Author: George Kakkanatt

കോവിഡ് ചികിത്സാരംഗത്ത് മൂന്ന് പുത്തന്‍ ഉപകരണങ്ങളുമായി ശ്രീചിത്ര

തിരുവനന്തപുരം: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്വാസമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മൂന്ന് പുത്തന്‍ ഗവേഷണങ്ങള്‍. രോഗികളുടെ കഫം, തുപ്പല്‍ തുടങ്ങിയ സ്രവങ്ങള്‍ ശേഖരിച്ച്‌ സുരക്ഷിതമായി നശിപ്പിക്കാനുള്ള ഉപകരണമായ ‘ചിത്ര അക്രിലോസോര്‍ബ്’, രോഗിക്ക് പരിസരവുമായി ഒരുവിധത്തിലുള്ള സമ്ബര്‍ക്കവുമുണ്ടാകാതിരിക്കാനുള്ള ‘ഐസൊലേഷന്‍ പോഡ്’, ‘ബബിള്‍ ഹെല്‍മെറ്റ്’ എന്നിവയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിക്ഷയോടെ കാണുന്ന ഉപകരണങ്ങള്‍. ചിത്ര അക്രിലോസോര്‍ബ് ചെറുപാത്രത്തില്‍ ശേഖരിക്കുന്ന സ്രവങ്ങള്‍ അതിനുള്ളില്‍ത്തന്നെ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ നിറഞ്ഞുകവിയുകയോ പരിസരം മലിനപ്പെടുത്തുകയോ ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗത്തിനുശേഷം ആശുപത്രിമാലിന്യത്തിനൊപ്പം ഇത് ഇന്‍സിനറേറ്ററില്‍ നശിപ്പിക്കാം. ശ്രീചിത്രയിലെ ബയോമെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിവിഭാഗം ശാസ്ത്രജ്ഞരായ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കമ്മത്ത് എന്നിവരടങ്ങിയ സംഘമാണ് ഇത് വികസിപ്പിച്ചത്. ഐസൊലേഷന്‍ പോഡ് കോവിഡ് രോഗികളെ ഒരുസ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ഉപയോഗിക്കാവുന്ന പ്രത്യേക മൊഡ്യൂള്‍ ആണിത്. രോഗിക്ക് പരിസരവുമായി ഒരുവിധ സമ്ബര്‍ക്കവുമുണ്ടാകാതിരിക്കാന്‍ പ്രത്യേക ടെന്‍ഡ് കവര്‍ ഇതിനുണ്ടാകും. ഉള്ളിലെ വായു പൂര്‍ണമായും നീക്കംചെയ്ത് അണുമുക്തമാക്കിയിട്ടുമുണ്ടാകും. ഭാരംകുറഞ്ഞ ബെഡ് അടക്കമുള്ള മറ്റു സൗകര്യങ്ങളും ഇതിനുള്ളിലൊരുക്കിയിട്ടുണ്ട്. ബബിള്‍ ഹെല്‍മെറ്റ് കോവിഡ് രോഗികള്‍ക്ക് പരമ്ബരാഗത ഓക്‌സിജന്‍ മാസ്‌കുകള്‍ക്കുപകരം ഉപയോഗിക്കാന്‍ ശ്രീചിത്ര വികസിപ്പിച്ചതാണിത്. തലമുഴുവന്‍ മൂടുന്ന ഈ ഹെല്‍മെറ്റ് രോഗിയുടെ കഴുത്തില്‍ പ്രത്യേക കോളര്‍വഴി ബന്ധിപ്പിച്ചുനിര്‍ത്താം. കോവിഡ്മൂലം കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് ശ്വസനം അനായാസമാക്കാനും വെന്റിലേറ്ററിന്റെ ഉപയോഗം വേണ്ടെന്നുവെക്കാനുമാവും. സാങ്കേതികവിദ്യ സൗജന്യം കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീചിത്ര വികസിപ്പിച്ച എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യ കമ്ബനികള്‍ക്ക് സൗജന്യമായി കൈമാറും. കോവിഡ് ഭീഷണി നേരിടാന്‍ രാജ്യത്ത് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഉപകരണ നിര്‍മാണക്കമ്ബനികളുമായി കരാറുണ്ടാക്കുക -ഡോ. ആശ കിഷോര്‍, ഡയറക്ടര്‍,...

