Author: George Kakkanatt

കോവിഡ് 19; ആഫ്രിക്കയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു

കേപ്ടൗണ്‍: ആഫ്രിക്കയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 10,000 കടന്നതായി ലോകാരോഗ്യ സംഘടന. 500 ഓളം പേര്‍ ഇതേവരെ ആഫ്രിക്കയില്‍ മരിച്ചതായാണ് കണക്കുകള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ കൊവിഡ് കേസ് ഫെബ്രുവരിയില്‍ ഈജിപ്റ്റിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ആഴ്ചകളില്‍ ആഫ്രിക്കയിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയുള്ളു. ബാക്കി 52 രാജ്യങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവയില്‍ ഭൂരിഭാഗവും ലോക്ക്ഡൗണിലോ അടിയന്തരാവസ്ഥയിലോ തുടരുകയാണ്. ആഫ്രിക്കയില്‍ 993 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍...

Read More

ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്ന് ശരദ് പവാര്‍; പുതിയ പാര്‍ലമെന്റ് മന്ദിരം ഇപ്പോള്‍ വേണ്ട

ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടം ദീര്‍ഘകാലം വേണ്ടി വരുന്നതാണെന്നും ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. സാമ്ബത്തിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പവാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കൊറോണ വ്യാപനം നടന്നിട്ടില്ലാത്ത മേഖലകളില്‍ ഇളവ് നല്‍കണം. രാജ്യംമൊത്തമായി അടച്ചിടരുത്. അത് സാമ്ബത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൊറോണക്കെതിരായ പോരാട്ടം ദീര്‍ഘകാലമെടുക്കുന്നതാണ്. ഇത് ലോകത്തെയും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെയും ബാധിക്കുന്നതാണ്. അനിയോജ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും പവാര്‍ മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം വേഗത്തില്‍ അനുവദിക്കണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ശ്രദ്ധ നല്‍കണം. വ്യവസായവും കാര്‍ഷിക മേഖലയുമാണ് കാര്യമായ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ രണ്ട് മേഖലകള്‍ക്ക് ആശ്വാസ പാക്കേജ് അനുവദിക്കുകയും കിട്ടിയെന്ന് ഉറപ്പാക്കുകയും വേണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു. തബ്ലീഗ് സമ്മേളനത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തെ ക്രൂശിക്കുന്നത് ശരിയല്ല. അത്തരം നീക്കങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. രോഗം പരക്കുന്നതില്‍ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. രോഗ വ്യാപനം തടയുന്നതിലാകണം ശ്രദ്ധ കേന്ദ്രീകരിക്കരുത്. സര്‍ക്കാരിന്റെ മുന്‍ഗണന പ്രധാനമാണെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം നീട്ടിവയ്ക്കണമെന്ന് നേരത്തെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാരണം രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച കുറയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്ബത്തിക രംഗം പൂര്‍ണമായും തകരുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ അവലോകന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ അനുമാനം 1.6 ശതമാനമായി കുറയും. 400 ബേസിസ് പോയന്റാണ് വളര്‍ച്ചയില്‍ കുറവുണ്ടാകുക. ലോക്ക് ഡൗണ്‍ പ്രഖ്യാപനവും ആഗോള സാമ്ബത്തിക പ്രതിസന്ധിയുമാണ് ഇന്ത്യയുടെ വളര്‍ച്ച ഇടിയാന്‍ കാരണം. ഉടനെ ഒരു തിരിച്ചുവരവ് ഇന്ത്യന്‍ സാമ്ബത്തിക രംഗത്തിന് സാധ്യമല്ല. ലോക്ക് ഡൗണ്‍ മൂലം സ്തംഭിച്ച വ്യവസായങ്ങളും മറ്റും പഴയപോലെ വേഗത്തിലാകില്ലെന്നും റിപ്പോര്‍ട്ടില്‍...

