Author: George Kakkanatt

എന്താണ് ജപമാലയുടെ ശക്തി. ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മാതാവ് ആവശ്യപെടുന്നതിന്റെ കാരണമെന്താണ്?

ഫാത്തിമായിലോ ലൂര്‍ദ്ദിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഒക്കെ മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. മറ്റേതെങ്കിലും ഭക്ത്യാഭ്യാസങ്ങള്‍ അനുഷ്ഠിക്കാനോ ആവര്‍ത്തിക്കാനോ മാതാവ് ആവശ്യപ്പെടുന്നതേയില്ല. . എല്ലാതരത്തിലുള്ള പ്രാര്‍ത്ഥനകളും നല്ലതും സഭ അംഗീകരിച്ചതും വിശുദ്ധര്‍ അനുവര്‍ത്തിച്ചുവരുന്നവ ആയിരുന്നിട്ടും ജപമാല പ്രാര്‍ത്ഥനയ്ക്ക് മാത്രം മാതാവ് കൂടുതലായി പ്രാധാന്യം കൊടുക്കുന്നത് എന്തുകൊണ്ടായിരിക്കും? ലൂര്‍ദിലെയും ഫാത്തിമായിലെയും മിഷനറിമാരുടെ കാര്യം തന്നെയെടുക്കാം. ആ കുട്ടികള്‍ക്കൊന്നിനും കൃത്യമായി എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. മറ്റ് പ്രാര്‍ത്ഥനകളൊന്നും അവര്‍ക്കറിയില്ലായിരുന്നു. അത്തരക്കാരോടാണ് മാതാവ് ആവശ്യപ്പെട്ടത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന്. എങ്ങനെ നന്നായി പ്രാര്‍ത്ഥിക്കണമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുത്ത ആദ്യത്തെ പാഠശാലയായി ജപമാല പ്രാര്‍ത്ഥന അവര്‍ക്ക് മാറുകയായിരുന്നു. ഓരോ മണികളില്‍നിന്ന് അടുത്തമണികളിലേക്കുള്ള അവരുടെ പ്രാര്‍ത്ഥനാദൂര ധ്യാനത്തിലേക്ക് അവരെ നയിക്കുക തന്നെയായിരുന്നു. . പ്രത്യേകമായ യാതൊരു ടെക്‌നിക്കുകളും കൂടാതെ സങ്കീര്‍ണ്ണമായ പ്രാക്ടീസ് ഒന്നും ഇല്ലാതെ ഏതൊരാള്‍ക്കും സ്വയമേ നയിക്കാവുന്നതും ചൊല്ലാവുന്നതുമായ ഏക പ്രാര്‍ത്ഥനയാണ് ജപമാല. എന്നുകരുതി അത് നിസ്സാരക്കാരായവര്‍ക്ക് വേണ്ടി മാത്രമുള്ള പ്രാര്‍ത്ഥനയാണെന്ന് കരുതുകയുമരുത്. സഭയിലെ തന്നെ വലിയ ധീഷണാശാലികളുടെ പോലും ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥനയും ജപമാലയായിരുന്നു. . എത്ര വലിയ മഹാന്മാരുമായിക്കൊള്ളട്ടെ അവരൊക്കെ ദൈവത്തിന്റെ മുമ്പിലേക്ക്കടന്നുവരുന്നത് കുട്ടികളെ പോലെയാണ്. അവരുടെ പ്രാര്‍ത്ഥനഎല്ലായ്‌പ്പോഴും ലളിതവും ആത്മാര്‍ത്ഥാഭരിതവുമാണ്. . ഒരു ഗിറ്റാര്‍ വായനയോട് നമുക്ക് ജപമാല പ്രാര്‍ത്ഥനയെ ഉപമിക്കാവുന്നതാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, ത്രീത്വ സ്തുതി എന്നിവ ക്രിസ്തീയതയിലെ അടിസ്ഥാന പ്രാര്‍ത്ഥനകളാണ്. തിരുവചനത്തില്‍ തന്നെ അവയുടെ റൂട്ടുണ്ട്. ജപമാലയിലെ രഹസ്യങ്ങള്‍ ഗിറ്റാറിന്റെ കോര്‍ഡുകളെ പോലെയാണ്. ജപമാലയിലെ ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനയിലൂടെ നാം ക്രിസ്തുവിന്റെയും മേരിയുടെയും ജീവിതത്തെയാണ് ധ്യാനിക്കുന്നത്. . അവിടെ ക്രിസ്തുവിന്റെ മനുഷ്യാവതാരവും അവിടുത്തെ ക്രൂശുമരണവും കുര്‍ബാന സ്ഥാപനവും എല്ലാം നമ്മുടെ ധ്യാന വിഷയമാകുന്നു. ചുരുക്കത്തില്‍ വളരെ ലളിതവും എന്നാല്‍ ഏറ്റവും ഭക്തിസാന്ദ്രവും ക്രിസ്തുവിന്റെ ജീവിതത്തെ തന്നെ ധ്യാനവിഷയമാക്കുന്നതുമായ ഏറ്റവും ശക്തിയേറിയ പ്രാര്‍ത്ഥനയാണ് ജപമാല എന്നതിനാലാണ് പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലെല്ലാം മാതാവ് ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്. . ജപമാലയ്ക്ക് ശക്തിയുണ്ടോ ??? വചനം ആവർത്തിച്ചു പറയുമ്പോൾ നമ്മുടെ ഉള്ളിൽ വിശുദ്ധികരണം നടക്കുന്നു എന്ന് സ്വർഗം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ജപമാലയിൽ ഉരുവിടുന്ന ഓരോ പ്രാർഥനയും വചനമാണ്. {യോഹന്നാൻ 15:3} “ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു”. നന്മ നിറഞ്ഞ മറിയമേ – {ലൂക്കാ 1:28} സ്ത്രീകളിൽ അങ്ങ് അനുഗ്രഹീതയാകുന്നു – {ലൂക്കാ 1:42} പരിശുദ്ധ മറിയമേ – {ലൂക്കാ 1:43} പാപികളായ ഞങ്ങൾക്ക് വേണ്ടി – {യോഹന്നാൻ 2:3-4} . ജപമാല ചൊല്ലുന്നത് വഴി ദൈവ മാതാവിനെ നമ്മൾ ആരാധിക്കുകയല്ല, വണങ്ങുകയാണ് ചെയ്യുന്നത്. ആരാധന എപ്പോളും ദൈവത്തിന് മാത്രമാണ്. . ഓരോ പ്രാവശ്യവും ജപമാല കൈകളിൽ ഏന്തുമ്പോൾ പരിശുദ്ധ അമ്മ നമ്മുടെ ചെവികളിൽ മന്ത്രിക്കുന്നുണ്ട്. ” മകനെ, നിന്റെ കരങ്ങളിലെ ക്രൂശിത രൂപം നീ ശ്രദ്ധിച്ചുവോ.??? അതിൽ എന്റെ മകനുണ്ട്. നീ ജപമാല ചൊല്ലുമ്പോൾ ഞാനും ഈശോയും പിന്നെ നീയും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. ഓരോ ജപമാലയിലൂടെയും മാതാവും ഈശോയും ഞാനും അങ്ങനെ ഒന്നായി തീരുന്നു. ജപമാല ചൊല്ലുന്നത് പരിശുദ്ധ അമ്മയോടല്ല. മറിച്ചു അമ്മയോടൊപ്പം നമ്മൾ ഈശോയോടാണ് പ്രാർത്ഥിക്കുന്നത്. . ജപമാല ഒരു നിഗൂഡ രഹസ്യമാണ്. കുരിശിൻ ചുവട്ടിൽ ഈശോ നമുക്ക് ഏല്പ്പിച്ചു തന്ന ദൈവ മാതാവിനെ പോലെ നിഗൂഡ രഹസ്യങ്ങൾ അടങ്ങിയ കലവറയാണ് ജപമാല. ഫ്രാൻസിസ് പാപ്പാ പറഞ്ഞത് എത്രയോ ശരിയാണ്, “ജപമാല ചൊല്ലുമ്പോൾ നമ്മൾ അമ്മയുടെ കയ്യിൽ പിടിക്കുന്നു. ചൊല്ലി കഴിയുമ്പോൾ ‘അമ്മ നമ്മുടെ കയ്യിൽ...

