Author: George Kakkanatt

കേരളം അതിജീവിക്കുന്നു ; രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി

കോവിഡ്–-19 ബാധിച്ച്‌ വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്ബോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി. 17 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച ഏഴ് വിദേശികളില്‍ നാലുപേര്‍ക്ക് രോഗം ഭേദമായി. മൂന്നുപേര്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ ഒമ്ബതിനും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84 ശതമാനവും രോഗമുക്തരായി. റാന്നിയിലെ വൃദ്ധദമ്ബതികളുടെയും ഗുരുതര സ്ഥിതിയിലായ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീലിന്റെയും ജീവന്‍ രക്ഷിക്കാനായതും കേരളത്തിന്...

Read More

യൂറോപ്പില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്തകള്‍; സ്‌പെയിനിലും ഇറ്റലിയിലും മരണം കുറയുന്നു, ജപ്പാനില്‍ ആറു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

റോം: കൊവിഡ് 19 സംഹാരതാണ്ഡവമാടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒടുവില്‍ ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ താരതമ്യേന കുറഞ്ഞു. ഇറ്റലിയില്‍ 22 ശതമാനത്തോളം മരണനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. 132,547 പേര്‍ക്കാണ് ഇതുവരെ ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ചത്. 16,500 ഓളം പേര്‍ മരിച്ചു. സ്‌പെയിനില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് കുറഞ്ഞു. 136,675 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചത്. 13,341 പേര്‍ മരിച്ചു. ഓസ്ട്രിയയില്‍ 14 മുതല്‍ ചെറുകടകള്‍ തുറക്കാന്‍ അനുമതി നല്‍കി. രോഗികള്‍ നാലായിരത്തിലേക്ക് അടുത്തതോടെ ടോക്കിയോ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ ജപ്പാന്‍ ആറു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും...

Read More

കോവിഡ്19 ;ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വൈ​റ​സ് ബാ​ധ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.ഇത്തരത്തില്‍ പരിശോധന നടത്തിയതിനാലാണ് ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗ ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും അദ്ദേഹം വ്യക്തമാക്കി 1.79 മി​ല്യ​ണ്‍ പേ​ര്‍​ക്കാ​ണ് കൊ​റോ​ണ പ​രി​ശോ​ധ​ന​ക​ള്‍ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള​ത്. വൈ​റ​സ് ബാ​ധ​യേ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ജ്ജ​മാ​ണ് രാ​ജ്യ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചു​വെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ള്‍ പോ​ലും ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന്തു​ഷ്ട​രാ​ണെ​ന്നും അ​ദ്ദേ​ഹം...

Read More

ദുബായില്‍ അപകടത്തില്‍പ്പെട്ട മലയാളിക്ക്‌ നാല്‌ കോടി രൂപ നഷ്ടപരിഹാരം

കുന്നംകുളം: ദുബായില്‍ വെച്ച്‌ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളിക്ക്‌ 4.14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചേലക്കര സ്വദേശിയായ ലത്തീഫിന്‌ ഇന്‍ഷൂറന്‍സ്‌ തുക നല്‍കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടത്‌. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി വീല്‍ച്ചെയറിലാണ്‌ ലത്തീഫിന്റെ ജീവിതം. 2019 ജനുവരിയില്‍ ജബല്‍അലിക്ക്‌ സമീപം വെച്ചായിരുന്നു അപകടം. കോണ്‍ക്രീറ്റ്‌ മിക്‌സിങ്‌ യൂണിറ്റില്‍ സൈറ്റ്‌ ടെക്‌നീഷ്യനായി ജോലി ചെയ്‌തു വരികയായിരുന്നു. കെട്ടിട നിര്‍മാണ സ്ഥലത്തേക്ക്‌ കോണ്‍ക്രീറ്റ്‌ നിറച്ച ലോറിയില്‍ സഞ്ചരിക്കവെ വാഹനം മറിഞ്ഞായിരുന്നു അപകടം. ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിച്ചതായിരുന്നു അപകടകാരണം. അപകടത്തില്‍ സുഷുമ്‌ന നാഡിക്കേറ്റ തകരാര്‍ മൂലം ശരീരം തളര്‍ന്ന നിലയിലായി പിന്നീടുള്ള ലത്തീഫിന്റെ ജീവിതം. നാട്ടിലേക്ക്‌ എത്തിച്ച ലത്തീഫിനെ ആദ്യം വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്കും പിന്നീട്‌ തിരൂര്‍ സിഎസ്‌ഐ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിന്‌ കാരണക്കാരനായ ഡ്രൈവര്‍ പിഴയടച്ച്‌ കുറ്റവിമുക്തനായി. ഈ വിവരം അറിഞ്ഞതോടെ ലത്തീഫ്‌ അപ്പീല്‍ കോടതിയെ...

Read More

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിന് മാതൃക; ശശി തരൂര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിന് മാതൃകയെന്ന് ശശി തരൂര്‍ എംപി. കേന്ദ്രം എംപി ഫണ്ട് അവസാനിപ്പിക്കും മുന്‍പ് കിറ്റുകള്‍ എത്തിക്കാനായത് ആശ്വാസമാണെന്നും തരൂര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വീഴ്ചകള്‍ പറ്റിയെന്നും കേന്ദ്രം കോവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്‌ 19 വരെ രോഗപ്രതിരോധ സാമഗ്രികള്‍ കയറ്റിയയച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നതിനു വേണ്ടിയും കേന്ദ്രം കാത്തു നിന്നു. ഇതിനായി പാര്‍ലമെന്റ് സമ്മേളനം പോലും നീട്ടിയെന്നും തരൂര്‍ ആരോപിച്ചു. അതേസമയം, കൊവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും...

Read More