Author: George Kakkanatt

വ​ന്ദേ ഭാ​ര​ത് മൂ​ന്നാം ഘ​ട്ടം: കു​വൈ​റ്റി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ കു​വൈ​റ്റി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്ച. കു​വൈ​റ്റി​ല്‍​നി​ന്നും വ്യാഴാഴ്ച രാ​വി​ലെ 11.30ന് ​പ്ര​ത്യേ​ക വി​മാ​നം തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടും. രാ​ത്രി ഏ​ഴി​ന് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. വ​ന്ദേ ഭാ​ര​ത് മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ കു​വൈ​റ്റി​ല്‍​നി​ന്നും 13 വി​മാ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​റ് വി​മാ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഉ​ള്ള​ത്. ഏ​ഴ് വി​മാ​ന​ങ്ങ​ള്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ ഏ​ഴു​വ​രെ​യാ​ണ് വി​മാ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. മേ​യ് 29ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം കു​വൈ​റ്റി​ല്‍ നി​ന്ന് 3.40ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് കോ​ഴി​ക്കോ​ട്ടെ​ത്തും. മേ​യ് 30ന് ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​നം ഉ​ച്ച​ക്ക് 1.30ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 8.30ന് ​ക​ണ്ണൂ​രി​ലെ​ത്തും. ജൂ​ണ്‍ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള​ള ര​ണ്ടാ​മ​ത്തെ വി​മാ​നം രാ​വി​ലെ 11.20ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ജൂ​ണ്‍ ര​ണ്ടി​ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​നം ഉ​ച്ച​ക്ക് 12ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 7.30 ന് ​കൊ​ച്ചി​യി​ല്‍ എ​ത്തും. ജൂ​ണ്‍ നാ​ലി​ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം വൈ​കു​ന്നേ​രം 3.40ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 മ​ണി​ക്ക് കോ​ഴി​ക്കോ​ട്ട് എ​ത്തും. മേ​യ് 29ന് ​അ​ഹമ്മ​ദാ​ബാ​ദ്, 31ന് ​ജ​യ്പൂ​ര്‍, ജൂ​ണ്‍ ഒ​ന്നി​ന് അ​ഹമ്മദാ​ബാ​ദ്, ജൂ​ണ്‍ നാ​ലി​ന് ഡ​ല്‍​ഹി, ജൂ​ണ്‍ അ​ഞ്ചി​ന് ഡ​ല്‍​ഹി വ​ഴി ഗ​യ, ജൂ​ണ്‍ ആ​റി​ന് ഡ​ല്‍​ഹി വ​ഴി ഭു​വ​നേ​ശ്വ​ര്‍, ജൂ​ണ്‍ ഏ​ഴി​ന് ല​ക്നോ എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ന് പു​റ​ത്ത് ഷെ​ഡ്യൂ​ള്‍...

Read More

സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

തിരുവനന്തപുരം: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഞ്ച് പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ രാസപരവും മൈക്രാബയോളജിക്കല്‍ പ്രകാരമുളള മാനദണ്ഡങ്ങളും മറ്റ് രണ്ട് ലാബുകളില്‍ രാസപരമായ മാനദണ്ഡങ്ങളും പരിശോധിക്കുവാന്‍ കഴിയുന്നതാണ്. ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ സഞ്ചരിക്കുന്ന ലബോറട്ടറികള്‍ സഹായകരമാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിലവില്‍ കേരളത്തില്‍ മൂന്ന് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ അഞ്ച് ലാബുകള്‍കൂടി വന്നതോടെ എട്ട് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളാണ് കേരളത്തിനുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രമാക്കിയാണ് ഈ ലാബുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ പഴകിയതും കേടുവന്നതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ 200ല്‍ അധികം മെട്രിക് ടണ്‍ മത്സ്യം നശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ ലാബുകളില്‍ വെളിച്ചണ്ണയുടെ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുളള റിഫ്രാക്ടോമീറ്റര്‍, ഭക്ഷത്തിലെ പൂപ്പല്‍ ബാധമൂലമുണ്ടാകുന്ന അഫ്ളോടോക്സിന്‍ എന്ന വിഷാംശം കണ്ടുപിടിക്കുന്നതിനുളള റാപ്ടര്‍ (Raptor) എന്ന ഉപകരണം, വെളളത്തിലെ പി.എച്ച്‌ കണ്ടുപിടിക്കുന്നതിനുളള പി.എച്ച്‌ മീറ്റര്‍, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മില്‍ക്ക് അനലൈസര്‍, എണ്ണകളുടെ കാലപ്പഴക്കം കണ്ടുപിടിക്കുന്നതിനുളള ഫ്രൈഓയില്‍ മോണിറ്റര്‍ എന്നീ ഉപകരണങ്ങള്‍ ഉണ്ട്. മൈക്രാബയോളജി ചെയ്യുന്നതിനുളള ബയോസേഫ്റ്റി കാബിനറ്റ്, ഫൂം ഹുഡ് (Fume Hood) എന്നിവയും ഈ ലാബിലുണ്ട്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ലബോറട്ടികള്‍ സജ്ജമാക്കിയത്. ഈ ലാബുകളില്‍ പരിശോധന കൂടാതെ ഭക്ഷ്യ സുരക്ഷാ പരിശീലനത്തിനും, ബോധവല്‍കരണത്തിനുളള സംവിധാനങ്ങള്‍ ഉണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ ആര്‍ അജയകുമാര്‍, ജോയിന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കെ. അനില്‍ കുമാര്‍, ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റ് എസ്.റ്റി. തങ്കച്ചന്‍ എന്നിവര്‍...