Read More

കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നു കണ്ടെത്തി; അമ്മയ്‌ക്കെതിരെ കേസ്

തുള്‍സ (ഒക്‌ലഹോമ): വെള്ളിയാഴ്ച മുതല്‍ കാണാതായ കുട്ടികളുടേതെന്നു സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തുള്‍സ പോലീസ് ചീഫ് വെന്‍ഡല്‍ ഫ്രാങ്ക്‌ളിന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗത്ത് ഈസ്റ്റ് തുള്‍സയില്‍ നിന്നും 40 മൈല്‍ അകലെയുള്ള വെര്‍ഡിഗ്രിസ് നദിയില്‍ നിന്നാണു മൃതദേഹങ്ങള്‍ ലഭിച്ചത്. ഓട്ടോപ്‌സിക്കു ശേഷമേ വിശദവിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മിറക്കിള്‍ ക്രൂക്ക് (3), സഹോദരന്‍ ടോണി ക്രൂക്ക് (2) എന്നിവരെ ഇവര്‍ താമസിച്ചിരുന്ന ഷോര്‍ട്ട് !ലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മേയ് 22 നാണ് കാണാതായത്. മൂന്നു വയസുള്ള കുട്ടിയുടെ ശരീരം മേയ് 26 ചൊവ്വാഴ്ചയും സഹോദരന്‍ ടോണിയുടെ മൃതശരീരം മണിക്കൂറുകള്‍ നീണ്ടു നിന്ന തിരച്ചലിനുശേഷം ബുധനാഴ്ചയും കണ്ടെത്തി. നദിയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ഓഫ് ഡ്യൂട്ടി ഡപ്യൂട്ടിയാണ് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ടെത്തിയത്. രണ്ടു കുട്ടികളേയും അവസാനമായി കാണുന്നത് മാതാവ് വില്ലിന്റെ കൂടെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും പുറത്തു വരുന്നതായിട്ടാണ്. വെള്ളിയാഴ്ച രാവിലെ 8.30 നോടടുത്താണ് ഇവരെ മൂന്നു പേരേയും കാമറയില്‍ കാണുന്നത്. പിന്നീട് കുട്ടികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു രാവിലെ 10.15 നു തനിയെ പുറത്തു വരുന്നതും തുടര്‍ന്ന് മിംഗൊ ക്രീക്കിനു സമീപം കളിക്കുന്ന ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടികളെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങള്‍ മാതാവില്‍ നിന്നും ലഭിച്ചില്ലെന്നു പോലീസ് ഓഫിസര്‍ പറഞ്ഞു. കുട്ടികളെ വേണ്ട വിധം ശ്രദ്ധിച്ചില്ലെന്നതിന്റെ പേരില്‍ മാതാവിനെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം...

Read More

പുല്‍വാമയിലെ തകര്‍ന്ന കാര്‍ ഹിസ്ബുള്‍ ഭീകരന്റേത്; വാഹനത്തിലുണ്ടായിരുന്നത് നാല്പത് കിലോ സ്ഫോടക വസ്തുക്കള്‍

