Author: George Kakkanatt

ടെന്നിസണ്‍ പയ്യൂര്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യയോര്‍ക്ക്: ടെന്നിസണ്‍ പയ്യൂര്‍ ( 82 ) ന്യൂയോർക്കിൽ നിര്യാതനായി. തൃശൂർ സ്വദേശിയായിരുന്ന അദ്ദേഹം ഭാര്യ കാതറിൻ ടെന്നിസിനോടൊപ്പം ന്യൂയോർക്കിലെ റോക്ക്‌ലാന്‍ഡില്‍ ആയിരുന്നു താമസം. ഇതോടെ കോവിഡ് 19 ബാധിച്ചു അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം...

Read More

തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി

ഡിട്രോയിറ്റ്, മിഷിഗണ്‍: കുറവിലങ്ങാട് വെമ്പള്ളി കുഴികണ്ടത്തില്‍ തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി. ഡിട്രോയിറ്റ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കെമിസ്റ്റ് ആയിരുന്നു. കുറച്ചു കാലമായി കന്‍സറുമായി പോരാട്ടത്തിലായിരുന്നു.സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ് പാലാ കളരിമാക്കില്‍ ബാല തോമസ് (ഫാര്‍മസിസ്റ്റ്) ആണ് ഭാര്യ. മാനേജ്‌മെന്റ് വിദഗ്ദന്‍ വിനു, ഡോ. മോനു എന്നിവര്‍ മക്കള്‍. പരേതനായ മാണി സെബാസ്റ്റ്യന്‍, ഡോ. കുര്യാക്കോസ് (പാല) തമ്പി സെബാസ്റ്റ്യന്‍ (വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്), പെണ്ണമ്മ, മേരി, ത്രേസ്യ, ക്ലാരമ്മ എന്നിവരാണു സഹോദരര്‍. സംസ്‌കാരം ഇന്ന് (ചൊവ്വ)...

Read More

“ഒരുമിച്ച്‌ നില്‍ക്കേണ്ട സമയത്ത്‌ അനാവശ്യ വിവാദങ്ങളുണ്ടാക്കരുത്‌”; കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക്‌ മന്ത്രിയുടെ മറുപടി

