Author: George Kakkanatt

ബലിയര്‍പ്പണത്തിന് അനുമതി ലഭിച്ചെങ്കിലും ദിവ്യകാരുണ്യ സ്വീകരണത്തിനു ബാൾട്ടിമോറില്‍ അനിശ്ചിതത്വം

ബാൾട്ടിമോർ: വിശ്വാസികളുടെയും സഭാനേതൃത്വത്തിന്റെയും ശക്തമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ അമേരിക്കയിലെ ബാൾട്ടിമോറില്‍ പൊതു ബലിയര്‍പ്പണത്തിന് അനുമതി ലഭിച്ചെങ്കിലും ദിവ്യകാരുണ്യ സ്വീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. മേരിലാൻഡ് സംസ്ഥാനത്തെ ഹൗവാർഡ് കൗണ്ടിയിലെ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിർദേശമാണ് ബാൾട്ടിമോർ അതിരൂപതയില്‍ കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നത്‌. വിശ്വാസപരമായ ആചാരത്തിന്റെ ഭാഗമായി ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ യാതൊരുവിധ ഭക്ഷ്യവസ്തുവും കൂട്ടായ്മയില്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം. എന്നാല്‍ ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ബാൾട്ടിമോർ അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. കത്തോലിക്ക സമൂഹത്തെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യ സ്വീകരണം വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. ദിവ്യകാരുണ്യ സ്വീകരണത്തിന് അനുമതി തടയാനുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതമായി വിശുദ്ധ കുർബാന സ്വീകരണം നടത്തുന്നതിനു ഒരുക്കിയിരിക്കുന്ന മാർഗ നിർദേശങ്ങൾ സഭാധികൃതർ ഭരണനേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തില്‍ ഹൗവാർഡ് കൗണ്ടി മൌനം തുടരുകയാണ്. ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പ് വില്യം ലോറിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ്...

Read More

കോവിഡിന് പിന്നാലെ പ്രളയ സാധ്യതയും; ആശങ്കയൊഴിയാതെ കുട്ടനാട്, പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവ്

ആലപ്പുഴ: കോവിഡ് 19 വൈറസ് പ്രദേശത്തും റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രളയ സാധ്യതയുെണ്ടന്ന പ്രവചനങ്ങളും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. 2018ലെ മഹാപ്രളയത്തിന്റെ കെടുതികളില്‍നിന്ന് കുട്ടനാട് ഇനിയും പൂര്‍ണമായും മോചിതരായിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ കാലവര്‍ഷം ആരംഭിക്കാനിരിക്കെ ഭരണസംവിധാനങ്ങള്‍ കോവിഡ് പ്രവര്‍ത്തനങ്ങളിലായതിനാല്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവാണെന്നതാണ് ആശങ്കയിരട്ടിപ്പിക്കുന്നത്. പ്രളയം രൂക്ഷമായാല്‍ പോലും നാട്ടില്‍ തന്നെ തങ്ങാന്‍ കുട്ടനാട്ടുകാര്‍ നിര്‍ബന്ധിതരായേക്കും. ഈ സാഹചര്യത്തില്‍ അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളിലെപ്പോലെ ആളുകളെ കൂട്ടമായി പാര്‍പ്പിക്കാന്‍ സാധിക്കില്ല. ജലനിരപ്പു അമിതമായി ഉയര്‍ന്നാല്‍ ടോയ്ലറ്റ് സംവിധാനങ്ങള്‍ തകരാറിലാകുമെന്നതും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തി നിരവധിപേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മഹാപ്രളയകാലത്ത് ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടിലെ വൈദ്യുതി, മൊബൈല്‍ ഫോണ്‍ സംവിധാനങ്ങള്‍ നിശ്ചലമായത് ആശയവിനിമയത്തിനുള്ള വഴികള്‍ അടച്ചിരുന്നു. ഇതിനും അടിയന്തര പരിഹാരം കാണേണ്ടിയിരിക്കുന്നു. പ്രളയമുണ്ടായാല്‍ റോഡുകള്‍ പൂര്‍ണമായും അടയുന്നതോടെ ജലമാര്‍ഗം മാത്രമേ കുട്ടനാട്ടുകാര്‍ക്ക് പുറംലോകത്തേക്കെത്താനാകൂ. എന്നാല്‍, ഉയരം കുറഞ്ഞ പാലങ്ങളും മറ്റും ഇതിനുള്ള സാധ്യതകളും അടയ്ക്കുന്നു. യാത്രാമാര്‍ഗങ്ങള്‍ നിലയ്ക്കുന്നതോടെ ചികിത്സാമാര്‍ഗങ്ങള്‍ അടയുമെന്നതാണ് ഗൗരവകരമായ മറ്റൊരു കാര്യം. പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ ഹെലിപ്പാഡോടു കൂടിയ ആശുപത്രി കെട്ടിടമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം...

