Author: George Kakkanatt

ആറ്റുകാൽ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പ് പൂർണ്ണ സജ്ജം: ആരോഗ്യമന്ത്രി വീണ ജോർജ്

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് മുഴുവൻ ഒരുക്കങ്ങളും നടക്കുന്നത്. പൊങ്കാല ദിനത്തിൽ നഗരത്തിലെ 10 കേന്ദ്രങ്ങളിൽ മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളും സജ്ജമാക്കും. രാവിലെ 5 മുതൽ പൊങ്കാല അവസാനിക്കുന്നതു വരെ അടിയന്തര ചികിത്സാ സന്നാഹങ്ങൾ ലഭ്യമാകും. തിടുക്കത്തിലുള്ള വൈദ്യസഹായത്തിനായി നാല് ബൈക്ക് ഫസ്റ്റ് റെസ്‌പോൺസ് ടീമുകൾ, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും വിന്യസിക്കും. ജില്ലാ മെഡിക്കൽ ഓഫീസിലും അമ്പല പരിസരത്തും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. കളക്ടറേറ്റിലെ കൺട്രോൾ റൂമിലും ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ ആശുപത്രികളിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച് മൂന്നിനാണ് ദേവിക്ക് പൊങ്കാല സമർപ്പണം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം പൊങ്കാല അടുപ്പിലേക്ക് പകരും. അതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയ പണ്ടാര അടുപ്പിലും കത്തിക്കും. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം നടത്തും. നിവേദ്യത്തിനായി 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. അന്നേദിവസം ചന്ദ്രഗ്രഹണം ഉണ്ടാകുന്നതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികകൾ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ദർശനം നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 4ന് രാത്രി 9.45ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45ന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനം...

Read More

എപ്‌സ്റ്റീൻ ക്ലിക്കർ ഗെയിം: ഇന്റർനെറ്റിൽ വൈറലായ വിനോദം കുട്ടികളെ അപകടത്തിലാക്കുന്നു

നടുക്കുന്ന വെളിപ്പെടുത്തലുകൾ നിറഞ്ഞ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ ഇന്റർനെറ്റിൽ പുതിയൊരു തരംഗമായി മാറുകയാണ് ‘എപ്‌സ്റ്റീൻ ക്ലിക്കർ’ എന്ന ഗെയിം. നേരത്തെ തരംഗമായ ‘ഫൈവ് നൈറ്റ്‌സ് അറ്റ് എപ്‌സ്റ്റീൻസ്’ എന്ന ഗെയിമിന് പിന്നാലെയാണ് കൂടുതൽ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ചുകൊണ്ട് ഈ പുതിയ ഗെയിം എത്തിയിരിക്കുന്നത്. കുട്ടികളും കൗമാരക്കാരും ഉൾപ്പെടെയുള്ളവർക്കിടയിൽ ഈ ഗെയിം അതിവേഗം പ്രചരിക്കുന്നത് മാതാപിതാക്കളെയും സൈബർ വിദഗ്ധരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ജെഫ്രി എപ്‌സ്റ്റീൻ എന്ന കൊടും കുറ്റവാളിയുടെ ജീവിതത്തെയും അയാൾ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകളെയും ആസ്പദമാക്കി നിർമ്മിച്ച വിചിത്രമായ ഒരു ഓൺലൈൻ ഗെയിമാണ് എപ്‌സ്റ്റീൻ ക്ലിക്കർ. ‘കുക്കി ക്ലിക്കർ’ പോലുള്ള ലളിതമായ ഗെയിമുകളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഇതിൽ, സ്ക്രീനിൽ നിരന്തരം ക്ലിക്ക് ചെയ്യുന്നതിലൂടെ പോയിന്റുകൾ നേടുകയാണ് ലക്ഷ്യം. എന്നാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രമേയവും ഭാഷയും അതീവ ഗൗരവകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എപ്‌സ്റ്റീന്റെ അധോലോക ബന്ധങ്ങളെയും വിചിത്രമായ സിദ്ധാന്തങ്ങളെയും കളിയാക്കുന്ന തരത്തിലുള്ള ‘ഡാർക്ക് ഹ്യൂമർ’ ആണ് ഈ ഗെയിമിന്റെ അടിസ്ഥാനം. ഫയലുകൾ ശേഖരിക്കുക, നിഗൂഢമായ ദ്വീപുകളിൽ പര്യവേഷണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ടിക്ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ഗെയിം പ്രധാനമായും പ്രചരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ‘ഫൈവ് നൈറ്റ്‌സ് അറ്റ് എപ്‌സ്റ്റീൻസ്’ എന്ന ഹൊറർ ഗെയിമിന്റെ ചുവടുപിടിച്ചാണ് ഇതും വിപണി പിടിച്ചത്. Gh0stKn1ght, jknnkla തുടങ്ങിയ ഡെവലപ്പർമാരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. യഥാർത്ഥ ജീവിതത്തിലെ ഇരകളുടെ വേദനകളെയും ക്രിമിനൽ കേസുകളെയും ഒരു തമാശരൂപേണ അവതരിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഗെയിമിനുള്ളിൽ ‘മൊസാദ് മോഡ്’ പോലുള്ള വിചിത്രമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയത് ഗൂഢാലോചന സിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് നെറ്റിസൻസ് പ്രതികരിക്കുന്നു. സ്കൂൾ ഉപകരണങ്ങളിൽ പോലും കുട്ടികൾ ഈ ഗെയിം കളിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ വിദ്യാഭ്യാസ പ്രവർത്തകരും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് തുടങ്ങിയ ഗൗരവമായ കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണിക്കാൻ ഇത്തരം ഗെയിമുകൾ കാരണമാകുന്നു. പലപ്പോഴും കുട്ടികൾ ഇതിലെ പ്രമേയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കേവലം ഒരു തമാശ എന്ന നിലയിലാണ് ഗെയിമിനെ സമീപിക്കുന്നത്. ഇത്തരം ഗെയിമുകൾ കുട്ടികളുടെ മാനസിക നിലയെ സ്വാധീനിക്കുകയും തെറ്റായ മൂല്യങ്ങൾ അവരിൽ കുത്തിനിറയ്ക്കുകയും ചെയ്യുമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. പല ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും ഇത്തരം ഗെയിമുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ ലിങ്കുകളിലൂടെ ഇവ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എപ്‌സ്റ്റീൻ ക്ലിക്കർ പോലുള്ള ഗെയിമുകൾ കേവലം വിനോദമല്ല, മറിച്ച് മാരകമായ സാമൂഹിക വിപത്തുകളുടെ പരിഹാസ്യമായ ആവിഷ്കാരമാണ്. ഇന്റർനെറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കുന്നതിനൊപ്പം ഇത്തരം വിഷയങ്ങളെക്കുറിച്ച് കുട്ടികളോട് കൃത്യമായി സംസാരിക്കാനും അവരെ ബോധവാന്മാരാക്കാനും മുതിർന്നവർ തയ്യാറാകണം. ആധുനിക ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുമ്പോൾ, അതിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാൻ ശരിയായ മാർഗനിർദേശം...

