Author: George Kakkanatt

കോവിഡ് ഭീതിയിൽ സൗദി രാജകുടുംബം

റി​യാ​ദ്: സൗ​ദി രാ​ജ​കു​ടും​ബ​ത്തി​ലെ 150 അം​ഗ​ങ്ങ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി യു​എ​സി​ലെ ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​യാ​ദ് ഗ​വ​ർ​ണ​ർ ഫൈ​സ​ൽ ബി​ൻ ബാ​ന്ത​ർ അ​ബ്ദു​ള്ള​സീ​സ് അ​ൽ സൗ​ദി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. 84 വ​യ​സു​ള്ള സ​ൽ​മാ​ൻ രാ​ജാ​വും ഭ​ര​ണ​നി​യ​ന്താ​വാ​യ മ​ക​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ(34) രാ​ജ​കു​മാ​ര​നും രോ​ഗം പി​ടി​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ജി​ദ്ദ​യ്ക്കു സ​മീ​പം ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്...

Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 37 കോ​വി​ഡ് മ​ര​ണം; 896 പേ​ർ​ക്ക് കൂ​ടി രോ​ഗം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ 37 മ​ര​ണം. ഇ​ന്ന് 896 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം കോ​വി​ഡ് മ​ര​ണ​ങ്ങ​ളും കേ​സു​ക​ളും സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 206 ആ​യി. കോ​വി​ഡ് കേ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 6,761 ആ​യി ഉ​യ​ർ​ന്നു. ത​മി​ഴ്നാ​ട്ടി​ൽ 77 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 911 ആ​യി. ക​ർ​ണാ​ട​ക​യി​ൽ 10 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 207 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് ആ​റു പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. എ​ന്നാ​ൽ 34 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ടു​ക​യും ചെ​യ്തു. പ​ഞ്ചാ​ബി​ൽ 21 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 151 ആ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 30 വ​രെ ലോ​ക്ക്ഡൗ​ൺ‌ നീ​ട്ടാ​ൻ പ​ഞ്ചാ​ബ് തീ​രു​മാ​നി​ച്ചു. ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി നീ​ട്ടു​ന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് പ​ഞ്ചാ​ബ്. നേ​ര​ത്തെ ഒ​ഡീ​ഷ​യും ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ...

Read More

കോ​വി​ഡ് കാ​ല​ത്ത് രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് കാ​ല​ത്ത് രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തി അ​മേ​രി​ക്ക. മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ​യാ​ണ് അ​മേ​രി​ക്ക അ​ടി​യ​ന്ത​ര നി​യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു നാ​ടു​ക​ട​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​നീ​ക്ക​ങ്ങ​ളെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. കു​ടി​യേ​റ്റ​ക്കാ​രെ പു​റ​ത്താ​ക്കാ​ൻ മാ​ർ​ച്ച് 21-ന് ​ആ​രോ​ഗ്യ വ​കു​പ്പ് കു​ടി​യേ​റ്റ വി​ഭാ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ട്രം​പ് ഭ​ര​ണ​കു​ടം തു​ട​ർ​ന്നു വ​രു​ന്ന ക​ടു​ത്ത കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് കോ​വി​ഡ് കാ​ല​ത്തെ ഈ ​ന​ട​പ​ടി​ക​ളെ​ന്ന് വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്നു. 6300 കു​ടി​യേ​റ്റ​ക്കാ​രെ അ​മേ​രി​ക്ക അ​വ​ര​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ച​യ​ച്ചെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി​ക​ട​ന്നു വ​രു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വു​ണ്ടാ​യ​താ​യും...

Read More

അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് ആ​ക്ര​മ​ണം; തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണം. ജ​മ്മു​കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് സൈ​ന്യം ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ‌‌ വെ​ള്ളി​യാ​ഴ്ച ഉ​റി, കേ​ര​ൻ സെ​ക്ട​റു​ക​ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഉ​ച്ച​യോ​ടെ പാ​ക് സൈ​ന്യം ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഷെ​ൽ ആ​ക്ര​മ​ണ​വും ന​ട​ന്നു. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. പാ​ക്കി​സ്ഥാ​ന്‍റെ ഭീ​ക​ര​ക്യാ​മ്പു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സൈ​ന്യം പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​ഭാ​ഗ​ത്തും ആ​ള​പാ​യ​മു​ണ്ടാ​യോ എ​ന്ന്...

Read More

കേ​ര​ള​ത്തി​ൽ വി​ഷ​മീ​ൻ വേ​ട്ട തു​ട​രു​ന്നു; ഇ​തു​വ​രെ പി​ടി​ച്ച​ത് 62,594 കി​ലോ മ​ത്സ്യം

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 11756 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്താ​കെ 126 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​റു വ്യ​ക്തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ൽ ശ​നി​യാ​ഴ്ച 2866 കി​ലോ മ​ത്സ്യ​വും തി​ങ്ക​ളാ​ഴ്ച 15641 കി​ലോ​യും ചൊ​വ്വാ​ഴ്ച 17018 കി​ലോ​യും ബു​ധ​നാ​ഴ്ച 7558 കി​ലോ​യും വ്യാ​ഴാ​ഴ്ച 7755 കി​ലോ​യും വെ​ള്ളി​യാ​ഴ്ച 11756 മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ലൂ​ടെ ഈ ​സീ​സ​ണി​ൽ 62,594 കി​ലോ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം 17, കൊ​ല്ലം 14, പ​ത്ത​നം​തി​ട്ട 8, ആ​ല​പ്പു​ഴ 24, കോ​ട്ട​യം 2, എ​റ​ണാ​കു​ളം 8, തൃ​ശൂ​ർ 10, പാ​ല​ക്കാ​ട് 10, മ​ല​പ്പു​റം 7, കോ​ഴി​ക്കോ​ട് 7, വ​യ​നാ​ട് 2, ക​ണ്ണൂ​ർ 13 കാ​സ​ർ​ഗോ​ഡ് 4 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ...

Read More