോഗ വ്യാപനത്തി​​െന്‍റ ആര്‍.ഒ 1.5 നും 4നും ഇടക്കാണ്. ഒരു രോഗബാധിതനില്‍ നിന്ന് രോഗം പകരാനിടയുള്ള ആളുകളുടെ ശരാശരി എണ്ണമാണ് ആര്‍.ഒ എന്നുപറയുന്നത്. RO 2.5 ആണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ഒരു രോഗിയില്‍നിന്ന് 406 പേര്‍ക്ക് രോഗം പടരാം. മുന്‍കരുതല്‍ 75% ശക്തമാക്കിയാല്‍ തന്നെ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നും എല്ലാവരും ലോക്ഡൗണ്‍ നിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്നും ലവ് അഗര്‍വാള്‍...

Read More

കോവിഡ് 19: ചൈനയില്‍ 5 ലക്ഷം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി

ബീജിംഗ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ അഞ്ച് ലക്ഷത്തോളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ അവസാനത്തോടെ അടച്ചു പൂട്ടിയത് 460000 സ്ഥാപനങ്ങളാണ്. പുതു സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ വേഗതയും രാജ്യത്ത് വലിയ രീതിയില്‍ കുറഞ്ഞു. വൈറസ് പൊട്ടിപുറപ്പെട്ട വുഹാന്‍ നഗരം കോവിഡ് വ്യാപനം തടയാനായി നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരിലൂടെ രോഗം പടരാതിരിക്കാന്‍ രാജ്യാന്തര വിമാന സര്‍വീസുകളും ചൈന നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും കൊവിഡ് രോഗം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ സാമ്ബത്തികമായി സഹായിക്കുക ലക്ഷ്യമിട്ട് മാര്‍ച്ച്‌ 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) റിവേഴ്‌സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണിത്. അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി നിരക്ക് ഇളവ് എന്നിവയും ചൈന നടപ്പാക്കി വരുന്നു. നിലവില്‍ 1242 പേരാണ് ചൈനയില്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. 3331 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു എന്നാണ് ഔദ്യോഗിക...

Read More

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഹൃദ്രോഗ വിദഗ്ദ്ധന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഹൃദ്രോഗ വിദഗ്ദ്ധന്‍ ജിതേന്ദ്ര റാതോഡ്(62) കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. വെയില്‍സ് സര്‍വകലാശാല ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജനായിരുന്നു. വെയില്‍സില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിക്കുന്ന ആരോഗ്യ മേഖലയിലെ ആദ്യ വ്യക്തിയാണ് ഡോ. ജിതേന്ദ്ര റാതോഡ്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കാര്‍ഡിഫിലെ വെയില്‍സ് സര്‍വകലാശാല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മരിച്ചത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജിതു എന്ന് വിളിച്ചിരുന്ന ജിതേന്ദ്ര റാതോഡ് അര്‍പ്പണമനോഭാവേെത്താടെ രോഗികളെ ചികിത്സിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് കാര്‍ഡിഫ് ആന്‍ഡ് വെയില്‍സ് സര്‍വകലാശാല പ്രതികരിച്ചു. മനുഷ്യ സ്‌നേ്ഹിയായരുന്ന അദ്ദേഹത്തിന്റെ സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥത മാതൃകയാണെന്നും സര്‍വകലാശാലയുടെ കുറിപ്പില്‍ പറയുന്നു. ബോംബെ സര്‍വകലാശാലയില്‍ നിന്ന് 1977ല്‍ മെഡിക്കല്‍ പഠനം നടത്തിയ റാതോഡ് ബ്രിട്ടനില്‍ എത്തി ദേശീയ ആരോഗ്യ സേവന വിഭാഗത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ച്‌വരുടെ എണ്ണം 5373 ആയിട്ടുണ്ട്. പ്രധാനമന്ത്രി ബൊറീസ് ജോണ്‍സണ്‍ രോഗം തീവ്രമായതിനെ തുടര്‍ന്ന് തീവ്രപരിചരണ...

Read More

അന്നമ്മ സാമിന്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അനുശോചിച്ചു

ന്യുജേഴ്‌സി : മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ സ്ഥാപക അംഗം  കരുവാറ്റ താശിയില്‍ സാം കുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാമിൻറെ (56)  ആകസ്‌മിക നിര്യാണത്തിൽ മഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡ് അംഗങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അന്നമ്മയുടെ മരണം ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിനു വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പിളിയും സെക്രട്ടറി ഫ്രാൻസിസ് തടത്തിലും സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു. മഞ്ചിന്റെ ആരംഭകാലം മുതൽ സാംകുട്ടിയും കുടുംബവും ഏറെ ഊർജസ്വലതയോടെ  പ്രവർത്തിച്ചിരുന്നു. മഞ്ചിലെ അംഗമെന്ന നിലയിൽ അന്നമ്മയുടെ വേർപാട് സാം കുട്ടിയുടെ കുടുംബംഗങ്ങൾക്കെന്നപോലെ മഞ്ച് കുടുംബാംഗങ്ങളുടെ കൂടി തീരാ ദുഖമാണെന്നും അവർ പറഞ്ഞു. മഞ്ചിന്റെ ആരംഭകാലത്ത് ഒരുപാട് കഠിനധ്വാനം ചെയ്‌ത ഈ ദമ്പതികൾ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനഫലമാണ് ഇന്നത്തെ മഞ്ചിന്റെ ഈ വളർച്ചയ്ക്ക് കാരണമെന്ന് മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷാജി വർഗീസ് അനുസമരിച്ചു.  മഞ്ച് കുടുംബത്തിലെ വിലപ്പെട്ട ഒരു ജീവനാണ് കൊറോണ വൈറസ് മൂലം നമുക്ക് നഷ്ട്ടപ്പെതെന്നു  മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന ട്രഷററുമായ സജിമോൻ ആന്റണി പറഞ്ഞു. മഞ്ച് കുടുംബങ്ങളെ തീരാ ദുഖത്തിലാഴ്ത്തിയ അന്നമ്മയുടെ വിയോഗത്തിൽ മഞ്ച് ബോർഡ് മെമ്പറും ഫൊക്കാന പ്രസിഡണ്ടുമായ  മാധവൻ ബി. നായരും അനുശോചനം രേഖപ്പെടുത്തി. ഈ തീരാദുഃഖത്തിൽ സാം കുട്ടിയുടെ കുടംബങ്ങൾക്കൊപ്പം ചേരുന്നതായും അദ്ദേഹം പറഞ്ഞു. മഞ്ച് ട്രഷർ ഗിരീഷ് നായർ (ഗാരി),വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഡോ.ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ഷൈനി ആൽബർട്ട് കണ്ണമ്പിള്ളി, മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന അസ്സോസിയേറ്റ് സെക്രെട്ടറിയുമായ ഡോ. സുജ ജോസ് തുടങ്ങിയവർ അനുശോചിച്ചു.കൊറോണ വൈറസ് ബാധ കലശലായതിനെ തുടർന്ന് ഹോസ്‌പിറ്റലിൽ പ്രവേശിക്കപ്പെട്ട അന്നമ്മ കഴിഞ്ഞ  എട്ടു  ദിവസമായി  വെന്റിലേറ്ററിൽ ആയിരുന്നു. ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്.ആലപ്പുഴ പൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകളാണ്. സാം കുട്ടി സ്‌കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി. പുത്രന്‍ ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍...

Read More