Read More

മുംബൈയില്‍ നിന്നെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

വാരാണസി : മുംബൈയില്‍നിന്നെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് തീവണ്ടിയില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല. മുംബൈ ലോകമാന്യതിലകില്‍ നിന്ന് പുറപ്പെട്ട തീവണ്ടി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഉത്തര്‍പ്രദേശിലെ മണ്ട്വാദി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 1500 തൊഴിലാളികളാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്. രാവിലെ 8.20ഓടെയാണ് സ്‌റ്റേഷനില്‍ തീവണ്ടി എത്തിയത്. യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം രണ്ടു പേരെ തീവണ്ടിയില്‍ത്തെ കണ്ടെത്തുകയായിരുന്നെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. റെയില്‍വേ പോലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്ബാര്‍ട്ട്‌മെന്റുകളിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൊഴിലാളികളില്‍ ഒരാള്‍ അസുഖബാധിതനായിരുന്നെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞതായി പോലീസ് പറയുന്നു. മറ്റെയാളെ...

Read More

അഞ്ജനയുടെ മരണ കാരണം ദുരൂഹം : തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം : രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിന്

കാഞ്ഞങ്ങാട്: നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. അഞ്ജനയ്ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈയിടെ അഞ്ജന ചിന്നു സുള്‍ഫിക്കര്‍ എന്ന് പേരുമാറ്റിയിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ച്‌ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ ഉണ്ടെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചതാണ്. കേരളത്തില്‍ വയനാട് കൂടാതെ ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളിലും ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. നഗര മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഒരു സംഘമാണ് വിദ്യാര്‍ത്ഥിനിയെ വഴിതെറ്റിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജന നല്ല മാര്‍ക്കോടെയാണ് പത്താംക്ലാസും പ്ലസ്ടുവും പാസായത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്നതിന് ശേഷമാണ് അഞ്ജനയില്‍ പ്രകടമായ മാറ്റം സംഭവിച്ചത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘടനകളുമായി അടുപ്പമുണ്ടാകുന്നതും ഇക്കാലത്താണ്. അതിനിടെ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അല്പനാള്‍ വീട്ടില്‍ തന്നെയായിരുന്നു. ഈ കാലയളവില്‍ തന്നെ വീട്ടുകാര്‍ തടവിലിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന സന്ദേശം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. ഇതോടെ ഒരു സംഘം തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ച സംഭവവും ഉണ്ടായതാണ്. ഇതിനിടെ കോളജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി വീട്ടുകാരുടെ അനുമതിയോടെ പോയ അഞ്ജനയെ കാണാതാവുകയായിരുന്നു. അമ്മ മിനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയതിനെത്തുടര്‍ന്ന് അഞ്ജന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം കോടതിയില്‍ ഹാജരാകുകയും സുഹൃത്തുക്കള്‍ക്കൊപ്പം ജീവിക്കാനായി വീടുവിട്ടതാണെന്നും ബോധിപ്പിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിനിയായ ഒരു മുന്‍ നക്‌സല്‍ നേതാവിന്റെ മകളുടെ കൂടെ ആയിരുന്നു അജ്ഞന കോടതിയിയില്‍ എത്തിയിരുന്നത്. ഇതിനുശേഷം ഈ യുവതിക്കൊപ്പം കോഴിക്കോട്ടാണ് അഞ്ജന താമസിച്ചിരുന്നത്. ഇതിനിടെ അഞ്ജന തന്റെ ഫേസ്ബുക്കിലെ പേര് ചിന്നു സുല്‍ഫിക്കര്‍ എന്നു മാറ്റുകയും വീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചതായി പറയുന്ന വീഡിയോകളും മറ്റും അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. സംഘത്തിലെ മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് മാര്‍ച്ച്‌ 17 ന് അഞ്ജന ഗോവയിലേക്ക് പോയത്. അഞ്ജനയ്ക്ക് ഒരു ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നതായി കൂട്ടുകാരുടെ സാമൂഹ്യമാധ്യമ പോസ്റ്റുകളില്‍ സൂചനയുണ്ട്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഗോവയിലേക്കുള്ള യാത്രക്കിടെ വഴിയിലെവിടെയോ വച്ച്‌ ഇയാളും മറ്റു ചില ആണ്‍സുഹൃത്തുക്കളും സംഘത്തിനൊപ്പം ചേര്‍ന്നിരുന്നതായി സംശയിക്കുന്നു. ഗോവയിലെത്തി ദിവസങ്ങള്‍ക്കു ശേഷം അഞ്ജന വീട്ടിലേക്കു വിളിച്ച്‌ കൂട്ടുകാര്‍ തന്നെ ചതിച്ചതായും തനിക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്കു വരണമെന്നും പറഞ്ഞതായാണ് അമ്മ മിനി പോലീസിനു നല്കിയ പരാതിയില്‍...

