Author: George Kakkanatt

അന്നമ്മ സാമിന്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അനുശോചിച്ചു

ന്യുജേഴ്‌സി : മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ സ്ഥാപക അംഗം  കരുവാറ്റ താശിയില്‍ സാം കുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാമിൻറെ (56)  ആകസ്‌മിക നിര്യാണത്തിൽ മഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡ് അംഗങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അന്നമ്മയുടെ മരണം ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിനു വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പിളിയും സെക്രട്ടറി ഫ്രാൻസിസ് തടത്തിലും സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു. മഞ്ചിന്റെ ആരംഭകാലം മുതൽ സാംകുട്ടിയും കുടുംബവും ഏറെ ഊർജസ്വലതയോടെ  പ്രവർത്തിച്ചിരുന്നു. മഞ്ചിലെ അംഗമെന്ന നിലയിൽ അന്നമ്മയുടെ വേർപാട് സാം കുട്ടിയുടെ കുടുംബംഗങ്ങൾക്കെന്നപോലെ മഞ്ച് കുടുംബാംഗങ്ങളുടെ കൂടി തീരാ ദുഖമാണെന്നും അവർ പറഞ്ഞു. മഞ്ചിന്റെ ആരംഭകാലത്ത് ഒരുപാട് കഠിനധ്വാനം ചെയ്‌ത ഈ ദമ്പതികൾ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനഫലമാണ് ഇന്നത്തെ മഞ്ചിന്റെ ഈ വളർച്ചയ്ക്ക് കാരണമെന്ന് മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷാജി വർഗീസ് അനുസമരിച്ചു.  മഞ്ച് കുടുംബത്തിലെ വിലപ്പെട്ട ഒരു ജീവനാണ് കൊറോണ വൈറസ് മൂലം നമുക്ക് നഷ്ട്ടപ്പെതെന്നു  മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന ട്രഷററുമായ സജിമോൻ ആന്റണി പറഞ്ഞു. മഞ്ച് കുടുംബങ്ങളെ തീരാ ദുഖത്തിലാഴ്ത്തിയ അന്നമ്മയുടെ വിയോഗത്തിൽ മഞ്ച് ബോർഡ് മെമ്പറും ഫൊക്കാന പ്രസിഡണ്ടുമായ  മാധവൻ ബി. നായരും അനുശോചനം രേഖപ്പെടുത്തി. ഈ തീരാദുഃഖത്തിൽ സാം കുട്ടിയുടെ കുടംബങ്ങൾക്കൊപ്പം ചേരുന്നതായും അദ്ദേഹം പറഞ്ഞു. മഞ്ച് ട്രഷർ ഗിരീഷ് നായർ (ഗാരി),വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഡോ.ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ഷൈനി ആൽബർട്ട് കണ്ണമ്പിള്ളി, മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന അസ്സോസിയേറ്റ് സെക്രെട്ടറിയുമായ ഡോ. സുജ ജോസ് തുടങ്ങിയവർ അനുശോചിച്ചു.കൊറോണ വൈറസ് ബാധ കലശലായതിനെ തുടർന്ന് ഹോസ്‌പിറ്റലിൽ പ്രവേശിക്കപ്പെട്ട അന്നമ്മ കഴിഞ്ഞ  എട്ടു  ദിവസമായി  വെന്റിലേറ്ററിൽ ആയിരുന്നു. ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്.ആലപ്പുഴ പൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകളാണ്. സാം കുട്ടി സ്‌കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി. പുത്രന്‍ ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍...