തിരുവനന്തപുരം > കാസര്ഗോഡ് മെഡിക്കല് കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്ന് മന്ത്രി കെ കെ ശൈലജ. കാസര്ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്ക്കാര് നല്കുന്നത്. നിര്മ്മാണം പൂര്ത്തിയായ കാസര്ഗോഡ് മെഡിക്കല് കോളേജിന്റെ അക്കാദമിക് ബ്ലോക്ക് 4 ദിവസം കൊണ്ട് 7 കോടി രൂപ ചെലവഴിച്ച്‌ അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. ഇത്രയേറെ പ്രവര്ത്തനങ്ങള് നടക്കുമ്ബോള് കാസര്ഗോഡ് മെഡിക്കല് കോളേജിനെപ്പറ്റി വാസ്തവ വിരുദ്ധമായ കാര്യങ്ങള് പ്രചരിക്കരുത്. 24.03.2012ലാണ് കാസര്ഗോഡ് മെഡിക്കല് കോളേജിനായി കഴിഞ്ഞ സര്ക്കാര് ഭരണാനുമതി നല്കിയത്. എന്നാല് അവരുടെ ഭരണകാലത്ത് ഭൂമി മുഴവനായി ഏറ്റെടുക്കുകയോ ആശുപത്രിയുടെ നിര്മ്മാണം തുടങ്ങുകയോ ചെയ്തില്ല. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ട് മുമ്ബ് 2016 ജനുവരിയി 28നാണ് അക്കാഡമിക് ബ്ലോക്കിന്റെ തറക്കല്ലിടല് നടത്തിയത്. 2016 ഫെബ്രുവരി 25നാണ് നിര്മ്മാണം പ്രവര്ത്തനം തുടങ്ങിയത്. മാത്രമല്ല കാസര്ഗോഡ് വികസന പാക്കേജിന്റെ ഭാഗമായി അവര് 6.19 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സര്ക്കാര് അധികാരമേറ്റ ശേഷമാണ് ആവശ്യമായ ഭൂമി പൂര്ണമായി ഏറ്റെടുത്ത് 25 കോടിയിലധികം തുക ചെലവഴിച്ചാണ് അക്കാഡമിക് ബ്ലോക്ക് പണി പൂര്ത്തിയാക്കിയത്. മന്ത്രിതലത്തിലുള്പ്പെടെ വ്യത്യസ്ഥ തലങ്ങളില് നിരവധി യോഗങ്ങള് കൂടിയാണ് നിര്മ്മാണം ത്വരിതഗതിയിലാക്കിയത്. 2018 നവംബര് 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രി ബ്ലോക്കിന്റെ തറക്കല്ലിട്ടത്. 95.09 കോടി രൂപയാണ് ആശുപത്രിക്കായി വകയിരുത്തിയത്. ഇതിന്റെ നിര്മ്മാണ പ്രവര്ത്തനം ദ്രുതഗതിയില് നടക്കുകയാണ്. 2020 സെപ്റ്റംബര് മാസത്തോടുകൂടി ആശുപത്രി ബ്ലോക്കിന്റെ നിര്മ്മാണം പൂര്ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല 29.01 കോടി രൂപയുടെ ഹോസ്റ്റല് ക്വാര്ട്ടേഴ്സ്, 8 ലക്ഷത്തിന്റെ കുടിവെള്ള സംവിധാനം, അക്കാഡമിക് ബ്ലോക്കിലെ 23 ലക്ഷത്തിന്റെ വെന്റിലേഷന് സിസ്റ്റം, 80 ലക്ഷത്തിന്റെ ഇലിവേറ്റര് സിസ്റ്റം എന്നിവയ്ക്കെല്ലാം ഈ സര്ക്കാരിന്റെ കാലത്താണ് അനുമതി നല്കിയത്. മാര്ച്ച്‌ 14ന് മെഡിക്കല് കോളേജ് ആശുപത്രിയില് ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികള് സ്വീകരിച്ച്‌ വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടര്ന്നാണ് അത് മാറ്റിവച്ച്‌ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന് വാര്ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കിയത്. ഒന്നാം ഘട്ടത്തില് 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം വസ്തുതയായിരിക്കെ ഒത്തൊരുമിച്ച്‌ പ്രവര്ത്തിക്കേണ്ട ഈ സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കരുത് – മന്ത്രി...

Read More

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 കേസുകള്‍; 2399 അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 2408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2399 പേരെ അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 103, 115, 69 തിരുവനന്തപുരം റൂറല്‍ – 362, 374, 243 കൊല്ലം സിറ്റി – 246, 246, 211 കൊല്ലം റൂറല്‍ – 109, 109, 107 പത്തനംതിട്ട – 238, 238, 211 കോട്ടയം – 120, 134, 47 ആലപ്പുഴ – 126, 128, 96 ഇടുക്കി – 86, 18, 6 എറണാകുളം സിറ്റി – 201, 179, 116 എറണാകുളം റൂറല്‍ – 160, 138, 109 തൃശൂര്‍ സിറ്റി – 78, 107, 56 തൃശൂര്‍ റൂറല്‍ – 119, 118, 72 പാലക്കാട് – 71, 85, 64 മലപ്പുറം – 87, 145, 32 കോഴിക്കോട് സിറ്റി – 34, 34, 33 കോഴിക്കോട് റൂറല്‍ – 10, 02, 09 വയനാട് – 55, 19, 36 കണ്ണൂര്‍ – 181, 188, 152 കാസര്‍ഗോഡ് – 22, 22,...

Read More

കോവിഡ് 19; കൊല്ലം ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി

കൊല്ലം: ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് പോസിറ്റീവായി. നിലമേല്‍ കൈതോട് സ്വദേശിയായ മധ്യവയസ്‌ക്കനാണ് (67) കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്ത് എത്തിയ ഇയാളുടെ സാമ്ബിള്‍ ഏപ്രില്‍ അഞ്ചിന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എടുക്കുകയും പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിട്ട് ഒഫ് ബയോടെക്‌നോളജിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്ന്‍ പരിശോധനാ ഫലം പോസിറ്റീവായതോടെ വിദഗ്ധ പരിചരണത്തിനായി പ്രവേശിപ്പിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഴുവന്‍ പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകളും കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More