Author: George Kakkanatt

പേടിച്ചിട്ടല്ല, മനുഷ്യത്വമാണ് കാരണം; വിശദീകരണവുമായി ഇന്ത്യ

ന്യുഡല്‍ഹി: ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നല്ല മനുഷ്യത്വം പരിഗണിച്ചാണ് മലേറിയ മരുന്ന് കയറ്റി അയക്കാന്‍ തീരുമാണിച്ചതെന്ന് ഇന്ത്യ. ട്രംപിന്റെ ഭീഷണിയില്‍ പേടിച്ചാണ് ഇന്ത്യ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്ന വിവാദങ്ങളെ തുടര്‍ന്നാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. അമേരിക്കയിലേക്ക് മാത്രമല്ല കോറോണ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്ന മറ്റു രാജ്യങ്ങളിലേക്കും ഈ മരുന്ന് കയറ്റി അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ മനുഷ്യത്വം പരിഗണിച്ച്‌ പാരാസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ചില മരുന്നുകളും അവയുടെ ഘടകങ്ങളും ഉള്‍പ്പെടെ 26 മരുന്നുകളുടെ കയറ്റുമതിയ്ക്ക് മാര്‍ച്ച്‌ മൂന്നോടെയാണ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് 24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണമാണ് ഇന്ത്യ നീക്കിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നില്‍ പാരാസെറ്റമോള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്ക് നീക്കിയ പട്ടികയില്‍ പാരാസെറ്റമോള്‍...

Read More

ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ല; ലോകാരോഗ്യ സംഘടന

ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, ഡോക്ടര്‍ ടെര്‍ഡോസ് അഥാനോം ഗബ്രീസസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 21 ആം നൂറ്റാണ്ടില്‍ ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നത് അസ്വസ്ഥമാക്കുന്നുവെന്ന് ഡബ്യൂഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കൊറോണ വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് വംശീയ വിവേചനമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഡബ്യൂഎച്ച്‌ഒ രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരായ പ്രൊഫസര്‍ ജീന്‍ പോള്‍ മിറാ, പ്രൊഫസര്‍ കാമിലെ ലോച്ച്‌ എന്നിവരാണ് ആഫ്രിക്കയില്‍ മരുന്ന് പരീക്ഷിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞത്. വൈറസിനെതിരേ കാര്യമായ പ്രതിരോധ സൗകര്യങ്ങളില്ലാത്ത ജനതയെന്ന നിലയില്‍ ആഫ്രിക്കക്കാരില്‍ വേണം വാക്സിന്‍ പരീക്ഷിക്കാനെന്നായിരുന്നു ജീന്‍ പോള്‍ മിറായുടെ...

Read More

മെഹ്ബൂബ മുഫ്തിയെ വസതിയിലേക്ക് മാറ്റി; വീട്ടുതടങ്കല്‍ തുടരും

ന്യൂഡല്‍ഹി:പൊതു സുരക്ഷാ നിയമ പ്രകാരം (പിഎസ്‌എ) തടവില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ ചൊവ്വാഴ്ച താല്‍ക്കാലിക ജയിലാക്കി പ്രഖ്യാപിച്ച ഔദ്യോഗിക വസതിയിലേക്ക് മാറ്റി. ആഗസ്ത് 5 മുതല്‍ കരുതല്‍ തടങ്കലിലായിരുന്ന മെഹ്ബൂബയ്‌ക്കെതിരേ ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശപ്രകാരം ഫെബ്രുവരി ആറിന് പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുത്തിരുന്നു. മൗലാന ആസാദ് റോഡിലെ ഒരു താത്കാലിക ജയിലില്‍ നിന്ന് മുഫ്തിയെ ഔദ്യോഗിക വസതിയായ ‘ഫെയര്‍വ്യൂ ഗുപ്കര്‍ റോഡിലേക്ക്’ മാറ്റുന്നതായി ഉത്തരവില്‍ പറയുന്നു. പൊതുസുരക്ഷാ നിയമം റദ്ദാക്കിയതിനെത്തുടര്‍ന്ന് മാര്‍ച്ച്‌ 24ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. 31 പേര്‍ക്കെതിരെ ചുമത്തിയ പൊതു സുരക്ഷാ നിയമം ജമ്മു കശ്മീര്‍ ഭരണകൂടം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. 31 തടവുകാരും കേന്ദ്രഭരണ പ്രദേശത്തെ വിവിധ ജയിലുകളിലാണ്. വരും ദിവസങ്ങളില്‍ ഇവരെ മോചിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തടവുകാരായ 31 പേരില്‍ 17 പേര്‍ കശ്മീരില്‍ നിന്നും 14 പേര്‍ ജമ്മു ഡിവിഷനില്‍ നിന്നുമാണ്. ബരാമുള്ളയില്‍ നിന്നുള്ള അഞ്ച് തടവുകാര്‍, അനന്ത്‌നാഗ്, ബുഡ്ഗാം എന്നിവിടങ്ങളില്‍ നിന്ന് നാല് വീതം, ബന്ദിപ്പൂരില്‍ നിന്ന് രണ്ട്, കുപ്വാര, പുല്‍വാമ എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ വീതവുമാണുള്ളത്. ജമ്മുവില്‍ നിന്നുള്ള 14 തടവുകാരും പൂഞ്ച് ജില്ലയില്‍ നിന്നുള്ളവരാണ്. തടങ്കലില്‍ നിന്ന് മോചിതനായ ആദ്യത്തെ കശ്മീര്‍ നേതാവാണ് ഉമറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. മോചിതനായ ശേഷം അദ്ദേഹം മെഹബൂബയുടെ മാതാവിനെയും മകളെയും...

Read More

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 7 സംസ്ഥാനങ്ങള്‍; സമൂഹ വ്യാപനത്തിലേക്ക് വൈറസ് ബാധ പോകുന്നുണ്ടോയെന്ന് ആശങ്ക

ന്യൂഡെല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഏഴു സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ നീട്ടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. രാജ്യത്ത് കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍. ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷവും നിയന്ത്രണങ്ങള്‍ തുടരണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. അന്തര്‍സംസ്ഥാന യാത്ര നിരോധിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച മന്ത്രിസഭ ഉപസമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നാണ്...

Read More

ലോക്ക് ഡൗണ്‍; സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ വന്‍ കുറവെന്ന് പോലീസ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ് . പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞും കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സജീവമാകുകയാണ് കേരള പൊലീസ്. ഇതിനിടെ ലോക്ക് ഡൗണ്‍ കാലത്ത് കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായിരിക്കുകയാണെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു . കുറ്റകൃത്യങ്ങളിലും കുറ്റവാളികളുടെ എണ്ണത്തിലും ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്ന് പൊലീസ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി...

Read More