ശ്രീനഗര്‍:- നാല്പത് കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച നിലയില്‍ പുല്‍വാമയിലെ രാജ്പൊര ഗ്രാമത്തില്‍ നിന്ന് ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തിയ കാര്‍ ഉടമ ഹിസ്ബുള്‍ ഭീകരനാണെന്ന് കണ്ടെത്തി. തെക്കന്‍ കാശ്‌മീരില്‍ സജീവമായി ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍‌പ്പെട്ടിരിക്കുന്ന ഒരാളാണ് ഇയാള്‍. 2019ല്‍ 40ഓളം സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തരം ഭീകരാക്രമണത്തിന് ഉദ്ദേശിച്ചാണ് വെളുത്ത സാന്‍ട്രോ കാര്‍‌ ഇവര്‍ തയ്യാറാക്കിയിരുന്നത്. പുല്‍വാമാ ആക്രമത്തെ തുടര്‍ന്ന് ഇന്ത്യ പാക് ബന്ധത്തിലെ വിള്ളല്‍ വലുതാകുകയും യുദ്ധത്തിന്റെ വക്കോളം കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നതാണ്. സുരക്ഷാ സേനക്ക് പുല്‍വാമാ മാതൃകയിലെ ആക്രമത്തെ കുറിച്ച്‌ സൂചന ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ചിരുന്നെന്ന് കാശ്‌മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. ‘സി.ആര്‍.പി.എഫ്, കാശ്മീര്‍ പൊലീസ്, സൈന്യം എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ബാരിക്കേഡുകള്‍ തീര്‍ത്തു. ആ സമയത്താണ് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ അതുവഴിയെത്തിയത്. ബാരിക്കേഡില്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്‍തുടര്‍ന്നപ്പോള്‍ ഒരിടത്ത് ഉപേക്ഷിച്ച്‌ ഡ്രൈവര്‍ കടന്നുകളഞ്ഞു.’ അദ്ദേഹം പറഞ്ഞു. കാറിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കളുടെ ഉറവിടം അന്വേഷിക്കുമെന്ന് ജമ്മു കാശ്മീര്‍ പോലീസ്...

Read More

ദുല്‍ഖര്‍,ടൊവിനോ ചിത്രങ്ങള്‍ തിയറ്ററുകളില്‍; ദുബായിലെ തിയറ്ററുകള്‍ തുറന്നു

ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങള്‍ ദുബായില്‍ വീണ്ടും റിലീസ് ചെയ്തു. രണ്ട് മാസത്തിലേറെയായി കേരളത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ലോക്കഡൗണ്‍ നീളുന്നത് കാരണം തിയറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്. ചെറിയ സിനിമകള്‍ മുതല്‍ വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമകള്‍ വരെ കേരളത്തില്‍ റിലീസിനായി കാത്തിരിക്കുന്നവയുടെ കൂട്ടത്തില്‍ പെടും. ഇങ്ങനെയൊരു സാഹചര്യം നാട്ടില്‍ നിലനില്‍ക്കവെയാണ് ഈ ചിത്രങ്ങള്‍ ദുബായില്‍ റിലീസ് ചെയ്യ്തിരിക്കുന്നത്. ടൊവിനോ ചിത്രമായ ‘ഫോറന്‍സിക്കും’ ദുല്‍ഖര്‍ ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്നീ സിനിമകളാണ് മെയ് 27,28 എന്നീ ദിവസങ്ങളിലായി ദുബായില്‍ റിലീസ് ചെയ്തത്. ദുബായില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അത് കണക്കിലെടുത്താണ് ഈ രണ്ട് ചിത്രങ്ങള്‍ അവിടെ റീ-റിലീസ് ചെയ്തിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രണ്ട് ചിത്രങ്ങളും ലോക്ക്ഡൗണിനെ തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതിനു ശേഷം ഇരു ചിത്രങ്ങളും ഓണ്‍ലൈനിലും ലഭ്യമായിരുന്നു. ടൊവിനോയുടെ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്‌സും’ ദുല്‍ഖറിന്റെ ‘കുറുപ്പ്’ എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്ന അടുത്ത...