Read More

ദുബായില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കല്‍ ഏപ്രില്‍ 18 വരെ നീട്ടും

ദുബായ്: ദുബായില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതിന്റെ കാലപരിധി ഏപ്രില്‍ 18 വരെ നീട്ടുമെന്ന് സാമ്ബത്തിക വികസന വിഭാഗം അറിയിച്ചു. കൊറോണ വൈറസ് ബാധ വ്യാപനം തടയുക ലക്ഷ്യമിട്ടാണിത്. ഈ വേളയില്‍ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്ന വിഭാഗങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇതിലെ ജീവനക്കാര്‍ തൊഴിലുടമകളില്‍ നിന്ന് കത്ത് കയ്യില്‍ കരുതേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതര്‍ ആവശ്യപ്പെടുമ്ബോള്‍ ഇവ ഹാജരാക്കണം. ആശുപത്രികള്‍, മരുന്നുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഭക്ഷണ, മരുന്ന് വിതരണ സംവിധാനങ്ങള്‍, റസ്റ്റോറന്റുകള്‍(വീട്ടില്‍ ഭക്ഷണ വിതരണത്തിന് മാത്രം), മരുന്ന് ഉത്പാദകര്‍, അത്യാവശ്യ വ്യവസായ സ്ഥാപനങ്ങള്‍, വെളളം, വൈദ്യുതി, പെട്രോള്‍, ശീതീകരണ സംവിധാനം എന്നിവയ്ക്ക് ഇളവുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍സ്, മാദ്ധ്യമങ്ങള്‍, വിമാനത്താവളം, വ്യോമഗതാഗതം, തുറമുഖങ്ങള്‍, ഷിപ്പിംഗ്, കസ്റ്റംസ് നികുതി, പൊതു, സ്വകാര്യ സുരക്ഷ സംവിധാനങ്ങള്‍, മുന്‍സിപ്പാലിറ്റി സേവനങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, കോവിഡ് 19 പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്ന പൊതു, സ്വകാര്യ സംഘടനകള്‍, ബസ്, ടാക്‌സി, ദുബായ് മുന്‍സിപ്പാലിറ്റിയുടെ അനുമതിയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഇളവുണ്ട്. അടുത്ത രണ്ടാഴ്ച വീട് വിട്ട് പോകുന്നവര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്ര ചെയ്യാനുളള...

Read More

ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പോയ യുവാവ് ലോറിയിടിച്ച്‌ മരിച്ചു; ഭാര്യയും കാമുകനും അറസ്റ്റില്‍

തിരുപ്പതി: ബൈക്ക് യാത്രികനായ യുവാവ് ലോറിയിടിച്ച്‌ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ സിദ്ദാവരം പഞ്ചായത്തിലെ ബാലസുബ്രഹ്മണ്യത്തിന്റെ(35) മരണമാണ് പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യ രേണുക, കാമുകനും പ്രാദേശിക രാഷ്ട്രീയ നേതാവുമായ നാഗിറെഡ്ഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മരുന്ന് വാങ്ങാന്‍ പോയ ബാലസുബ്രഹ്മണ്യം ലോറിയിടിച്ച്‌ മരിച്ചത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഇദ്ദേഹത്തിന്റെ സഹോദരന്‍ മരണത്തില്‍ സംശയം ഉന്നയിച്ച്‌ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. 11 വര്‍ഷം മുമ്ബ് വിവാഹിതരായ ബാലസുബ്രഹ്മണ്യംരേണുക ദമ്ബതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. നേരത്തെ നാട്ടില്‍ ബുക്ക് സ്റ്റാള്‍ നടത്തിയിരുന്ന ബാലസുബ്രഹ്മണ്യം രണ്ട് വര്‍ഷം മുമ്ബ് തിരുപ്പതിയില്‍ ട്രാവല്‍ ഏജന്‍സി ആരംഭിച്ചിരുന്നു. ഇതോടെ ഭാര്യയെയും കുട്ടികളെയും നാട്ടിലാക്കി അദ്ദേഹം തിരുപ്പതിയിലേക്ക് താമസം മാറ്റി. ഈ കാലയളവിലാണ് രേണുക പ്രാദേശിക രാഷ്ട്രീയ നേതാവായ നാഗിറെഡ്ഡിയുമായി അടുപ്പത്തിലായത്. പിന്നീട് രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന രേണുക ഇയാളോടൊപ്പം സജീവ പ്രവര്‍ത്തകയായിരുന്നു. പക്ഷേ, അടുത്തിടെ തിരുപ്പതിയിലെ ട്രാവല്‍ ഏജന്‍സി ഉപേക്ഷിച്ച്‌ ബാലസുബ്രഹ്മണ്യം നാട്ടിലെത്തിയതോടെ ഇവരുടെ രഹസ്യബന്ധം പ്രതിസന്ധിയിലായി. ഭര്‍ത്താവ് നാട്ടിലെത്തിയതോടെ കാമുകനെ കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞു. ഇടയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തനത്തിനെന്ന പേരിലാണ് രേണുക കാമുകനെ കാണാന്‍ പോയിരുന്നത്. ഇക്കാര്യം ഭര്‍ത്താവ് അറിയുകയും ബന്ധത്തില്‍നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ, ഭര്‍ത്താവ് പറഞ്ഞിട്ടും രേണുക നാഗിറെഡ്ഡിയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറിയില്ല. തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ രേണുകയും നാഗിറെഡ്ഡിയും തീരുമാനിച്ചത്. അവസരം കിട്ടുമ്ബോള്‍ ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ശനിയാഴ്ച ലോക്ക്ഡൗണിനിടെ ബാലസുബ്രഹ്മണ്യം മരുന്ന് വാങ്ങാനായി പുറത്തുപോയിരുന്നു. ഇക്കാര്യം രേണുക അപ്പോള്‍ തന്നെ നാഗിറെഡ്ഡിയെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് നാഗിറെഡ്ഡിയാണ് ബാലസുബ്രഹ്മണ്യത്തിന്റെ ബൈക്കില്‍ ലോറിയിടിപ്പിച്ച്‌ കൃത്യം നടത്തിയത്. രേണുകയുടെയും നാഗിറെഡ്ഡിയുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതോടെ ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസിന് മനസിലായിരുന്നു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കൃത്യം നടത്താന്‍ ഉപയോഗിച്ച ലോറിയും പൊലീസ്...

Read More

കൊവിഡ് ഭീതിയില്‍ മഹാരാഷ്ട്ര: ഇന്ന് സ്ഥിരീകരിച്ചത് 150 പേര്‍ക്ക്, രോഗബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി 150 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,018 ആയി. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. മുംബൈയില്‍ 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നയായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 4789 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 124 ആയി ഉയര്‍ന്നു. രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്...

Read More

കോവിഡ് പ്രതിസന്ധി: സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ വേതനം കുറക്കുമെന്ന് സൗദി സര്‍ക്കാര്‍

റിയാദ്∙കോവിഡ്-19 വരുത്തിവച്ച സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറക്കാനുള്ള അനുവാദമുള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം. തൊഴിലുടമയും തൊഴിലാളിയും നിലനില്‍ക്കുന്ന നിയമപരമായ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നേരിടുമ്ബോള്‍ നടത്തിപ്പ് ചെലവ് കുറക്കാന്‍ സംരംഭകരെ അനുവദിക്കുന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇത് അനുവദിക്കുക. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇത്തരം സാഹചര്യങ്ങളുടെ തീവ്രത കുറക്കുന്നതിന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യഥാര്‍ഥ തൊഴില്‍ സമയത്തിന് അനുസൃതമായി വേതനത്തില്‍ കുറവ് വരുത്താനും സ്വകാര്യ സ്ഥാപങ്ങള്‍ക്ക് കഴിയും. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ച്‌ ആറു മാസത്തിനകം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ ധാരണയില്‍ എത്തേണ്ടതുണ്ട്. കൊറോണ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയില്‍ നിലനില്‍ക്കുന്ന സാമ്ബത്തിക ആശങ്കകള്‍ അകറ്റുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ സുപ്രധാന...

Read More