Read More

സുവിശേഷകന്‍ രവി സഖറിയാസിന്റെ മെമ്മോറിയല്‍ സര്‍വീസ് ലൈവ് സ്ട്രീമില്‍ വെള്ളിയാഴ്ച

പി.പി. ചെറിയാന്‍ മെയ് 19-നു അന്തരിച്ച ആഗോള പ്രശസ്തനായ സുവിശേഷകന്‍ രവി സഖറിയാസിന്റെ വെര്‍ച്വല്‍ മെമ്മോറിയല്‍ സര്‍വീസ് മെയ് 29-നു വെള്ളിയാഴ്ച ഈസ്റ്റേണ്‍ സമയം രാവിലെ 11 മണിക്ക് ലൈവ് സ്ട്രീമില്‍ ഉണ്ടായിരിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. RZIM.org/RavcMemorial 1984-ല്‍ സ്ഥാപിച്ച രവി സഖറിയാസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ സ്ഥാപകന്‍ എഴുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷ പ്രഭാഷണ്ങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്കൂടിയായിരുന്നു അദ്ദേഹം. മുന്‍ ഫുട്‌ബോള്‍ താരം ടിം ടിമ്പോ, ലൂയീസ് ഗി ഗ്ലിയോ, ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കള്‍ സീനിയര്‍ പാസ്റ്റര്‍ ജിം സിംബാല തുടങ്ങിയ നിരവധി പ്രമുഖര്‍ മെമ്മോറിയല്‍ സര്‍വീസില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെയ്ക്കും. ഇന്ത്യയില്‍ ജനിച്ച് കൗമാര പ്രായത്തില്‍ ബൈബിള്‍ വായനയിലൂടെ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് രവി. ചെറു പ്രായത്തില്‍ നടത്തിയ വിഫലമായ ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയില്‍ കഴിയവെ ആണ് രവി ആദ്യമായി ബൈബിള്‍ വായിക്കാനാരംഭിച്ചത്. ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായിട്ടായിരുന്നു രവി അറിയപ്പെട്ടിരുന്നത്. ആദരസൂചകമായ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുന്നതിനു പകരം RZIM-ന്റെ പേരില്‍ സംഭാവനകള്‍ നല്‍കണമെന്നു കുടുംബാംഗങ്ങള്‍...

Read More

ഹൃദയത്തിലെ ബന്ധുവിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

എംപി വീരേന്ദ്രകുമാറിന്‍്റെ മരണത്തില്‍ അനുശോചനങ്ങള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി.ഫേസ്ബുക്കിലാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് അദ്ദേഹം പങ്കുവച്ചത്. വീരേന്ദ്രകുമാര്‍ എന്ന പല ശിഖരങ്ങളും, പല തലങ്ങളുമുള്ള ബഹുമുഖപ്രതിഭ ഇനി നമ്മോടൊപ്പമില്ല എന്ന വാചകത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. മലയാളിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു,എന്നാല്‍ തനിക്ക് അദ്ദേഹം ഹൃദയത്തിലെ ബന്ധുവായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീരേന്ദ്രകുമാര്‍ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്‍്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാള്‍ മുതല്‍ വല്ലാത്ത ആത്ബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളില്‍, ഓരോ സന്ദരര്‍ഭങ്ങളില്‍, വീട്ടിലുമെല്ലാം ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അദ്ദേഹത്തിന് എന്‍്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്‍്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങള്‍ സമപ്രായക്കാരെപ്പോലെയായിരുന്നു സംസാരിക്കുന്ന വിഷയത്തില്‍ സാമ്യതകളുണ്ടായിരുന്നു. രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടന്‍ എന്നതില്‍ കവിഞ്ഞൊരു വാല്‍സല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോള്‍ വേദനിപ്പിക്കുന്നത്. ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളില്‍ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാന്‍ ആഗ്രഹിക്കുകയും ചെയ്ത ഒരാള്‍. അങ്ങനെയുള്ളവരെയാണല്ലോ നമ്മള്‍ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്‍്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കില്‍ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാള്‍. ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികള്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു വീരേന്ദ്രകുമാറിന്‍്റെ അന്ത്യം. സംസ്കാരം വൈകീട്ട് വയനാട്ടില്‍ വച്ച്‌ നടക്കും. രാഷ്ട്രീയരംഗത്തുനിന്നും കലാസാംസ്‌കാരിക രംഗത്തുനിന്നും നിരവധിപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍...

Read More

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പത്തനംതിട്ട സ്വദേശി

കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി നഷ്ടമായി. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) വൈറസ് ബാധ മൂലം മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 18-ാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോഷി. മെയ് 27നാണ് വിദഗ്ധ ചികിത്സയ്ക്കായി ജോഷിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. പ്രമേഹവും അമിതവണ്ണവും മൂലം ജോഷിക്ക് കോവിഡ് ചികിത്സ ഫലപ്രദമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹം സംസ്കരിക്കുക. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം...

Read More