Read More

വി​മാ​ന വാ​ഹ​നി ക​പ്പ​ലി​ല്‍ കോ​വി​ഡ് 19 ;അ​മേ​രി​ക്ക​ന്‍ നാ​വി​ക​സേ​നാ ത​ല​വ​ന്‍ തോ​മ​സ് മോ​ഡ്ലി രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​മാ​ന വാ​ഹ​നി ക​പ്പ​ലി​ല്‍ കോ​വി​ഡ് പ​ട​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള തോ​മ​സ് മോ​ഡ്ലി രാ​ജി​വ​ച്ചു. ക​പ്പ​ലി​ലെ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ പി​ഴ​വു​ക​ളു​ണ്ടാ​യെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് രാ​ജി. യു​എ​സ്‌എ​സ് തി​യോ​ഡോ​ര്‍ റൂ​സ് വെ​ല്‍​റ്റ് ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ന്‍ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ച്‌ എ​ഴു​തി​യ ക​ത്ത് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ വ​ന്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ക്യാ​പ്റ്റ​ന്‍റെ ന​ട​പ​ടി​യെ തോ​മ​സ് മോ​ഡ്ലി വി​ഢി​ത്ത​രം എ​ന്നാ​ണ്...

Read More

എ.എ.വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഇരട്ടി ധാന്യം ലഭിക്കും: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: അന്ത്യോദയ-അന്നയോജന കാര്‍ഡുടമകള്‍ക്കും മുന്‍ഗണാ കാര്‍ഡുടമകള്‍ക്കും ഈ മാസവും തുടര്‍ന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. അതിലെ ആദ്യഘട്ടം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്തത്. ഏപ്രില്‍ 20 മുതല്‍ കേന്ദ്രത്തില്‍ നിന്ന് അധികമായി ലഭിക്കുന്ന അഞ്ച് കിലോ അരിയുടെ വിതരണം ആരംഭിക്കും. സൗജന്യ റേഷന്‍ കടകളില്‍ എത്തിച്ച്‌ വിതരണം ചെയ്യുന്നതിന് 97.1 കോടി രൂപ ചെലവാകും. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ അരിയുടെ ലഭ്യത കുറഞ്ഞതിനാലാണ് വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 കിലോ ധാന്യം നല്‍കാന്‍ തീരുമാനിച്ചത്. എഫ്.സി.ഐയില്‍ നിന്ന് 22.50 രൂപ നിരക്കില്‍ 50,000 മെട്രിക് ടണ്‍ അരിയാണ് വാങ്ങുക. സംസ്ഥാനത്തെ അനാഥാലയങ്ങള്‍, കോണ്‍വെന്റുകള്‍, സന്യാസ ആശ്രമങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ മാസം സൗജന്യ അരി വിതരണം നടത്തും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ റേഷന്‍ സൗജന്യമാക്കിയതു വഴി 1.31 കോടി രൂപയും മറ്റുള്ളവരുടെ റേഷന്‍ സൗജന്യത്തിന് 5.55 കോടി രൂപയുമാണ് സര്‍ക്കാര്‍ ബാധ്യത. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അധിക ധാന്യം വാങ്ങി വിതരണം ചെയ്യുന്നതിന് 132.50 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. 17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. ഇതിനായി 350 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. കിറ്റ് വിതരണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇതിനായി വരുന്ന അധിക ബാധ്യത എത്രയെന്ന് കണക്കാക്കാനാവൂ എന്നും ഭക്ഷ്യമന്ത്രി...

Read More

രാഹുല്‍ ​ഗാന്ധി വയനാട്ടിലെ കമ്യൂണിറ്റി കിച്ചണിലേക്ക് 13 മെട്രിക് ടണ്‍ അരി നല്‍കി

വയനാട്: വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് 13 മെട്രിക് ടണ്‍ അരി നല്‍കി രാഹുല്‍​ഗാന്ധി എംപി. ഒരോ പഞ്ചായത്തുകള്‍ക്കും 500 കിലോ അരി വീതം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി. ഇതോടൊപ്പം സാമൂഹ്യ അടുക്കളയിലേക്ക് 50 കിലോ വീതം കടലയും വന്‍പയറും നല്‍കുമെന്നാണ് വിവരം. ഇന്നു മുതല്‍ ഇവ വിതരണം ചെയ്യും. ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായവര്‍ക്ക് ഭക്ഷണം എത്തിക്കാനാണ് പഞ്ചായത്ത് തലത്തില്‍ കമ്യൂണിറ്റി കിച്ചനുകള്‍ തുടങ്ങിയത്. ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ്-19 നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആയി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ്‌ കോവിഡ്-19 സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍...

Read More

ബോറിസ് ജോണ്‍സണ്‍ എത്രയു വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ട​യെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​ദ്ദേ​ഹം പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്താ​ണെ​ന്നും അ​മേ​രി​ക്ക​യോ​ട് അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​യാ​ളാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധ​യെ വി​ജ​യ​ക​ര​മാ​യി ത​ര​ണം ചെ​യ്ത് അ​ദ്ദേ​ഹ​ത്തി​ന് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​ക​ട്ട​യെ​ന്നും ട്രം​പ് ആ​ശം​സി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ട്രം​പ്,. ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്‌ പ്ര​ത്യാ​ശ​പ്ര​ക​ടി​പ്പി​ച്ച്‌...

Read More