Read More

പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുകൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്ന് എത്തിയ ഐരൂര്‍ സ്വദേശിക്ക്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഒരാള്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ ഐരൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇയാള്‍ ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനമായ ഇകെ 568ല്‍ മാര്‍ച്ച്‌ 21ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ആകാശ് ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടെ നിന്ന് രാവിലെ 8.50ന് ഇന്‍ഡിഗോ ജിഇ 379ല്‍ യാത്ര തിരിച്ച്‌ രാവിലെ പത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ട ഇടപ്പാവൂരെത്തി. ഇടപ്പാവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇയാള്‍ കൊവിഡ് ഹോട്ട് സ്പോട്ടായ ദുബായില്‍ നിന്ന് എത്തിയതിനാലാണ് സ്രവം പരിശോധനയ്ക്ക്...

Read More

കോവിഡ് 19 : രാജ്യത്ത് ഇന്ന് 15 മരണം, പുതുതായി രോഗം സ്ഥിരീകരിച്ചത് 398 പേര്‍ക്ക്

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് ഇന്ന് 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ എട്ട് പേരും ഗുജറാത്ത്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ രണ്ട് പേര്‍ വീതവും തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലായി ഓരോരുത്തരും മരിച്ചു. ഇന്ന് 398 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യമെമ്ബാടുമായി 5649 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 502 പേര്‍ രോഗമുക്തി നേടി. കേരളത്തില്‍ ഒമ്ബത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 345 പേര്‍ രോഗബാധിതരായപ്പോള്‍ 84 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ 117 പേര്‍ക്ക് കൂടി രോഗം ബാധിച്ചു.ആകെ 1135 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 79 പേര്‍ രോഗമുക്തി നേടി. ഇതുവരെ 72 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 48 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 738 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 21 പേര്‍ രോഗമുക്തി നേടി. എട്ട് മരണം. തെലങ്കാനയില്‍ 49 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 453 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 45 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 11. രാജസ്ഥാനില്‍ 20 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ 363 പേരെ രോഗം ബാധിച്ചപ്പോള്‍ രോഗമുക്്തി നേടിയവര്‍ 25 ആണ്. രണ്ട് മരണം. ഉത്തര്‍പ്രദേശില്‍ 29 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 361 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 31 പേര്‍ രോഗമുക്തരായി. നാല് മരണം. ആന്ധ്രപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്കാണ്. ആകെ 348 പേര്‍ രോഗബാധിതരായപ്പോള്‍ ആറ് പേര്‍ രോഗമുക്തി നേടി. മൂന്ന് പേര്‍ മരിച്ചു. ഗുജറാത്തില്‍ 11 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 186 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 25 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 16. കര്‍ണാടകത്തില്‍ ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 181 പേരാണ് രോഗബാധിതരായത്. രോഗമുക്തി നേടിയത് 25 പേര്‍. അഞ്ച് പേര്‍ മരിച്ചു. ഹര്യാനയില്‍ 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 167 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രോഗമുക്തി നേടിയത് 32 പേരാണ്. രണ്ട് മരണം. ജമ്മുകാശ്മീരില്‍ ഇന്ന് 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 158 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രോഗമുക്തി നേടിയത് ആറ് പേരാണ്. മൂന്ന് പേര്‍ മരിച്ചു. പഞ്ചാബില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 106 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ എട്ട് പേര്‍ രോഗമുക്തി നേടി. പശ്ചിമബംഗാളില്‍ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 99 പേര്‍ രോഗബാധിതരായപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13. അഞ്ച് പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 33 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ അഞ്ച് പേര്‍ രോഗമുക്തി നേടി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 11 പേരാണ്...

Read More

കൊറോണ വൈറസ് വ്യാപനം; മസ്കറ്റില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി

മസ്‌കത്ത്; കോവിഡ് 19 വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഒമാന്‍. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 22 വരെ മസ്‌കത്ത് ഗവര്‍ണറേറ്റ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി സുപ്രീം കമ്മിറ്റി ഉത്തരവിറക്കി. മസ്കത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ എല്ലാ വഴികളും അടക്കും. അമീറാത്ത്, ബോഷര്‍, മസ്കത്ത്, മത്റ, ഖുറിയാത്ത്, സീബ് എന്നീ വിലായത്തുകള്‍ ഉള്‍പ്പെട്ടതാണ് മസ്കത്ത് ഗവര്‍ണറേറ്റ്. മറ്റ് ഗവര്‍ണറേറ്റിലെ ചെക്ക് പോയിന്റുകളും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള തീരുമാനവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ...

Read More