Read More

കോവിഡ്-19; അഞ്ച് ഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: രാജ്യത്ത് കൂടുതല്‍ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ സമ്ബൂര്‍ണ ഐസൊലേഷന്‍ നടപ്പാക്കും.അഞ്ച് ഘട്ടങ്ങളായാണ് രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. സമ്ബൂര്‍ണ ഐസൊലേഷന്‍ പ്രഖ്യാപിച്ച ചില തെരുവകളും ബ്ലോക്കുകളും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമ്ബൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ക്ക് ആ പ്രദേശങ്ങള്‍ വിട്ട് പോകാന്‍ അനുവദിക്കില്ല. ഓരോ ഘട്ടത്തിലും മൂന്ന് ആഴ്ചയാണ് ദൈര്‍ഘ്യം നല്‍കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലേയും ഫല പ്രാപ്തി ആരോഗ്യ മന്ത്രാലയം വിലയിരുത്തുമെന്നും അതനുസരിച്ച്‌ സമയങ്ങളില്‍ മാറ്റം വരുത്താമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇപ്പോയത്തെ സാഹചര്യത്തില്‍ അഞ്ച് ഘട്ടങ്ങളും സെപ്റ്റംബര്‍ 13 ന് മുമ്ബേ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടം ( മെയ് 31 മുതല്‍ ആരംഭിക്കും ) ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് പള്ളികളില്‍ പ്രാര്‍ഥന അനുവദിക്കും. റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പാര്‍സല്‍ സര്‍വീസുകള്‍ മാത്രം അനുവദിക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജംഇയ്യകള്‍ , ബഖാലകള്‍, റേഷന്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും ഫാക്റ്ററികള്‍, വ്യാവസായിക ഉത്പാദനകേന്ദ്രങ്ങള്‍,ടെലികമ്മ്യൂണിക്കേഷന്‍ കമ്ബിനികള്‍, ഇന്‍റര്‍നെറ്റ് ദാതാക്കള്‍ എന്നീവര്‍ക്ക് പ്രവര്‍ത്തിക്കാം. കമ്ബനികളുടെയും സ്ഥാപങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് അനുവദിക്കും സ്വകാര്യ ആശുപത്രികള്‍ , ഡിസ്പെന്‍സറികള്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കാം ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് , സ്പെയര്‍സ്പാര്‍ട്സ് , കാര്‍വാഷിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും രണ്ടാം ഘട്ടം (ജൂണ്‍ 21 ന് ആരംഭിക്കും) കര്‍ഫ്യൂ സമയം രാത്രി മുതല്‍ 6 മണിക്കൂര്‍ ആയി കുറക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കും. 30% ജീവനക്കാരെ അനുവദിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ മാളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും എക്സ്ചേഞ്ച്, ഫിനാന്‍സ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും റീട്ടെയില്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ അനുവദിക്കും പാര്‍ക്കുകള്‍ തുറക്കു. റെസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകളുടെയും പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കും. മൂന്നാം ഘട്ടം (ജൂലൈ 12 ന് ആരംഭിക്കും ) കര്‍ഫ്യൂ പൂര്‍ണ്ണമായി നിര്‍ത്തലാക്കും സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ പ്രവര്‍ത്തന ശേഷി 50 ശതമാനമായി വര്‍ദ്ധിപ്പിക്കും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ തുറക്കും. ടാക്സികള്‍ ഭാഗികമായി പുനരാരംഭിക്കും. ഒരു യാത്രികനെ മാത്രം അനുവദിക്കും . പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന അനുവദിക്കും നാലാം ഘട്ടം (ഓഗസ്റ്റ് 2-ന് ആരംഭിക്കും) സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജീവനക്കാരുടെ ശേഷി 50 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ അനുവദിക്കും. റെസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കും ഇരുന്ന് കഴിക്കുവാന്‍ അനുവദിക്കും പൊതുഗതാഗതം സാമൂഹിക അകലം പാലിച്ച്‌ പുനരാരംഭിക്കും . അഞ്ചാം ഘട്ടം (ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും) രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക്...

Read More