Read More

പത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ വിമാനടിക്കറ്റുകള്‍ എടുത്ത് നല്‍കി കര്‍ഷകന്‍

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ ദുരിതത്തിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു. ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് സ്വന്തം നാടുകൡലേക്ക് പോകാന്‍ കഴിയാതെ അതത് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അതിനിടെ സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന 10 കുടിയേറ്റ തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് എടുത്തു നല്‍കിയിരിക്കുകയാണ് ദില്ലിയില്‍ നിന്നുള്ള കര്‍ഷകന്‍. ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്കാണ് സ്വന്തം നാടുകളിലെത്താന്‍ 70000 രൂപ മുടക്കി കൂണ്‍ കര്‍ഷകനായ പപ്പന്‍സിംഗ് വിമാനടിക്കറ്റുകള്‍ എടുത്തു നല്‍കിയത്. വ്യാഴാഴ്ച്ച രാവിലെ ഇവരുടെ വിമാനം ദില്ലിയില്‍ നിന്നും പുറപ്പെടും. സ്വന്തം നാ്ട്ടിലേക്ക് വിമാനത്തില്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് തൊഴിലാളികള്‍. ‘ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും വിമാനത്തില്‍ യാത്ര ചെയ്യുമെന്ന് കരുതിയിരുന്നില്ല. എന്റെ ആഹ്ലാദം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. നാളെ എയര്‍പ്പോര്‍ട്ടില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നൊന്നും നിശ്ചയമില്ല. അത് ഉള്ളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.’ കര്‍ഷകരിലൊരാള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ട് മാസമായി പത്ത് തൊഴിലാളികള്‍ക്കും പപ്പന്‍ സിംഗ് ഭക്ഷണവും താമസവ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പട്‌ന വിമാനത്താവളത്തില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലെത്താന്‍ ബസുകളും ഏര്‍പ്പാടിക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും 68000 രൂപ നിരക്കിലുള്ള ടിക്കറ്റും 3000 രൂപ വീതം കൈയ്യില്‍ കരുതിയുമാണ് സ്വന്തം നാടുകളിലേക്ക് അയക്കുന്നത്. അവര്‍ ഏപ്രില്‍ ആദ്യം ഇവര്‍ സ്വന്തം ഗ്രാമത്തിലേക്ക് പോകാനിരുന്നതാണെന്നും എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം അതിന് കഴിഞ്ഞില്ലെന്നും പപ്പന്‍ സിംഗ് പറഞ്ഞു. പത്ത് തൊഴിലാളികളും കൊവിഡ്-19 പരിശോധന കഴിഞ്ഞ് ഇരിക്കുകയാണ്. യാത്രക്കാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി കഴിഞ്ഞു. പത്ത് തൊഴിലാളികളും നേരത്തെ ശ്രമിക് തീവണ്ടിയില്‍ നാട്ടിലെത്തുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗത്തിന്റെ വാര്‍ത്ത പുറത്ത വന്നതോടെ പപ്പന്‍സിങ് വിമാനത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദില്ലിയിലെ തിഗിപൂര്‍ സ്വദേശിയാണ് പപ്പന്‍സിംഗ്. ദില്ലിയില്‍ അനുദിനം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയില്‍ 792 പേര്‍ക്കാണ് കൊവിഡ് ബാധിച്ചരിക്കുന്നത്. ആദ്യമായാണ് ദില്ലിയില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ചായിരം കടന്നിരിക്കുകയാണ്. നിലവില്‍ 15,257 പേര്‍ക്കാണ് കൊവിഡ്...

Read More