Read More

വിജയിയെ അൺഫോളോ ചെയ്ത് മകൻ ജേസൺ സഞ്ജയ്; ദാമ്പത്യ തകർച്ചയ്ക്ക് പിന്നാലെ തമിഴകത്ത് സൈബർ പോര്

നടൻ വിജയിക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ, മകൻ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തുവെന്ന വാർത്തകൾ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മകന്റെ ഈ നീക്കമെന്നാണ് സൈബർ ഇടങ്ങളിലെ പ്രചാരണം. ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ വിജയിയെ അൺഫോളോ ചെയ്തത് അമ്മ സംഗീതയ്ക്കുള്ള പരസ്യമായ പിന്തുണയാണെന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്. കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് മകന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ജേസൺ സഞ്ജയ് നേരത്തെ തന്നെ വിജയിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ലെന്നും, താരത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ചിലർ മനഃപൂർവ്വം നടത്തുന്ന പ്രചാരണമാണിതെന്നുമാണ് വിജയ് ആരാധകരുടെ പക്ഷം. നിലവിൽ വിജയ് സേതുപതി അടക്കം 36 പേരെയാണ് സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഞായറാഴ്ച, 2026 മാർച്ച് 1-നാണ് ഈ സൈബർ ചർച്ചകൾ ശക്തമായത്. തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021 ഏപ്രിൽ മുതൽ വിജയ് ഈ നടിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, ഇത് അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും ലംഘിച്ചുവെന്നും ഹർജിയിൽ  പറയുന്നു. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശയാത്രകൾ നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തനിക്കും കുട്ടികൾക്കും വലിയ നാണക്കേടും വേദനയും ഉണ്ടാക്കിയെന്നും സംഗീത ആരോപിക്കുന്നു. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചുവെന്നും ദാമ്പത്യ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറിയെന്നും സംഗീത ഹർജിയിൽ വ്യക്തമാക്കുന്നു. 1998 ജൂലൈ 10-നായിരുന്നു വിജയിയും യുകെ പൗരത്വമുള്ള സംഗീതയും തമ്മിലുള്ള വിവാഹം. യുകെയിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷം 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ചും ചടങ്ങുകൾ നടത്തിയിരുന്നു. നീണ്ട 28 വർഷത്തെ ദാമ്പത്യമാണ് ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ കുടുംബപ്രശ്നങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിലും നിഴൽ വീഴ്ത്തുമോ എന്ന ആശങ്കയിലാണ്...

Read More

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു: സ്വാഗതം ചെയ്ത് വിവിധ ക്രിസ്ത്യൻ സഭകൾ

ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേന്ദ്ര-സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിലുള്ള പരിശോധന ആവശ്യമായ ശുപാർശകളുമാണ് റിപ്പോർട്ടിൽ ഇനി നടപ്പാക്കാൻ അവശേഷിക്കുന്നത്.  എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ രേഖാമൂലം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാനുള്ള കാര്യങ്ങളെപ്പറ്റിയും സർക്കാരുമായി ചർച്ച ചെയ്യാൻ ഒരു മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു. ഇക്കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.  ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും എഴുതി നൽകുന്ന വിവരങ്ങളും സർക്കാർ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട സർക്കാരിന്റെ നടപടിയെ കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ യോഗത്തിൽ സ്വാഗതം ചെയ്തു. വെബ്സൈറ്റിലെ വിവരങ്ങൾ പഠിച്ച ശേഷം കൃത്യമായ അഭിപ്രായം അറിയിക്കാമെന്ന് മറ്റ് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും...

Read More

നാഗ്പൂരില്‍ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റിൽ വന്‍സ്ഫോടനം: 17 പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.കറ്റോൾ താലൂക്കിലെ റാവൽഗാവ് ഗ്രാമപ്രദേശത്തുള്ള എസ്‌ബി‌എൽ കമ്പനിയിലാണ് സ്ഫോടനം. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന കേന്ദ്രമാണിതെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തിൽ പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ അധികൃതർ പ്രദേശം വളഞ്ഞിട്ടുണ്ട്. ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിൽ രാവിലെ 7 നും 7.15 നും ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കമ്പനി പ്രതിനിധികൾ പിടിഐയോട് പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചു.  നാഗ്പൂർ ജില്ലയിലെ റൗൾഗാവിലെ ഒരു സ്ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരവും ദാരുണവുമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. മരിച്ചവർക്ക് ഞാൻ ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി...

Read More